മിസോഫോണിയ
മിസോഫോണിയ എന്ന വാക്കിൻറെ അർത്ഥം ശബ്ദവിരോധം എന്നാണ്. എന്നാൽ ഈ സ്വഭാവ വിശേഷമുള്ള ഒരാൾക്ക് എല്ലാ ശബ്ദങ്ങളോടും വിരോധമുണ്ടായിരിക്കയില്ല.
മീസോഫോണിയ അനുഭവപ്പെടുന്ന ഒരാൾക്ക് ചെവിയുടെ തകരാറല്ല കാരണം. മറിച്ച് ഞരമ്പു വഴി മസ്തിഷ്‌കത്തിലെത്തുന്ന ചില ഉൾ പ്രേരണകളാകുന്നു എന്നാണ് കറൻറ് ബയോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. സെലക്റ്റ് സൗണ്ട് സെൻസിറ്റിവിറ്റി സിൻഡ്രോം എന്നും സൗണ്ട് റെയ്ജ് എന്നും ഇതിനെ പറയുന്നത് എന്നും പഠനം പറയുന്നു.
വായയുമായി ബന്ധപ്പെട്ട ശബ്ദങ്ങളാണ് മിസോഫോണിയ ഉള്ള 80 ശതമാനം പേരെയും ബാധിക്കുന്നത്. പ്രതിദിന ജീവിതശൈലികളിൽ കുറച്ചുമാറ്റം വരുത്തിയാൽ ഈ രോഗത്തെ ഒരു പരിധിവരെ തടയാം.[1]
അവലംബം
തിരുത്തുക- ↑ Bruxner, G (2016). "'Mastication rage': a review of misophonia—an under-recognised symptom of psychiatric relevance?". Australasian Psychiatry. 24 (2): 195–197. doi:10.1177/1039856215613010. PMID 26508801.