മിസ്സൗറി ബൊട്ടാണിക്കൽ ഗാർഡൻ

മിസ്സൗറി ബൊട്ടാണിക്കൽ ഗാർഡൻ' മിസ്സൗറിയിലെ 4344 ഷോ ബോളിവാർഡ് സെന്റ് ലൂയിസിൽ ആണ് സ്ഥിതിചെയ്യുന്നത്. സ്ഥാപകനും പരോപകാരിയുമായ ഹെൻറി ഷായുടെ പേരിൽ ഇത് അനൗദ്യോഗികമായി ഷാ ഗാർഡൻ എന്നും അറിയപ്പെടുന്നു. 6.6 ദശലക്ഷം[3] സാമ്പിളുകൾ ഹെർബേറിയമുള്ള ഈ ഗാർഡൻ വലിപ്പത്തിൽ വടക്കൻ അമേരിക്കയിൽ രണ്ടാമത്തേതും ന്യൂയോർക്ക് ബൊട്ടാണിക്കൽ ഗാർഡന്റെ തൊട്ടുപിന്നിലുമാണ്.

Missouri Botanical Garden
A view of Seiwa-en, the largest Japanese garden in North America
മിസ്സൗറി ബൊട്ടാണിക്കൽ ഗാർഡൻ is located in St. Louis
മിസ്സൗറി ബൊട്ടാണിക്കൽ ഗാർഡൻ
മിസ്സൗറി ബൊട്ടാണിക്കൽ ഗാർഡൻ is located in Missouri
മിസ്സൗറി ബൊട്ടാണിക്കൽ ഗാർഡൻ
മിസ്സൗറി ബൊട്ടാണിക്കൽ ഗാർഡൻ is located in the United States
മിസ്സൗറി ബൊട്ടാണിക്കൽ ഗാർഡൻ
LocationSt. Louis, Missouri
Coordinates38°36′51″N 90°15′32″W / 38.6141°N 90.2589°W / 38.6141; -90.2589
Built1859
ArchitectMultiple
Architectural styleLate Victorian
NRHP reference #71001065[1]
Significant dates
Added to NRHPNovember 19, 1971
Designated NHLDDecember 8, 1976[2]
A manicured garden of Victorian style plantings at the Missouri Botanical Garden
The Climatron greenhouse at the Missouri Botanical Garden, simulates the climate of a rainforest for conservational and educational purposes

ചരിത്രം

തിരുത്തുക

1859-ൽ സ്ഥാപിതമായ മിസ്സൗറി ബൊട്ടാണിക്കൽ ഗാർഡൻ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും പഴക്കമുള്ള ബൊട്ടാണിക്കൽ സ്ഥാപനങ്ങളിലൊന്നും ദേശീയ ചരിത്രപരമായ ലാൻഡ്മാർക്കും ആണ്. ഈ ഗാർഡൻ ചരിത്രപരമായ സ്ഥലങ്ങളുടെ ദേശീയ രജിസ്റ്ററിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.

79 ഏക്കർ (32 ഹെക്ടർ) ഹോർട്ടികൾച്ചറൽ ഡിസ്പ്ലേയുള്ള സെന്റ് ലൂയിസ് നഗരത്തിലെ ഒയാസിസും, സസ്യശാസ്ത്ര ഗവേഷണത്തിനും ശാസ്ത്ര പഠനത്തിനും അന്തർദേശീയ അംഗീകാരമുളള ഒരു കേന്ദ്രവുമാണ് ഈ ഗാർഡൻ. 14 ഏക്കർ (5.7 ഹെക്ടർ) ജാപ്പനീസ് സ്ട്രോളിംഗ് ഗാർഡനും ക്ലൈമാട്രോൺ ജിയോഡെസിക് ഡോം കൺസർവേറ്ററി; ഒരു പയനിയർ ഗ്രാമം ഉൾപ്പെടെയുള്ള കുട്ടികളുടെ പൂന്തോട്ടം; ഒരു കളിസ്ഥലം; പനാമ കനാലിലെ ലോക്കിംഗ് സിസ്റ്റത്തിന് സമാനമായ ഒരു ജലധാര പ്രദേശവും വാട്ടർ ലോക്കിംഗ് സിസ്റ്റവും; ഒരു ഓസേജ് ക്യാമ്പ്; ഹെൻ‌റി ഷായുടെ 1850 എസ്റ്റേറ്റ് ഹോം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഷായുടെ പൈതൃക സ്വത്തിന്റെയും ടവർ ഗ്രോവ് പാർക്കിന്റെയും തൊട്ടടുത്ത് ഇത് സ്ഥിതി ചെയ്യുന്നു.[4]

ബട്ടർഫ്ലൈ ഹൗസ്

തിരുത്തുക

ചെസ്സ്ഫീൽഡിലെ മിസ്സോറി ബൊട്ടാണിക്കൽ ഗാർഡനിൽ സോഫിയ എം. സച്ച്സ് ബട്ടർഫ്ലൈ ഹൗസും പ്രവർത്തിക്കുന്നു. ബട്ടർഫ്ലൈ ഹൗസ് 8,000 ചതുരശ്ര അടി (740 മീ 2 ) ഒരു ഇൻഡോർ ബട്ടർഫ്ലൈ കൺസർവേറ്ററിനു പുറമേ ഔട്ട്ഡോർ ബട്ടർഫ്ലൈ ഗാർഡനും കാണപ്പെടുന്നു

 
Tower Grove House seen here behind a hedge maze

ചിത്രശാല

തിരുത്തുക

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. "National Register Information System". National Register of Historic Places. National Park Service. 2007-01-23.
  2. "Missouri Botanical Garden". National Historic Landmark summary listing. National Park Service. Archived from the original on 2009-03-01. Retrieved 2008-06-28.
  3. "Herbarium". Missouri Botanical Garden. Retrieved October 16, 2017.
  4. "National Register of Historic Places - Nomination Form" (PDF). Missouri Department of Natural Resources. Archived from the original (PDF) on 2012-10-08. Retrieved 2008-05-30.

ബാഹ്യ ലിങ്കുകൾ

തിരുത്തുക