മിഷനറീസ് ഓഫ് ചാരിറ്റി

മദർ തെരേസയുടെ സംഘടന

1950-ൽ മദർ തെരേസ സ്ഥാപിച്ച റോമൻ കത്തോലിക്കാ സന്യാസസഭയാണ് മിഷനറീസ് ഓഫ് ചാരിറ്റി. ( ലത്തീൻ: Missionariarum a Caritate) എം.സി. എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. മദർ തെരേസയും കൊൽക്കത്തയിലെ പന്ത്രണ്ട് സഹോദരിമാരും ചേർന്ന് സ്ഥാപിച്ചു. ഇന്ന് ലോകത്തെ 120 ലധികം രാജ്യങ്ങളിൽ വിവിധ മാനുഷിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 4500-ൽ അധികം ക്രിസ്ത്യൻ മിഷനറിമാരുടെ ഒരു സഭയാണിത്. സഭയിലെ ഒരു അംഗം പവിത്രത, ദാരിദ്ര്യം, അനുസരണം, നാലാമത്തെ വാഗ്ദാനമായ ദരിദ്രരിൽ ദരിദ്രർക്ക് പൂർണ്ണഹൃദയത്തോടെ സൗജന്യ സേവനം നൽകുക എന്നിവ പാലിക്കുന്നു.[1]റോമൻ കത്തോലിക്കാ സന്നദ്ധസേവക മത സംഘടനയായ മിഷനറീസ് ഓഫ് ചാരിറ്റി ലോകമെമ്പാടുമുള്ള മാനുഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

മിഷനറീസ് ഓഫ് ചാരിറ്റി
ചാരിറ്റബിൾ മിഷനറി
മദർ തെരേസ, മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപകയും രക്ഷാധികാരിയുമാണ്.
ചുരുക്കപ്പേര്M.C.
രൂപീകരണം1950; 74 വർഷങ്ങൾ മുമ്പ് (1950)
സ്ഥാപകർമദർ തെരേസ
തരംസെൻട്രലൈസ്ഡ് റിലീജിയസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൺസെക്രേറ്റഡ് ലൈഫ് ഓഫ് പോണ്ടിഫിക്കൽ റൈറ്റ് (സ്ത്രീകൾക്കായി)
ആസ്ഥാനം54 / എ ആചാര്യ ജഗദീഷ് ചന്ദ്രബോസ് റോഡ്, കൊൽക്കത്ത 700016, ഇന്ത്യ
അംഗത്വം
5,287 അംഗങ്ങൾ (2015-ൽ)
സുപ്പീരിയർ ജനറൽ
സിസ്റ്റർ. മേരി പ്രേമ പിയറിക്, എം.സി.
വെബ്സൈറ്റ്motherteresa.org

അഭയാർഥികൾ, മുൻ ലൈംഗികത്തൊഴിലാളികൾ , മാനസികരോഗികൾ, രോഗികളായ കുട്ടികൾ, ഉപേക്ഷിക്കപ്പെട്ട കുട്ടികൾ, കുഷ്ഠരോഗികൾ, എയ്ഡ്‌സ് ബാധിച്ചവർ, പ്രായമായവർ, സുഖം പ്രാപിക്കുന്നവർ എന്നിവരെ മിഷനറിമാർ പരിപാലിക്കുന്നു. മതമോ സാമൂഹിക നിലയോ പരിഗണിക്കാതെ ആളുകൾക്ക് ഈ സേവനങ്ങൾ നിരക്ക് ഈടാക്കാതെ തന്നെ നൽകുന്നു. ഈ സംഘടനയുടെ ആസ്ഥാനം കൊൽക്കത്തയാണ്.

  1. Muggeridge (1971) chapter 3, Mother Teresa Speaks, pp. 105, 113.
"https://ml.wikipedia.org/w/index.php?title=മിഷനറീസ്_ഓഫ്_ചാരിറ്റി&oldid=3213354" എന്ന താളിൽനിന്ന് ശേഖരിച്ചത്