ഇന്ത്യൻ വിദ്യാഭ്യാസ വിദഗ്‌ദ്ധയും, രാഷ്ട്രീയ ശാസ്ത്രജ്ഞയും, എഴുത്തുകാരിയും ന്യുഡൽഹിയിലെ ലേഡി ശ്രീറാം കോളേജിലെ മുൻ പ്രിൻസിപ്പാളും ആണ് മീനാക്ഷി ഗോപിനാഥ്.[1]സെക്യൂരിറ്റി കോൺഫ്ലക്റ്റ് മാനേജ്മെൻറ് ആൻഡ് പീസ് (WISCOMP) വിമൻറെ സ്ഥാപകയും ഇൻക്യുബെൻറ് ഡയറക്ടറും ദക്ഷിണേഷ്യയിലെ സ്ത്രീകൾക്കിടയിൽ സമാധാനവും സാമൂഹിക രാഷ്ട്രീയ നേതൃത്വവും പ്രോത്സാഹിപ്പിക്കുന്ന ഒരു ഗവൺമെന്റ് സംഘടനയുടെ നേതൃത്വവും വഹിക്കുന്നു.[2] ഭാരത സർക്കാർ ഏജൻസിയായ നാഷണൽ സെക്യൂരിറ്റി കൗൺസിൽ ബോർഡിന്റെ മുൻ അംഗവും ആദ്യത്തെ വനിതയും ആയിരുന്നു.[1]നിയമസഭാംഗങ്ങളുടേയും സർക്കാർ ഉദ്യോഗസ്ഥരുടേയും അധികാര പരിധിയിലുള്ള നിയമസംവിധാനമായ ലോക്പാലിന്റെ സെലക്ഷൻ പാനലിലെ അംഗമായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.[3] 2007-ൽ ഇന്ത്യൻ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സംഭാവനകൾക്ക് ഭാരത സർക്കാരിൻറെ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പദ്മശ്രീ നൽകി ആദരിച്ചിരുന്നു.[4]പ്രമുഖ ജേണൽ ആയ ഫെമിനിസ്റ്റ് ഇന്റർനാഷണൽ റിലേഷൻസ് ആൻറ് ഗ്ലോബൽ പൊളിറ്റിക്സ് ആയ ഇന്റർനാഷണൽ ഫെമിനിസ്റ്റ് ജേർണൽ ഓഫ് പൊളിറ്റിക്സിൻറെ, സഹ-എഡിറ്ററും .[5]ആയിരുന്നു.

മീനാക്ഷി ഗോപിനാഥ്
ജനനം
ഇന്ത്യ
തൊഴിൽവിദ്യാഭ്യാസ വിദഗ്ധ
അറിയപ്പെടുന്നത്വിദ്യാഭ്യാസവും സാമൂഹിക ആക്ടിവിസവും
ജീവിതപങ്കാളി(കൾ)രാജീവ് മെഹ്‌റോത്ര
പുരസ്കാരങ്ങൾപത്മശ്രീ
Celebrating Womanhood South Asian Region Recognition
വിദ്യാഭ്യാസരംഗത്തെ മികവിന് രാജീവ് ഗാന്ധി അവാർഡ്
മഹിള ശിരോമണി അവാർഡ്
ദില്ലി സിറ്റിസൺ ഫോറം അവാർഡ്
ക്വിംപ്രോ പ്ലാറ്റിനം സ്റ്റാൻഡേർഡ് അവാർഡ് ഫോർ എഡ്യൂക്കേഷൻ

ജീവചരിത്രം

തിരുത്തുക

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഒന്നായി വിലയിരുത്തുന്ന ന്യൂഡൽഹിയിലെ ലെഡി ശ്രീ രാം കോളേജ് ഫോർ വുമൺ (എസ്എസ്എൽ) കോളേജിൽ[6] നിന്ന് ബിരുദാനന്തര ബിരുദം നേടിയ മീനാക്ഷി ഗോപിനാഥ് പിന്നീട് വർഷങ്ങൾക്കുശേഷം ശേഷം അവിടത്തെ പ്രിൻസിപ്പാൾ ആയി.[7]മസാച്യുസെറ്റ്സ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയതിനുശേഷം ദൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയെടുക്കാൻ ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഒരു ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് നേടുകയും ജോർജ്ടൗൺ സർവകലാശാലയിൽ ഡോക്ടറൽ ഗവേഷണത്തിലും അവർ പങ്കുചേരുകയും ചെയ്തു.[8]പിന്നീട് ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ ഫാക്കൽറ്റി അംഗമായി ജോലിയിൽ പ്രവേശിച്ചു.[9] തുടർന്ന് 1988 മുതൽ 2014-ൽ അവർ സേവനത്തിൽ നിന്ന് വിമുക്തരാകുന്നതുവരെ ഈ സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ ആയി സേവനം അനുഷ്ഠിക്കുകയും ചെയ്തു.[1]

ലേഡി ശ്രീ രാം കോളേജ് ഫോർ വിമൻസിന്റെ പ്രിൻസിപ്പാളായിരുന്ന സമയത്ത്, Conflict Resolution Studies [10] പോലുള്ള പുതിയ കോഴ്സുകൾ ആരംഭിക്കുകയും രാജ്യത്തെ ഉയർന്ന റേറ്റുകളിൽ ഒന്നായി സ്ഥാപനത്തെ വികസിപ്പിച്ചെടുക്കുകയും ഉൾപ്പെടെ നിരവധി പരിഷ്കാരങ്ങൾ ഗോപിനാഥ് ആരംഭിച്ചിട്ടുണ്ട്.[6][11]കോളേജിലെ സെന്റർ ഫോർ പീസ് ബിൽഡിംഗ് സ്ഥാപിച്ചു. ഇൻഡ്യയിലെ ബിരുദ വിദ്യാഭ്യാസ രംഗത്ത് ഇത്തരത്തിലുള്ള ആദ്യ സംരംഭമായി ഇത് കണക്കാക്കപ്പെടുന്നു.[12]1999-ൽ, വനിതാ സെക്യൂരിറ്റി, കോൺഫ്ലക്റ്റ്സ് മാനേജ്മെന്റ് ആൻഡ് പീസ് (WISCOMP) എന്ന സംഘടന രൂപവൽക്കരിച്ചു. ദക്ഷിണേഷ്യയിലെ ട്രാക്ക് II നയതന്ത്രത്തിന്റെ ഭാഗമായി സംഘട്ടന മാനേജ്മെന്റിലെയും സമാധാനത്തിലെയും സ്ത്രീകളുടെ പങ്കിനെ അഭിസംബോധന ചെയ്യാൻ ഒരു ഫോറം ആരംഭിച്ചു.[2]ഏഷ്യയിലെ സ്ത്രീകളുടെ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഈ സംഘടന പരിശീലകർ, ശുപാർശകർ, നയിക്കുന്നവർ എന്നിവരിലൂടെ നെറ്റ്വർക്ക് പങ്കാളികളുടെ പരിശ്രമങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ട്രാക്ക് II നയതന്ത്രത്തിൽ അവർ സംഭാവനകളും നൽകിയിരുന്നു. നീമ്രാന പീസ് ഇനീഷ്യേറ്റീവ്, പാകിസ്താൻ ഇൻഡ്യ പീപ്പിൾസ് ഫോറം ഫോർ പീസ് ആൻഡ് ഡെമോക്രസി എന്നീ രണ്ട് സംഘടനകളുടെയും അംഗമായും പ്രവർത്തിച്ചിരുന്നു.[13] 2004-ൽ ഇന്ത്യയുടെ ദേശീയ സുരക്ഷാ കൌൺസിൽ ഓഫ് ഇന്ത്യയുടെ കീഴിലുള്ള മൂന്ന് ഏജൻസികളിൽ ഒന്ന് ആയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബോർഡിൽ (എൻ.എസ്.ഇ.ബി) അംഗമായി ഭാരത സർക്കാർ ചുമതലപ്പെടുത്തി. 2008 വരെ നാലു വർഷക്കാലം അവർ എൻ എസ് എ ബിയിൽ നിയമിക്കപ്പെട്ടു. ഈ രംഗത്ത് നിയമിക്കപ്പെടുന്ന ആദ്യത്തെ വനിതയായിരുന്നു അവർ.[12]

സാഹിത്യ ജീവിതം

തിരുത്തുക

1975-ൽ മീനാക്ഷി ഗോപിനാഥ് പാകിസ്ഥാൻ രാഷ്ട്രീയത്തെക്കുറിച്ചുള്ള ഒരു പഠനം ആയ തന്റെ ആദ്യ പുസ്തകം പാക്കിസ്ഥാൻ ഇൻ ട്രാൻസിഷൻ - പൊളിറ്റിക്കൽ ഡെവലപ്മെന്റ് ആൻഡ് റൈസ് ടു പവർ ഓഫ് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി പ്രസിദ്ധീകരിച്ചു.[14] 2003-ൽ അവർ രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു; അവയിൽ ആദ്യത്തേത്, കോൺഫ്ലക്റ്റ് റെസലൂഷൻ: ട്രെൻഡ്സ് ആന്റ് പ്രോസ്പെക്ടസ്, രണ്ടാമത്തേത് സുമോണ ദാസ് ഗുപ്ത, നന്ദിത സുരേന്ദ്രൻ എന്നിവരുമായി ചേർന്ന് രചിച്ച വുമൺ ഇൻ സെക്യൂരിറ്റി, കോൺഫ്ലക്റ്റ് മാനേജ്‌മെന്റ് ആന്റ് പീസ് ആണ്.[15]മറ്റൊന്ന്, ട്രാൻസ്‌സെൻഡിംഗ് കോൺഫ്ലക്റ്റ് എ റിസോഴ്‌സ് ബുക്ക് ഓൺ കോൺഫ്ലക്റ്റ് ട്രാൻസ്ഫോർമേഷൻ വിസ്കോമ്പ് പ്രസിദ്ധീകരിച്ചു. മഞ്ജ്രിക സേവക് അവളുടെ സഹ രചയിതാവായിരുന്നു.[16] 2004-ൽ ന്യൂഡൽഹിയിൽ നടന്ന മൂന്നാമത്തെ വൈരുദ്ധ്യ പരിവർത്തന ശില്പശാലയുടെ നടപടികളുടെ ഒരു റിപ്പോർട്ട് ഡയലോഗിക് എൻ‌ഗേജ്മെന്റ് പ്രസിദ്ധീകരിച്ചു.[17] അവർ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു [18] കൂടാതെ സമാധാന സംരംഭങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകളിലും കോൺഫറൻസുകളിലും നിരവധി മുഖ്യ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്;[19]2009 ഏപ്രിലിൽ ഫ്ലോറിഡയിലെ അബെറിസ്റ്റ്വിത്ത് സർവകലാശാലയിലെ ഒരു വിലാസത്തിൽ റിസ്ക്രിപ്റ്റിംഗ് സെക്യൂരിറ്റി: ജെൻഡർ ആന്റ് പീസ്ബിൽഡിംഗ് ഇൻ സൗത്ത് ഏഷ്യ,[13] എ ബ്രിഡ്ജ് നോട്ട് ഫാർ, 2010 ഒക്ടോബറിൽ നന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ കശ്മീരിലെ സമാധാനത്തിൽ വിസ്കോംപിന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള പ്രസംഗം,[20]2013 മെയ് മാസത്തിൽ പെൻ‌സിൽ‌വാനിയയിലെ ബ്രയിൻ മാവർ കോളേജിൽ ബ്രയിൻ മാവറിന്റെ പ്രാരംഭ പ്രസംഗം. [12]

  1. 1.0 1.1 1.2 "Dr Meenakshi Gopinath on Aberystwyth University" (PDF). Aberystwyth University. 2016. Retrieved 2 January 2016.
  2. 2.0 2.1 "Our Story". Women in Security Conflict Management and Peace. 2016. Archived from the original on 2018-08-09. Retrieved 2 January 2016.
  3. "Fali Nariman refuses to join 'farcical' Lokpal selection panel". First Post. 27 February 2014. Retrieved 2 January 2016.
  4. "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. Archived from the original (PDF) on 15 November 2014. Retrieved 3 January 2015.
  5. "Home". International Feminist Journal of Politics (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-09-20.
  6. 6.0 6.1 "India's Best Arts Colleges 2014". India Today. 2016. Archived from the original on 2016-03-04. Retrieved 3 January 2016.
  7. "The Legend Lives On- the Retirement of Meenakshi Gopinath". DU Beat. 31 August 2014. Archived from the original on 2018-08-09. Retrieved 3 January 2016.
  8. "Meenakshi Gopinath on Vedica Scholars". Vedica Scholars. 2016. Archived from the original on 2018-09-18. Retrieved 3 January 2016.
  9. "An interview with Arshiya Sethi". Jawaharlal Nehru University. 2008. Retrieved 3 January 2016.
  10. Dr. Meenakshi Gopinath (2013). Dr. Meenakshi Gopinath on Dil Dil Se (TV Show). Doordarshan.
  11. "In conversation with LSR Principal Dr Meenakshi Gopinath". Interview - video. India Today. 5 June 2014. Retrieved 3 January 2016.
  12. 12.0 12.1 12.2 "Meenakshi Gopinath, President of India's Lady Shri Ram College, to Give Commencement Address on May 18". Bryn Mawr College. 28 March 2013. Retrieved 3 January 2016.
  13. 13.0 13.1 "Rescripting Security: Gender and Peacebuilding in South Asia". Aberystwyth University. 2016. Archived from the original on 2016-01-26. Retrieved 3 January 2016.
  14. Meenakshi Gopinath (1975). Pakistan in Transition - Political Development and Rise to Power of Pakistan People's Party. Manohar Publishers. ASIN B003E1GBSM.
  15. Meenakshi Gopinath; Manjrika Sewak (2003). Transcending Conflict A Resource Book on Conflict Transformation. Women in Security Conflict Management and Peace. p. 152. Archived from the original on 2018-08-09. Retrieved 2020-03-30.
  16. Meenakshi Gopinath, Manjrika Sewak (Editors) (2005). Dialogic Engagement. Women in Security, Conflict Management and Peace. p. 155. {{cite book}}: |author= has generic name (help)
  17. Meenakshi Gopinath (October 2011). "Well-Heeled Pink Panthers". Outlook India.
  18. "Building Institutions for Impact conference" (PDF). Building Institutions for Impact. January 2010. Archived from the original (PDF) on 2016-03-04. Retrieved 3 January 2016.
  19. "A Bridge Not Far". Nanyang Technological University. 2016. Retrieved 3 January 2016.

പുറം കണ്ണികൾ

തിരുത്തുക

കൂടുതൽ വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മീനാക്ഷി_ഗോപിനാഥ്&oldid=4100607" എന്ന താളിൽനിന്ന് ശേഖരിച്ചത്