ഗാബോണിൻറെ ഏറ്റവും വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് മിൻകെബെ ദേശീയോദ്യാനം. 7,570 ചതുരശ്ര കിലോമീറ്ററാണ് ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തൃതി.[1] ഈ പ്രദേശം 1989 ൽ തന്നെ സംരക്ഷണം ആവശ്യമുള്ള ഒരു മേഖലയായി WWF തിരിച്ചറിയുകയും 1997 മുതൽ ഈ വന സംരക്ഷണത്തിനായി സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നു. 2000 ൽ താൽക്കാലിക റിസർവ് ആയി ഈ പാർക്ക് സ്ഥാപിക്കപ്പെട്ടുവെങ്കിലും, മിൻകെബെ ദേശീയോദ്യാനം 2002 ആഗസ്റ്റിൽ ഗാബോണീസ് ഗവൺമെന്റ് ഔദ്യോഗികമായി അംഗീകരിച്ചു.[2] IUCN സംരക്ഷണത്തിനുള്ള ഒരു സുപ്രധാന സ്ഥലമായി ഇത് അറിയപ്പെടുന്നു. ഇത് ഭാവിയിൽ ഒരു ലോക പൈതൃക സ്ഥലമായി പരിഗണിക്കുവാനുള്ള നിർദ്ദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്.

മിൻകെബെ ദേശീയോദ്യാനം
Map showing the location of മിൻകെബെ ദേശീയോദ്യാനം
Map showing the location of മിൻകെബെ ദേശീയോദ്യാനം
Locationഗോബോൺ
Coordinates1°40′47.18″N 12°45′34.21″E / 1.6797722°N 12.7595028°E / 1.6797722; 12.7595028
Area7,570 km2
Established2000 (provisional)
August 2002 (National Park)
Governing bodyNational Agency for National Parks


അവലംബം തിരുത്തുക

  1. Operation Loango Archived 2008-05-17 at the Wayback Machine., Retrieved on June 18, 2008
  2. www.compagniedukomo.com Archived 2008-08-28 at the Wayback Machine., Retrieved on June 18, 2008

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മിൻകെബെ_ദേശീയോദ്യാനം,&oldid=3769749" എന്ന താളിൽനിന്ന് ശേഖരിച്ചത്