മീനാക്ഷിസുതനാഗരാജൻ
രക്ഷമാം ശരണാഗതം എന്ന പ്രശസ്ത കീർത്തനത്തിന്റെ രചയിതാവാണ് മീനാക്ഷിസുതനാഗരാജൻ എന്നറിയപ്പെട്ടിരുന്ന ടി.ഇ. നാഗരാജൻ (1922-1974). പാലക്കാട്ടെ നൂറണിയിൽ തൊണ്ടിക്കുളം ഗ്രാമത്തിലെ പണ്ഡിതനായ ടി.എൻ ഈശ്വരയ്യരുടെ മകനായിരുന്നു.ബാംഗ്ലൂരിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂറിന്റെ ഹെഡ് ഓഫീസിലായിരുന്നു ജോലി.[1]
കീർത്തനത്തിന്റെ കീർത്തി
തിരുത്തുകചെമ്പൈസംഗീതോത്സവത്തിലും മറ്റ് കച്ചേരികളിലും ചെമ്പൈവൈദ്യനാഥ ഭാഗവതരുടെ ശിഷ്യരടക്കമുള്ള സംഗീതജ്ഞർ തങ്ങളുടെ ഗുരുനാഥന് ഇഷ്ടപ്പെട്ട അഞ്ചു കീർത്തനങ്ങൾ ആലപിക്കാറുണ്ട്.മുത്തുസ്വാമി ദീക്ഷിതരുടെ 'വാതാപി ഗണപതിം',സ്വാതിതിരുനാളിന്റെ 'മാമവസദാജനനി',ഇരയിമ്മൻ തമ്പിയുടെ 'കരുണചെയ് വാനെന്തു താമസം',ലളിതാ ദാസന്റെ 'പാവനഗുരു', മീനാക്ഷിസുതനാഗരാജന്റെ 'രക്ഷമാംശരണാഗതം' എന്നിവയാണ് ആ കീർത്തനങ്ങൾ.
രാഗവിശേഷം
തിരുത്തുകനാട്ടരാഗത്തിൽ ആദിതാളത്തിലുള്ള കീർത്തനമാണിത്.രോഗബാധിതനായി ശബ്ദം നിലച്ച ചെമ്പൈഭാഗവതർ ശബ്ദം തിരിച്ചുകിട്ടിയ ശേഷം ഭഗവാനെ സ്തുതിച്ച് ആലപിച്ച ആദ്യ ഗാനം 'രക്ഷമാം ശരണാഗത' മായിരുന്നു.[1]
ഇതരകൃതികൾ
തിരുത്തുകരക്ഷമാം ശരണാഗതം എന്നതിനു പുറമേ ശ്രീലളിതാംബ(ആർ.വി),സുന്ദരേശ്വര (ശങ്കരാഭരണം),ശങ്കരാചാര്യ(കല്യാണി),രാഗമാലികയിൽ മോഹന കല്യാണ എന്നിവ തുടങ്ങി സംസ്കൃതത്തിലും കന്നഡയിലുമായി 200ലധികം കൃതികൾ