ഇന്ത്യക്കാരിയായ ഒരു ഫോർമുല റേസിംഗ് ഡ്രൈവർ ആണ് മീര എർഡ (Mira Erda).

മീര ഏർഡ
കലാലയംറോസറി ഹൈ സ്കൂൾ , വഡോദര

ജനനവും ആദ്യകാല ജീവിതവും

തിരുത്തുക

ഒക്ടോബർ 24, 2000നു ഗുജറാത്തിലെ വഡോദരയിൽ ഉള്ള ഒരു ഗുജറാത്തി കുടുംബത്തിലാണ് മീര ഏർഡ ജനിച്ചത്. "ഏർഡ സ്പീഡ് വേ എന്ന പേരിൽ വഡോദരയിൽ ഗോ കാർട്ടിന്റെയും ഓഫ് റോഡ് ഡ്രൈവിന്റെയും ട്രാക് നടത്തുന്ന കിരിട് ഏർഡ ആണ് പിതാവ്. മൂത്ത സഹോദർൻ വൃജേഷ് ഏർഡ ഇന്റീരിയൽ ഡിസൈനർ ആണ്. വഡോദരയിൽ ഉള്ള റോസറി ഹൈസ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഇപ്പോൾ. നിമ ഏർഡ ആണ് മാതാവ്.

കാറോട്ട മൽസരത്തിലേക്ക്

തിരുത്തുക

ഗോ കാർട്ടിങ്

തിരുത്തുക

മീര,അച്ഛന്റെ പ്രേരണയിൽ 8 വയസ് ഉള്ളപ്പോൾ മുതൽ ഗോ കാർട്ട് (കളിവണ്ടി) ഓടിക്കാൻ തുടങ്ങി. ഒന്പതു വയസ് ആയപ്പോഴേക്കും അവൾ മൽസരങ്ങളിൽ പങ്കെടുത്തു തുടങ്ങി. ട്രയിനിങ് തുടങ്ങി അധിക ദിവസം കഴിയും മുന്പ് തന്നെ ആദ്യ മൽസരത്തിൽ പങ്കെടുത്തു . എന്നായിരുന്നു ആ മൽസരത്തിന്റെ പേര് അതിൽ 7 ആം സ്ഥാനം നേടി. 2010 ൽത്തന്നെ തന്റെ ആദ്യ അന്തർദേശീയ മൽസരത്തിലും അവർ പങ്കെടുത്തു. യമഹ SL അന്തർദേശീയ ചലഞ്ച് ആയിരുന്നു അത്. ആ വർഷത്തെ മികച്ച ഉയർന്നുവരുന്ന പുതുമുഖ ഡ്രൈവർക്കുള്ള അവാർഡും അവർ നേടി 2011 അവർ ഫസ്റ്റ് പോഡിയം പൊസിഷനിൽ എത്തി. ആ വര്ഷം തന്നെ MMS -JK Tyre Rotax Rookie Cup മൂന്നാം സ്ഥാനം നേടാനും അവർക്കായി. ദേശീയ തലത്തിൽ മൈക്രൊമാക്സ് -ജെ കെ ടയർ ദേശീയ റോട്ടക്ക്സ് മാക്സ് ച്ംബ്യൻഷിപ്പ് വിഭാഗത്തിൽ 5ആം സ്ഥനവും നേടി

2011 ലെ ജെ കെ ടയർ ദേശീയ റോട്ടക്ക്സ് മാക്സ് ച്ംബ്യൻഷിപ്പിൽ അഞ്ചും ആറും റൌണ്ടുകളിൽ രണ്ടാം സ്ഥാനത്തും എത്തി.

ഫോർമുല റെയിസിങ്

തിരുത്തുക

2012 ൽ ചെന്നൈൽ നിന്നും അർമാൻ ഇബ്രാഹിമിന്റെ കീഴിൽ കാർട്ടിങ് കൂടുതൽ ഗൌരവത്തോടെ പരിശീലിക്കൻ അവർ തീരുമാനിച്ചു. 2014 മുതൽ LGB ഫോർമുല 4 വിഭാഗതിൽ മൽസരിക്കാൻ തുടങ്ങി LGB ഫോർമുല 4 എന്നത് ഗോ കാർട്ടിങ് നും ഫോർമുല 1 കാറോട്ട മൽസരങ്ങള്ക്കും ഇടയിലൂള്ള ഒരു വിഭാഗമാണ്.

ഓൾ സ്റ്റാർസ് കാർട്ടിങ് 2012 മൽസരത്തിൽ അഞ്ചാം സ്ഥാനത്തു വന്നത് അവർക്ക് യമാഹ എസ് എൽ അന്തർദേശീയ മൽസരത്തിലെക് ക്ഷണം നേടിക്കൊടുത്തു. തുടർന്നു 2014 ലെ ജെ കെ റൈസിങ് ചാംപ്യൻഷിപ്പ് 2014 ൽ മാസരിക്കുകവഴി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഫോർമുല 4 ഡ്രൈവർ ആയി മാറി 2016 ൽ ഫോർമുല ഫോർ റൂക്കീ ചാംപ്യൻ ആയി. ഈ അപൂർവ നേട്ടത്തിണ്ടെ ഉടമയെ ഇന്ത്യയിലെ മോട്ടോർവാഹനവിനോദങ്ങളുടെ നിയന്ത്രണ ഏജൻസിയായ എഫ്‌എം‌എസ്‌സി‌ഐ, ഔട്സ്റ്റാണ്ടിങ് വുമൺ ഓഫ് മോട്ടർസ്പോർട്ട്സ് അവാര്ഡ് നല്കി ആദരിച്ചു. 2017 ൽ Euro JK Tyre FMSCI നാഷനൽ റെയ്സിങ് ചാംപ്യൻഷിപ്പിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ വനിതയായി മീര ഏർഡ മാറി.[1]

ഫോർമുല 1 വനിത മൽസരം 2019

തിരുത്തുക

2018 ൽ സ്നേഹ ശർമയോടൊപ്പം "ആൾ ഫീമെയിൽ സിംഗിൾ സീറ്റർ വനിത സീരീസ് 2019"[2] മീരയും ഇടംപിടിച്ചു. ആഗോളതലത്തിൽ നിന്നും 55 പേരെ മാത്രം തിരഞ്ഞെടുത്ത ഈ ലിസ്റ്റിൽ നിന്നും 18 പെർക്കായിരിക്കും 2019 ൽ തുടങ്ങുന്ന ഫോർമുല 1 വനിതാ സീരീസിൽ മൽസരിക്കാൻ അവസരം ലഭിക്കുന്നത്. ഇപ്പോൾ വനിതകൾക്ക് ഫോർമുല 3 വരെ മാത്രമേ മൽസരിക്കാൻ കഴിയുകയുള്ളൂ ഫോർമുല 1 ലേക്ക് വനിതകൾക്കും കടന്നുവരനുള്ള സാഹചര്യം ഒരുങ്ങുന്നത് ഇപ്പോൾ മാത്രമാണ്. ഫോർമുല 1 കാറുകൾ ഓടിക്കുന്നത് ശ്രമകരമായ പ്രവൃത്തി ആയതിനാൽ അതിനുവേണ്ടിയുള്ള പരിശീലനത്തിലാണ് അവരിപ്പോൾ

വ്യക്തിഗത നേട്ടങ്ങളും പുരസ്കാരങ്ങളും

തിരുത്തുക
  • 2010 JK Tyre National Rotax Max hampionship India യിൽ ഏഴാം സ്ഥാനം
  • 2010-Best New Upcoming Driver of the Year
  • 2011 ആദ്യത്തെ പോഡിയം പൊസിഷൻ
  • 2011 MMS -JK Tyre Rotax Rookie Cup മൂന്നാം സ്ഥാനം
  • 2011 Best Improved ഡ്രൈവർ അവാർഡ് .
  • 2012 All Stars Karting-2012 അഞ്ചാം സ്ഥാനം
  • 2014 ഏറ്റവും പ്രായം കുറഞ്ഞ ഫോർമുല 4 ലെ ഇന്ത്യൻ വനിതാ ഡ്രൈവർ
  • 2016 Formula4 Rookie Champion
  • 2016 FMSCI യുടെ Outstanding Woman of Motorsports അവാര്ഡ്
  • 2017 Euro JK Tyre FMSCI നാഷനൽ റെയ്സിങ് ചാംപ്യൻഷിപ്പിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ വനിത
"https://ml.wikipedia.org/w/index.php?title=മീര_ഏർഡ&oldid=3257604" എന്ന താളിൽനിന്ന് ശേഖരിച്ചത്