പ്രമുഖ ബൾഗേറിയൻ എഴുത്തുകാരിയാണ് മിലെന നികൊലോവ - English: Milena Nikolova (Bulgarian: Милена Николова)

മിലെന നികൊലോവ
ജനനം1984-10-31 (1984-10-31)
മറ്റ് പേരുകൾНиколова, Милена (Bulgarian)
തൊഴിൽബൾഗേറിയൻ എഴുത്തുകാരി

ജീവിത രേഖ

തിരുത്തുക

1984 ഒക്ടോബർ 31ന് ബൾഗേറിയയിലെ സ്ലിവനിൽ ജനിച്ചു.സ്ലിവനിലെ ഹൈസ്‌കൂളിൽ നിന്ന് ഇംഗ്ലീഷ്, ജർമ്മൻ ഭാഷകൾ പഠിച്ചു. 2003ൽ സോഫിയയിലെ യൂനിവേഴ്‌സിറ്റി ഓഫ് നാഷണൽ ആൻഡ് വേൾഡ് ഇക്കണോമിയിൽ പ്രവേശനം നേടി. 2008ൽ ഇന്റർനാഷണൽ ഇക്കണോമിക് അഫേഴ്‌സിൽ ബിരുദം നേടി. അതേ വർഷം സോഫിയയിലെ ന്യൂ ബൾഗേറിയൻ സർവ്വകലാശാലയിൽ മാസ്റ്റർ ബിരുദത്തിന് അപേക്ഷിച്ചു. 2009ൽ ഇന്റർനാഷണൽ ബിസിനസിൽ മാസ്റ്റർ ബിരുദം നേടി. അതേവർഷം സോഫിയയിലെ നാഷണൽ സ്‌പോട്‌സ് അക്കാദമിയിലെ വസ്സിൽ ലെവിസ്‌കിയിൽ നിന്ന് ഫിസിയോ തെറാപി, സ്പാ തെറാപി എന്നിവയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ നേടി. 2011ൽ ഇംഗ്ലീഷ് ആൻഡ് മെതഡോളജിയിൽ അവർ തന്റെ രണ്ടാമത്തെ മാസ്റ്റർ ബിരുദം നേടി. വിദ്യാർഥിയായിരുന്ന സമയത്ത് മിലെന സ്ലിവനിലെ യുനൈറ്റ്ഡ് സ്‌കൂൾ ഓഫ് ആട്‌സിൽ ക്രിയേറ്റീവ് റൈറ്റിങ് ക്ലാസിൽ എട്ടുവർഷം പങ്കെടുത്തു. എഴുത്തുകാരിയായ ഇവ്‌ഗെനിയ ഗെനോവയായിരുന്നു ക്ലാസിന് നേതൃത്വം നൽകിയിരുന്നത്.

അംഗീകാരങ്ങൾ

തിരുത്തുക

കൗൺസിൽ ഓഫ് യൂറോപ്, യൂറോപ്യൻ പാർലമെന്റ്, യൂറോപ്യൻ കൾച്ചറൽ ഫൗണ്ടേഷൻ എന്നിവ സംഘടിപ്പിക്കുന്ന യൂറോപ് അറ്റ് സ്‌കൂൾ എന്ന പേരിലുള്ള അന്താരാഷ്ട മത്സരത്തിൽ 1999, 2004 വർഷങ്ങളിൽ വിജയിയായി.[1]) 51ആമത് International Schankar Competitionൽ വെള്ളി മെഡൽ നേടി[2] ദേശീയ സാഹിത്യ മത്സരങ്ങളിൽ മിലെനയുടെ നിരവധി ഗദ്യങ്ങളും പദ്യങ്ങളും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഇവരുടെ വിവിധ സൃഷ്ടികൾ ബൾഗേറിയൻ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കൻ, ഇംഗ്ലീഷ്, ജർമ്മൻ, മാസിഡോണിയൻ കവികളുടെ നിരവധി കവിതകൾ ബൾഗേറിയൻ ഭാഷകളിലേക്ക് വിവിർത്തനം ചെയ്തു പ്രസിദ്ധീകരിച്ചു. 2008 മുതൽ ബൾഗേറിയൻ റൈറ്റേഴ്‌സ് യൂനിയനിൽ അംഗമാണ്. 2013ലും 2014ലും, യുവ എഴുത്തുകാർക്കായി സംഘടിപ്പിക്കുന്ന നാഷണൽ ബൾഗേറിയൻ കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.[3] 2014ൽ അന്താരാഷ്ട്ര കവിതാ മത്സരത്തിന്റെയും നാഷണൽ ബൾഗേറിയൻ പോയിറ്ററി കോംപിറ്റിഷനായ ദി ക്രിസ്റ്റ്യൻ ഫാമിലിയുടെയും വിധികർത്താവായിരുന്നു.[4][5]

പുറംകണ്ണികൾ

തിരുത്തുക
  1. ".: Winners of the competition "Europe at School" von 2004". paideiafoundation.org. Archived from the original on 2015-02-10. Retrieved 2015-02-10.
  2. "Агенция – Сливен | 50 ГОДИНИ ЧЕСТВА ОБЕДИНЕНА ШКОЛА ПО ИЗКУСТВАТА "МИШО ТОДОРОВ" В СЛИВЕН (Article about the United School of Arts "Mischo Todorov" in Sliven)". agencia-sliven.com. Retrieved 2015-02-10.
  3. "Аве Сливен | Милена Николова спечели награда за млад автор на конкурса за поезия "Биньо Иванов" (Milena Nikolova won the award for young author's contest for poetry "Binio Ivanov")". ave-sliven.com. Retrieved 2015-02-10.
  4. "Write Share Get Read (WSBR) Poetry Competition". femalefirst.co.uk. Archived from the original on 2015-02-07. Retrieved 2015-02-10.
  5. "Общинско радио – Сливен | КОНКУРС ЗА ЕСЕ ЗА ДЕНЯ НА ХРИСТИЯНСКОТО СЕМЕЙСТВО (Essay contest for the day of the Christian family)". kabelnoradio.sliven.net. Retrieved 2015-02-10.
"https://ml.wikipedia.org/w/index.php?title=മിലെന_നികൊലോവ&oldid=3641186" എന്ന താളിൽനിന്ന് ശേഖരിച്ചത്