മിസ്റ്റർ ആന്റ് മിസ്സിസ് ഐ. എൻ. ഫെൽപ്സ് സ്റ്റോക്സ്

ജോൺ ആന്റ് സിംഗർ സാർജന്റ് 1897 ൽ വരച്ച ചിത്രം

ജോൺ ആന്റ് സിംഗർ സാർജന്റ് 1897 ൽ വരച്ച പെയിന്റിംഗാണ് മിസ്റ്റർ ആന്റ് മിസ്സിസ് ഐ. എൻ. ഫെൽപ്സ് സ്റ്റോക്സ്. ഈ ചിത്രം മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരണത്തിന്റെ ഭാഗമാണ്.[1]

Mr. and Mrs. I. N. Phelps Stokes
Mr. and Mrs. I. N. Phelps Stokes
വർഷം1897 (1897)
സ്ഥാനംMetropolitan Museum of Art, New York City, New York, United States

ഛായാചിത്രത്തിൽ 1895 ൽ വിവാഹം കഴിച്ച ന്യൂയോർക്ക് ആർക്കിടെക്റ്റും മനുഷ്യസ്‌നേഹിയുമായ ഐസക് ന്യൂട്ടൺ ഫെൽപ്സ് സ്റ്റോക്സും (1867-1944) ഭാര്യ എഡിത്ത് മിന്റൺ സ്റ്റോക്സിനെയും (1867-1937) ചിത്രീകരിച്ചിരിക്കുന്നു. ഡാനിയൽ ചെസ്റ്റർ ഫ്രഞ്ച് നിർമ്മിച്ച സ്റ്റാച്യു ഓഫ് റിപ്പബ്ലിക്കിന് വേണ്ടി മുമ്പ് പോസ് ചെയ്ത ഈ ചിത്രം ലോക കൊളംബിയൻ എക്‌സ്‌പോസിഷനിൽ ആണ് ചിത്രീകരിച്ചത്. [2]

ഛായാചിത്രം ദമ്പതികൾക്കുള്ള വിവാഹ സമ്മാനമായിട്ടാണ് വരയ്ക്കാനേർപ്പാട് ചെയ്തിരുന്നത്. എഡിത്തിനെ മാത്രം വൈകുന്നേരത്തെ വസ്ത്രത്തിൽ വരയ്ക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. പിന്നീട് ഇത് ഡേ വസ്ത്രത്തിൽ ഒരു ഗ്രേറ്റ് ഡേനിന് അടുത്തായി പോസ് ചെയ്യുന്നത് വരയ്ക്കാനായി മാറ്റിയെങ്കിലും ഒടുവിൽ പട്ടിയെ കിട്ടാത്തതിനെതുടർന്ന് ഐസക് ആ സ്ഥാനത്തു നിൽക്കുകയാണുണ്ടായത്.[3]

  1. "Mr. and Mrs. I. N. Phelps Stokes - John Singer Sargent - 38.104 - Work of Art - Heilbrunn Timeline of Art History - The Metropolitan Museum of Art".
  2. Morrone, Francis (1997), "The Ghost of Monsieur Stokes", City Journal (August), New York: The Manhattan Institute, archived from the original on 2016-03-03, retrieved 2 August 2015
  3. "Mr. and Mrs. I. N. Phelps Stokes, 1897, by John Singer Sargent (American, 1856–1925). Oil on canvas". Heilbrunn Timeline of Art History, The Metropolitan Museum of Art. 2011. Retrieved September 3, 2011.