മീനാക്ഷി വിലാസം ജി.വി.എച്ച്.എസ്.എസ്.

കേരളത്തിലെ കൊല്ലം ജില്ലയിലെ വിദ്യാലയം

കേരളത്തിലെ ഏറ്റവും പഴക്കമുള്ള പൊതു വിദ്യാലയങ്ങളിലൊന്നാണ് കൊല്ലം ജില്ലയിലെ പുന്തലത്താഴത്ത് പേരൂരിൽ സ്ഥിതി ചെയ്യുന്ന മീനാക്ഷി വിലാസം ജി.വി.എച്ച്.എസ് (English: Meenakshi Vilasam G.V.H.S.S). 1944-ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്.[1]

മീനാക്ഷി വിലാസം ജി.വി.എച്ച്.എസ്.എസ്
തരംവൊക്കേഷണൽ ഹയർ സെക്കന്ററി
സ്ഥാപിതം1944
സ്ഥലംകൊല്ലം, കേരളം, ഇന്ത്യ ഇന്ത്യ
ക്യാമ്പസ്നഗരം

ചരിത്രം

തിരുത്തുക

ആരംഭകാലത്ത് കല്ലുവില്ല പ്രൈവറ്റ് സ്കൂൾ എന്നതായിരുന്നു പേര്. വൈ.എം.വി.എ എന്ന ഒരു ലൈബ്രറിയുടെ കീഴിലായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. പേരൂരിലുള്ള മീനാക്ഷി അമ്പലത്തിനടുത്ത് ആയതിനാൽ പിൻക്കാലത്ത് മീനാക്ഷി വിലാസം എന്ന പേരിലേക്ക് മാറ്റപ്പെട്ടു. 1947-ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. 19 വർഷത്തിന് ശേഷം പ്രൈമറിസ്കൂൾ, ഹൈ സ്കൂൾ എന്നീ വിഭാഗങ്ങളായി പ്രവർത്തനമാരംഭിച്ചു. 1993 മുതൽ ഫീച്ചേഴ്സ് വൊക്കേഷണലായും 2000 മുതൽ നൺ -വൊക്കേഷണൽ ഹയർ സെക്കന്ററിയായും തുടരുന്നു.

അടിസ്ഥാന സൗകര്യങ്ങൾ

തിരുത്തുക
 
The school.

രണ്ട് ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും 3 കമ്പ്യൂട്ടർ ലാബുകളും വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

തിരുത്തുക
 
Entrance to the pre-primary school.
  • സ്കൗട്ട്
  • എൻ.സി.സി
  • എസ്.പി.സി. മാഗസിൻ പബ്ലിഷിങ്ങ്
  • വിദ്യാരംഗം കല-സാഹിത്യ ക്ലബ്

കൂടാതെ എക്കോ, ഹെൽത്ത്, ഇംഗ്ലീഷ്, മാത്‍സ്, ഐ.ടി, സയൻസ് തുടങ്ങീ ക്ലബ്ബ്കളും ഉണ്ട്.

മുൻ പ്രധാനാദ്ധ്യാപകർ

തിരുത്തുക

ആദ്യത്തെ സ്കൂൾ മാനേജരും പ്രധാന അധ്യാപകനും കുഞ്ഞൻ പിള്ളൈ ആയിരുന്നു.

  1. "പേരൂര് മീനാക്ഷി വിലാസം സ്കൂളിലെ എന്.എസ്.എസ്. യൂണിറ്റ് ഉദ്ഘാടനം ഇന്ന്". മാതൃഭൂമി.കോം. Archived from the original on 2019-12-21. Retrieved 2016-09-24.