മി.പ. സോമസുന്ദരം

ഇന്ത്യന്‍ രചയിതാവ്‌

ഒരു തമിഴ് പത്രപ്രവർത്തകനും കവിയുമായിരുന്നു മി.പ. സോമു(തമിഴ്: மீ. ப. சோமு) എന്ന തൂലികാനാമത്തിലെഴുതിയിരുന്ന മി.പ. സോമസുന്ദരം(തമിഴ്: மீ. ப. சோமசுந்தரம், 17 ജൂൺ 1921 – 15 ജനുവരി 1999)[1]

മി.പ. സോമസുന്ദരം
ജനനം
മീനാക്ഷിപുരം സോമസുന്ദരം

(1921-06-17)17 ജൂൺ 1921
മീനാക്ഷിപുരം, തിരുനെൽവേലി, തമിഴ്നാട്
മരണംജനുവരി 15, 1999(1999-01-15) (aged 77)
തൊഴിൽപത്രപ്രവർത്തകൻ, കവി

ജീവിതരേഖ

തിരുത്തുക

1921 ജൂൺ 17ന് തമിഴ് നാട്ടിലെ തിരുനെൽവേലി ജില്ലയിലെ മീനാക്ഷിപുരത്ത് ജനിച്ചു. മദ്രാസ് സർവകലാശാലയിൽ നിന്നും ബിരുദവും വിദ്വാൻ എന്ന പട്ടവും നേടി. തമിഴ് സാഹിത്യകാരനായിരുന്ന പുതുമൈ പിത്തന്റെ സുഹൃത്തായിരുന്നു സോമു.  1938ൽ ആനന്ദ വികടൻ നടത്തിയ ചെറുകഥാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.  1946ൽ സോമുവിന്റെ ആദ്യത്തെ കവിതാസമാഹരമായ ഇളവേനിൽ പുറത്തിറങ്ങി.   ഈ കവിതാ സമാഹാരം സംസ്ഥാന പുരസ്കാരത്തിന് അർഹമായി.  1954 മുതൽ 1956 വരെ തമിഴ് വാരികയായ കൽക്കിയുടെ എഡിറ്റർ ആയിരുന്നു.  1958ൽ നൻപൻ എന്ന പേരിൽ തമിഴ് വാരിക സ്ഥാപിച്ചു.  40 വർഷത്തോളം ആകാശവാണിയിൽ ജോലി ചെയ്തു. 1981ൽ വിരമിച്ചു.[2] 1962ൽ അക്കരൈസീമയിൽ ആറു മാതങ്കൾ എന്ന കൃതിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [3] കവിതകളും, ചെറുകഥകളും, നോവലുകളും എഴുതിയിട്ടുണ്ട്. 1999ൽ അന്തരിച്ചു.[4]

  • ഇളവേനിൽ
  • മനപ്പറവനി
  • കുടികാട്ടു വേഴ മുഖൻ വെൻപ മലൈ

ചെറുകഥകൾ

തിരുത്തുക
  • കേഴാത ഗാനം
  • ഉദയ കുമാരി
  • മഞ്ചൾ റോജാ
  • മനൈ മംഗളം
  • കല്ലറൈ മോഹിനി
  • തിരുപ്പുകഴ് സാമിയാർ

നോവലുകൾ

തിരുത്തുക
  • രവിചന്ദ്രിക
  • കടൽ കണ്ട കനവ്
  • നന്ദവനം

വെണ്ണിലവു പെണ്ണരശി

  • എന്തയും തായും

ലേഖനങ്ങൾ

തിരുത്തുക
  • കാർത്തികേയനി
  • ഐന്തരുവി

പിള്ളൈയാർ സാട്ചി

  1. Kay, Ernest (1972). International who's who in poetry. p. 395. ISBN 978-0-900332-19-7.
  2. Lal, Mohan (2006). The Encyclopaedia Of Indian Literature (Volume Five (Sasay To Zorgot), Volume 5. Sahitya Akademi. p. 4136. ISBN 978-81-260-1221-3.
  3. Tamil Sahitya Akademi Awards 1955-2007 Archived 2010-01-24 at the Wayback Machine. Sahitya Akademi Official website.
  4. Dutt, Kartik Chandra (1999). Who's who of Indian Writers, 1999: A-M. Sahitya Akademi. p. 1291. ISBN 978-81-260-0873-5.
"https://ml.wikipedia.org/w/index.php?title=മി.പ._സോമസുന്ദരം&oldid=3641095" എന്ന താളിൽനിന്ന് ശേഖരിച്ചത്