മിസ്സിസ്സിപ്പി ബേർണിംഗ്, (Mississippi Burning) ക്രിസ് ജെറോൾമോ രചിച്ച് അലൻ പാർക്കർ സംവിധാനം ചെയ്തതും 1988ൽ റിലീസ് ചെയ്യപ്പെട്ടതുമായ ഒരു അമേരിക്കൻ ചലച്ചിത്രമാണ്. അമേരിക്കയിലെ മിസിസിപ്പിയിൽ നടന്ന യഥാർത്ഥ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്ക്കാരം ആണ് "മിസിസിപ്പി ബേർണിംഗ്".ജീൻ ഹാക്ക്മാൻ,വില്ല്യം ടെഫോ എന്നിവർ അഭിനയിച്ച ഈ ചിത്രം 7 ഓസ്കാർ നാമനിർദ്ദേശങ്ങൾ ലഭിച്ച ചിത്രമായിരുന്നു.അതിൽ സിനിമാറ്റൊഗ്രഫിക്ക് പുരസ്‌കാരം ലഭിക്കുകയും ചെയ്തു.1964 ൽ മിസിസിപ്പിയിൽ കാണാതായ മൂന്ന് യുവാക്കളുടെ തിരോധാനത്തിന്റെ കഥയും അതിൻറെ പിന്നിലെ കാരണങ്ങളുമാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.

മിസ്സിസ്സിപ്പി ബേർണിംഗ്
പ്രമാണം:Mississippi Burning.jpg
Theatrical release poster
സംവിധാനംAlan Parker
നിർമ്മാണംFrederick Zollo
Robert F. Colesberry
രചനChris Gerolmo
അഭിനേതാക്കൾ
സംഗീതംTrevor Jones
ഛായാഗ്രഹണംPeter Biziou
ചിത്രസംയോജനംGerald Hambling
വിതരണംOrion Pictures
റിലീസിങ് തീയതി
  • ഡിസംബർ 2, 1988 (1988-12-02) (Washington)
  • ഡിസംബർ 9, 1988 (1988-12-09) (North America, limited)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$15 million
സമയദൈർഘ്യം128 minutes
ആകെ$34.6 million (USA)[1]

കഥാ സാരം തിരുത്തുക

തൊലിയുടെ നിറം കറുത്ത മനുഷ്യരോട് വെളുത്ത മനുഷ്യരുടെ അധിനിവേശം അവരെ അടിമകളാക്കി.അടിമത്തം അവസാനിപ്പിച്ച അമേരിക്കയിൽ പിന്നീട് അവർക്കെതിരെ വന്ന സംഘടിതമായ ആക്രമങ്ങളുടെ മുഖ്യ വക്താക്കൾ ആയിരുന്നു "മിസിസ്പ്പി വയിറ്റ് നൈറ്റ്സ് ഓഫ് ദി ക്ലൂ ക്ലാക്സ് ക്ലാൻ".അമേരിക്കയുടെ ഇതര പ്രദേശങ്ങൾ സമത്വം വിഭാവനം ചെയ്തപ്പോൾ മിസിസിപ്പിയിൽ കറുത്ത വർഗ്ഗക്കാരെ വില കുറഞ്ഞവരും വൃത്തിയില്ലാത്ത മനുഷ്യരുമായി കണക്കാക്കി ഭൂരിപക്ഷം വെള്ളക്കാരും അവരെ അകറ്റി നിർത്തി.

കറുത്ത വർഗ്ഗക്കാരുടെ വീടുകൾ ആക്രമിക്കുകയും അവരെ തട്ടി കൊണ്ട് പോയി പീഡിപ്പിക്കുകയും അവിടെ പതിവായിരുന്നു.അപ്പോഴാണ്‌ സമൂഹത്തിലെ മാറ്റത്തിന് തുടക്കം കുറിക്കാൻവന്ന രണ്ട് വെള്ള യുവാക്കലോടൊപ്പം ഒരു കറുത്ത യുവാവിനെയും കാണാതാകുന്നത്.അമിതവേഗതയുടെ പേരിൽ പോലീസ് കസ്റ്റടിയിൽ ആയ അവരെ സ്വതന്ത്രരാക്കുകയും പിന്നീട് അവരെ കാണാതെ പോവുകയും ചെയ്യുകയായിരുന്നു.ഈ കേസ് അന്വേഷിക്കാൻ എഫ് ബി ഐ യിൽ നിന്നും വരുന്ന അലൻ വാർഡ്‌(ടെഫോ),രൂപര്റ്റ് ആന്റ്റെർസൻ (ജീൻഹാക്മാൻ) എന്നിവർ നടത്തുന്ന അന്വേഷണങ്ങൾ അവരെ കൊണ്ടെത്തിക്കുന്നത് ഭീകരമായ സമൂഹത്തെ കാർന്ന് തിന്നുന്ന ഒരു മാരക രോഗത്തിന് കൂട്ട് നിൽക്കുന്ന പോലീസ് -നിയമവ്യവസ്ഥകളിലേക്ക് ആയിരുന്നു.അതിനെതിരായ അവരുടെ പോരാട്ടം ആ എഫ് ബി ഐ ഏജന്റുമാരെ തിരോധാനത്തിന്റെ പുറകിലുള്ള രഹസ്യം പുറത്തു കൊണ്ട് വരാൻ സാധിക്കുമോ എന്നതാണ് ബാക്കി ചിത്രം.

ഈ ചിത്രത്തിൽ പറയുന്നുണ്ട് വംശീയവിദ്വേഷം ഒരാൾ ജനിക്കുമ്പോൾ ഉണ്ടാകുന്നതല്ല.പകരം അത് ചെറുപ്പക്കാലം മുതൽ വിഷം പോലെ കുത്തി വയ്ക്കുന്ന വാക്കുകളിൽ നിന്നും ഉണ്ടാകുന്നതാണ് എന്ന്. ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയിൽ മറ്റു പല രീതികളിലും ഈ ചിത്രത്തിന് പ്രാധാന്യം ഉണ്ട്

അഭിനേതാക്കൾ തിരുത്തുക

  • ജീൻ ഹാക്ക്മാൻ : ഏജൻറ് റൂപർട്ട് ആൻഡേർസൺ
  • വില്ലം ഡഫോ  : ഏജൻറ് അലൻ വാർഡ്
  • ഫ്രാൻസെസ് മക്ഡോർമാൻറ് : മിസിസ്. പെൽ
  • ബ്രാഡ് ഡൌറിഫ്  : ഡെപ്യൂട്ടി ഷെറീഫ് ക്ലിൻറൺ പെൽ
  • ആർ. ലീ എർമെയ് : മേയർ ടിൽമാൻ
  • ഗയ്ലാർഡ് സാർട്ടയ്ൻ  : ഷെറീഫ് റെയ് സ്റ്റക്കീ
  • സ്റ്റീഫൻ ടൊബൊളോവ്സ്കി  : ക്ലെയ്റ്റൺ ടൌൺലി
  • മൈക്കേൾ റൂക്കർ : ഫ്രാങ്ക് ബെയ്ലി
  • പ്രൂയിറ്റ് ടെയ്ലർ വിൻസ് : ലെസ്റ്റർ കോവെൻസ്
  • ബാഡ്ജ ഡ്ജോള  : ഏജൻറ് മോങ്ക്
  • കെവിൻ ഡൺ  : ഏജൻറ് ബേർഡ്
  • ഫ്രാങ്കീ ഫയ്സൺ : സ്തുതിപാഠകൻ
  • ജ്യോഫ്രി നൌഫ്റ്റ്സ്  : ഗോട്ടീ
  • റിക്ക് സിയെഫ് : യാത്രക്കാരൻ
  • ക്രിസ്റ്റഫർ വൈറ്റ്  : കറുത്ത യാത്രക്കാരൻ
  • പാർക്ക് ഓവറോൾ : കോണീ
  • ഡാരിയസ് മക്രാറി : ആരോൺ വില്ല്യംസ്
  • റോബർട്ട് എഫ്. കൊളോസ്ബറി : ക്യാമറാമാൻ
  • ഫ്രെഡറിക് സോല്ലോ  : റിപ്പോർട്ടർ
  • ടോബിൻ ബെൽ  : ഏജൻറ് സ്റ്റോക്സ്
  • ബോബ് ഗ്ലൌഡിനി : ഏജൻറ് നാഷ്
പുരസ്കാരങ്ങളുടേയും നാമനിർദ്ദേശങ്ങളുടേയം പട്ടിക
Award Category Recipient(s) and nominee(s) Result
61st Academy Awards[2] Best Picture Frederick Zollo and Robert F. Colesberry നാമനിർദ്ദേശം
Best Actor Gene Hackman നാമനിർദ്ദേശം
Best Supporting Actress Frances McDormand നാമനിർദ്ദേശം
Best Director Alan Parker നാമനിർദ്ദേശം
Best Sound Robert J. Litt, Elliot Tyson, Rick Kline and Danny Michael നാമനിർദ്ദേശം
Best Film Editing Gerry Hambling നാമനിർദ്ദേശം
Best Cinematography Peter Biziou വിജയിച്ചു
1989 Annual ACE Eddie Awards[3] Best Edited Feature Film – Dramatic Gerry Hambling വിജയിച്ചു
1989 Annual ASC Awards[4] Best Edited Feature Film Gerry Hambling നാമനിർദ്ദേശം
39th Berlin International Film Festival[5] Silver Bear for Best Actor Gene Hackman വിജയിച്ചു
Silver Bear for Best Director Alan Parker നാമനിർദ്ദേശം
43rd British Academy Film Awards[6] Best Sound Bill Phillips, Danny Michael, Robert J. Litt, Elliot Tyson, Rick Kline വിജയിച്ചു
Best Cinematography Peter Biziou വിജയിച്ചു
Best Editing Gerry Hambling വിജയിച്ചു
Best Direction Alan Parker നാമനിർദ്ദേശം
Best Film Music Trevor Jones നാമനിർദ്ദേശം
1989 British Society of Cinematographers Awards[7] Best Cinematography Peter Biziou വിജയിച്ചു
1989 Artios Awards[8] Best Casting for a Drama Film Howard Feuer, Juliet Taylor വിജയിച്ചു
2nd Chicago Film Critics Association Awards[9] Best Film ———— വിജയിച്ചു
Best Supporting Actress Frances McDormand വിജയിച്ചു
Best Actor Gene Hackman നാമനിർദ്ദേശം
Best Supporting Actor Brad Dourif നാമനിർദ്ദേശം
David di Donatello Awards[10] Best Foreign Actor Gene Hackman നാമനിർദ്ദേശം
Best Foreign Film Alan Parker നാമനിർദ്ദേശം
41st Directors Guild of America Awards[11] Outstanding Directing – Feature Film Alan Parker നാമനിർദ്ദേശം
1988 Kansas City Film Critics Circle Awards[12] Best Supporting Actress Frances McDormand വിജയിച്ചു
14th Los Angeles Film Critics Association Awards[13] Best Actor Gene Hackman വിജയിച്ചു
46th Golden Globe Awards[14] Best Motion Picture – Drama ———— നാമനിർദ്ദേശം
Best Director Alan Parker നാമനിർദ്ദേശം
Best Actor – Motion Picture Drama Gene Hackman നാമനിർദ്ദേശം
Best Screenplay Chris Gerolmo നാമനിർദ്ദേശം
60th National Board of Review Awards[15] Best Film ———— വിജയിച്ചു
Best Director Alan Parker വിജയിച്ചു
Best Actor Gene Hackman വിജയിച്ചു
Best Supporting Actress Frances McDormand വിജയിച്ചു
Top Ten Films ———— വിജയിച്ചു
23rd National Society of Film Critics Awards[16] Best Actor Gene Hackman വിജയിച്ചു
54th New York Film Critics Circle Awards[17] Best Film ———— നാമനിർദ്ദേശം
Best Actor Gene Hackman നാമനിർദ്ദേശം
1989 Political Film Society Awards[18] Human Rights Award ———— വിജയിച്ചു

See also തിരുത്തുക

അവലംബം തിരുത്തുക

  1. "Mississippi Burning (1988)". Box Office Mojo. Retrieved October 26, 2014.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Oscars1989 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. MacMinn, Aleene; Puig, Claudia (March 20, 1989). "Kudos". Los Angeles Times. Retrieved April 29, 2016.
  4. "The ASC -- Past ASC Awards". American Society of Cinematographers. Archived from the original on August 8, 2011. Retrieved April 29, 2016.
  5. "Berlinale: 1989 Prize Winners". berlinale.de. Archived from the original on 2013-10-15. Retrieved 2011-03-12.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; BAFTA എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. "BSC Best Cinematography Award". British Society of Cinematographers. Retrieved April 30, 2016.[പ്രവർത്തിക്കാത്ത കണ്ണി]
  8. "1989 Artios Awards". Casting Society of America. Retrieved April 29, 2016.
  9. "Chicago Film Critics Awards - 1988-97". Chicago Film Critics Association. Archived from the original on April 22, 2016. Retrieved April 29, 2016.
  10. Enrico Lancia. I premi del cinema. Gremese Editore, 1998. ISBN 88-7742-221-1.
  11. "1988 Directors Guild of America Awards". Directors Guild of America Awards. Retrieved April 29, 2016.
  12. "KCFCC Award Winners – 1980–89". Kansas City Film Critics Circle Awards. Retrieved April 29, 2016.
  13. Easton, Nina J. (December 12, 1988). "L.A. Film Critics Vote Lahti, Hanks, 'Dorrit' Winners". Los Angeles Times. Los Angeles Times. Retrieved April 30, 2016.
  14. "Winners & Nominees 1989 (Golden Globes)". Golden Globe Awards. Archived from the original on 2016-12-20. Retrieved April 30, 2016.
  15. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; NBR എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  16. Kehr, Dave (January 9, 1989). "'Unbearable Lightness' Named Best Film Of '88 By Critics Group". Chicago Tribune. Chicago Tribune. Retrieved April 30, 2016.
  17. Boyar, Jay (January 25, 1989). "Critics' Picks Are Oscar Indicators". Orlando Sentinel. Orlando Sentinel. Archived from the original on 2016-06-01. Retrieved April 30, 2016.
  18. "Political Film Society - Previous Award Winners". Political Film Society. Political Film Society. Retrieved April 30, 2016.