ബൾഗേറിയൻ എഴുത്തുകാരിയും[1][2] ഡിവിഡി നിർമ്മാതാവും[3][4][5] രാജ യോഗ അഭ്യാസിയും മോഡലുമായിരുന്നു മിൽകന പലവുരോവ (English: Milkana Palavurova (Bulgarian: Милкана Палавурова) ബഹറൈനിൽ യോഗ അഭ്യാസങ്ങളുടെ ഹോം ഗൈഡ് ഡിവിഡി നിർമ്മിച്ച് വിതരണം ചെയ്തു. ഇത് ബൾഗേറിയൻ ഭാഷയിലേക്കും വിവർത്തനം ചെയ്തു.[6][7][8][9]

ഇന്ത്യയിലെ തമിഴ്‌നാട്ടിൽ നിന്ന് യോഗയിൽ പരിശീലനം നേടി.ഇന്ത്യയിലെ ആയുർവേദ സംഘടന, ബഹറൈൻ ആരോഗ്യ മന്ത്രാലയം, അമേരിക്കയിലെ യോഗ അലൈൻസ് എന്നിവയുടെ അംഗീകാരമുള്ള ബൾഗേറിയയിലെ ആദ്യത്തെ യോഗ പരിശീലകയാണ് മിൽകന[10]. വിവിധ പ്രസിദ്ധീകരണങ്ങളിലും ഇന്റർനെറ്റ് സൈറ്റുകളിലും യോഗയെ കുറിച്ച് നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഹെൽത്ത് സെക്കോളജിയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.[11] പശ്ചിമേഷ്യൻ പ്രദേശങ്ങളിൽ യോഗയെ ഒരു തെറാപ്പി എന്ന രീതിയിൽ സ്വീകാര്യമാക്കുന്നതിൽ മിൽകനയുടെ പ്രവർത്തനങ്ങൾ കാരണമായിട്ടുണ്ട്..[12] 2007 ഒക്ടോബറിൽ മിൽകനയും അക്കാലത്തെ അവരുടെ പങ്കാളിയുമായ കരിന ഗോർസ്‌കയും ചേർന്ന് ബഹറൈനിൽ ഔദ്യോഗിക അംഗീകാരത്തോടെ ലോട്ടസ് യോഗ സ്റ്റുഡിയോ എന്ന പേരിൽ പരിശീലന കേന്ദ്രം സ്ഥാപിച്ചു. മുസ്‌ലിംകളുടെ പ്രാർത്ഥനയും യോഗ അഭ്യാസങ്ങളും തമ്മിലുള്ള താരതമ്യ പഠനങ്ങൾ ആസ്പദമാക്കി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.

മോഡലിങ്

തിരുത്തുക

ബഹറൈൻ ടെലികമ്മ്യൂണിക്കേഷൻ കമ്പനി, അമേരിക്കൻ എക്‌സ്പ്രസ് സൗദിഅറേബ്യ, ബാങ്ക് ഓഫ് ബഹറൈൻ ആൻഡ് കുവൈത്ത്, നാഷണൽ ബാങ്ക് ഓഫ് ബഹറൈൻ, വിമൻ ദിസ് മന്ത് (ഫാഷൻ മീഡിയ പബ്ലിക്കേഷൻ), ബഹറൈൻ ഇംഗ്ലീഷ് ജീവിതശൈലി മാസികയായ ബഹ്‌റൈൻ കോൺഫിഡൻഷ്യൽ എന്നിവയ്ക്ക് മോഡലായി പ്രവർത്തച്ചിട്ടുണ്ട്.

പുറംകണ്ണികൾ

തിരുത്തുക
  1. http://amazines.com/yoga_DVD_related.html Archived 2017-10-18 at the Wayback Machine.,
  2. Ohlala Magazine, 2009, Sept.
  3. Bahrain Confidential, 2008,Nov, Issue 71 Arabian Magazines Group Wll
  4. Bahrain Confidential, 2008, Issue 62, Arabian Magazines Group Wll
  5. Woman This Month, 2009, April, Red House Marleting Ltd.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-24. Retrieved 2017-04-03.
  7. http://www.health.bg/index.php?page=books&id=311
  8. http://pe-bg.com/?cid=7&pid=3576
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-10-21. Retrieved 2017-04-03.
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-09-19. Retrieved 2017-04-03.
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-15. Retrieved 2017-04-03.
  12. http://www.museumstuff.com/learn/topics/Milkana_G._Palavurova
"https://ml.wikipedia.org/w/index.php?title=മിൽകന_ജി._പലവുരോവ&oldid=3929955" എന്ന താളിൽനിന്ന് ശേഖരിച്ചത്