മിസ് പൂജ
ഒരു ഇന്ത്യൻ ഗായികയാണ് മിസ് പൂജ .പഞ്ചാബി ഡ്യൂയറ്റ് ഗാനശാഖയെ പുനരുജ്ജീവിപ്പിച്ചതിൽ പ്രാധാന പങ്കുവഹിച്ചിട്ടുള്ള ഇവർ ഏറ്റവും കൂടുതൽ ഭാൻഗ്ര ഗാനങ്ങൾ വിദേശത്തും ഇന്ത്യയിലുമായി വിറ്റഴിക്കപ്പെട്ട ഗായികയാണ്.നിലവിൽ 70 വ്യത്യസ്ത ഗായകന്മാരുമായി ചേർന്ന് ഡ്യൂയറ്റുകൾ പാടിയിട്ടുണ്ട്. .[2]
Miss Pooja | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Gurinder Kaur Kainth |
ജനനം | [1] Rajpura, Punjab, India | 4 ഡിസംബർ 1980
വിഭാഗങ്ങൾ | Bhangra, Pop, Folk Religious, Hip Hop, Dance |
തൊഴിൽ(കൾ) | Singer, actress |
വർഷങ്ങളായി സജീവം | 2006–present |
ആദ്യകാല ജീവിതം
തിരുത്തുകസംഗീതത്തിൽ ബിരുദമുള്ള പൂജ സംഗീതജീവിതം ആരംഭിക്കുന്നതിനു മുമ്പ് രാജപുരയിലെ പട്ടേൽ പബ്ളിക്ക് സ്കൂളിൽ അധ്യാപികയായി ജോലി നോക്കിയിട്ടുണ്ട്.
Career
തിരുത്തുകമിസ് പൂജ ആദ്യമായി പാടിയ ഗാനം ജാൻ തോ പിയാരി 2006ലായിരുന്നു. അതൊരു ഡ്യുയറ്റ് ആയിരുന്നു. ഒറ്റയ്ക്ക് ആദ്യമായി പാടിയ ആൽബമായ റൊമാന്റിക് ജാട്ടിലെ ദോ നയൻ എന്ന പാട്ടിന്റെ വീഡിയോ ചിത്രീകരിച്ചത് കാനഡയിലെ ടൊറന്റോയിലായിരുന്നു. 2010ൽ പഞ്ചാബൻ, ചന്നാ സച്ചീ മുച്ചീ എന്നീ ചിത്രങ്ങളിൽ ആദ്യമായിട്ടു പാടി. മിസ് പൂജയുടെ ഒറ്റയ്ക്കുള്ള മൂന്നാമത്തെ ആൽബമായ ജാട്ടിറ്റ്യൂഡിലെ ഷോനാ ഷോനാ എന്ന പാട്ടിന്റെ വീഡിയോ 2012ൽ ഹോങ്കോങ്ങിൽ വെച്ചാണ് ചിത്രീകരിച്ചത്. 2013ൽ കോക്ടെയിൽ എന്ന ഹിന്ദി ചിത്രത്തിലെ സെക്കൻഡ് ഹാൻഡ് ജവാനി എന്ന പാട്ടുമായി ബോളിവുഡിലും എത്തി. 2013ൽത്തന്നെ പൂജ കിവെൻ ആ, ഇഷ്ക് ഗരാരി എന്നീ ചിത്രങ്ങളിലും പാടി. 2013ലെ കണക്കനുസരിച്ച് 3000 പാട്ടുകളും, 300 സംഗീത ആൽബങ്ങളും (ഭക്തിഗാനങ്ങളടക്കം), 800 മ്യൂസിക് വീഡിയോയും പൂജയുടേതായുണ്ട്. അഞ്ച് പഞ്ചാബി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.
2010ൽ റൊമാന്റിക് ജാട്ട് എന്ന ആൽബത്തിന് ഏറ്റവും നല്ല ഇന്റർ നാഷനൽ ആൽബത്തിനുള്ള അവാർഡും 2011ൽ പഞ്ചാബൻ എന്ന ചിത്രത്തിലെ പാട്ടിന് പി ടി സി പഞ്ചാബി ഫിലിം അവാർഡും മിസ് പൂജ നേടി