മീജി പുനരുദ്ധരിക്കൽ
മീജി കാലം എന്നത് 1868 മുതൽ 1912 വരെയുള്ള ജപ്പാൻ സാമ്രാജ്യ ഭരണത്തിന്റെ ആദ്യ പകുതിയാണ്. ഈ കാലത്തിൽ (1868- മുതൽ) ജപ്പാനിൽ സാമ്രാജ്യപരമായ ഭരണം തിരിച്ചു കൊണ്ടുവരുവാൻ സഹായകമായ തുടർച്ചയായ സംഭവങ്ങളുടെ കൂട്ടമാണ് മീജി പുനരുദ്ധരിക്കൽ. ഈ പുനരുദ്ധാരണം മൂലം ജപ്പാനിൽ സാമൂഹികവും, രാഷ്ട്രീയവുമായ ഒരുപാട് മാറ്റങ്ങൾ വന്നു. ഇത് ഇഡോ കാലത്തെക്കും വ്യാപിച്ചു, കൂടാതെ മീജി യുഗത്തിന്റെ തുടക്കത്തിലേക്കും.
ജപ്പാന്റെ ചരിത്രം |
---|
|
|
Glossary |
മീജി എന്നതിന്റെ അർത്ഥം വിബുദ്ധ ഭരണം (enlightened rule). എന്നതായിരുന്നു. 1868 ലെ ആദ്യത്തെ നീക്കം, മീജി തലവന്മാരിൽ വിശ്വാസമുണ്ടാക്കുക എന്നതും, സാമ്പത്തിക സ്ഥിരത വരുത്തുവാൻ പരിശ്രമിക്കുക എന്നതും മുൻനിർത്തി, അഞ്ചു കാര്യങ്ങളിൽ പ്രതിഞ്ജ എടുത്തുകൊണ്ടായിരുന്നു.
സംഖ്യവും ആദരവും
തിരുത്തുക1866ൽ സൈഗോ തകമോറിയും (സാത്സുമാ സ്വന്തം ഭൂമി) കിഡോ തകയോഷി (കോഷു സ്വന്തം ഭൂമി) തമ്മിൽ നടന്ന സാത്സുമാ കോഷു സഖ്യം മീജി പുനരുദ്ധരിക്കലിന്റെ അടിത്തറയ്ക്കു തുടക്കമിട്ടു. ഈ രണ്ട് നേതാക്കളും കൊമേയി ചക്രവർത്തിയെ സഹായിച്ച് സാകമോട്ടോ ഋയോമയെ തിരിച്ചു കൊണ്ടുവന്നു, ഇത് തൊഗുവാ ഷോഗുനതെ (ബാക്ഫു) വെല്ലുവിളിച്ച് ചക്രവർത്തിയെ ഭരണത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയായിരുന്നു.
1867 ഫെബ്രുവരി 3ാം തീയതി കൊമേയി ചക്രവർത്തിയുടെ മരണശേഷം (മരണം: ജനുവരി 30, 1867) മീജി ചക്രവർത്തി അധികാരത്തിലേറി. ഇത് ജാപ്പാനിൽ നാടുവാഴി ഭരണം മാറി മുതലാളിത്തആയവ്യയഭരണത്തിലേക്ക് എത്തിക്കുന്നതിലേക്ക് കാരണമായി. ഇത് ജാപ്പാനികളെ പാശ്ചാത്യ സംസ്ക്കാരത്തിലേക്ക് എത്തിച്ചു.
ഷോഗുനതെയുടെ അവസാനം
തിരുത്തുകതൊകുഗാവാ ഷോഗുനതെയുടെ ഭരണം 1867 നവംബർ 9ാം തീയതിയോടുകൂടി അവസാനിച്ചു. തൊഗുകാവ യോഷിനോബു (15ാം തോഗുക്കാവ ഷോഗൺ) തന്റെ വിശേഷാധികാരങ്ങളെല്ലാം ചക്രവർത്തിയിൽ നിക്ഷിപ്തമായിരുന്നു എന്നു പറഞ്ഞ് 10 ദിവസങ്ങൾക്കു ശേഷം സ്ഥാനം ഒഴിഞ്ഞു. ഇതിനെ സാമ്രാജ്യത്തപരമായ ഭരണകാലത്തിന്റെ പുനരുദ്ധരിക്കൽ (തായ്സേയ് ഹോകൻ) എന്നു വിശേഷിപ്പിക്കാം. എങ്കിലും യോഷിനോബുവിന് അവഗണിക്കാനാവാത്ത ഒരു സ്വാധീനം ജാപ്പാനീസ് ജനതയുടെ ഇടയിൽ ഉണ്ടായിരുന്നു.