മിറബാൽ സഹോദരിമാർ
ഡൊമിനിക്കൻ റിപബ്ലിക്കിൽ ജീവിച്ചിരുന്ന നാലു സ്ത്രീകളാണു മിറബാൽ സഹോദരിമാർ എന്ന പേരിൽ പ്രശസ്തരായതു്. പാട്രിയ, മിനർവ, മരിയ തെരേസ, ദീദി എന്നീ നാലുപേർ റഫായെൽ ട്രുഡിലോയുടെ (എൽ ജെഫെ) ഏകാധിപത്യത്തിനെ എതിർക്കുകയും അദ്ദേഹത്തിൻറെ ഭരണത്തിനെതിരായ ഗൂഢപ്രവൃത്തികളിൽ ഉൾപ്പെട്ടിരുന്നു.[1] ഇവരിൽ മൂന്നുപേർ ജെഫെയുടെ നിർദ്ദേശപ്രകാരം 1960 നവംബർ 25നു വധിക്കപ്പെട്ടു. അവസാനത്തെ സഹോദരിയായിരുന്ന ദീദിയ്ക്ക്, 2014 ഫെബ്രുവരി 1 ന് സ്വാഭാവികമരണം സംഭവിച്ചു. ഇവരുടെ പ്രവർത്തികളെ സ്ത്രീകളുടെ അക്രമങ്ങൾക്കെതിരെയുള്ള ചെറുത്തുനിൽപ്പിനു ഉദാഹരണമായി ചൂണ്ടിക്കാട്ടാറുണ്ടു്.[2] ഇതിന്റെ ബഹുമാനാർത്ഥം ഐക്യരാഷ്ട്ര സഭ നവംബർ 25-നെ 'സ്ത്രീകൾക്കെതിരെയുള്ള അക്രമത്തിനെ തടയുന്നതിനുള്ള അന്താരാഷ്ട്ര ദിന'മായി ആചരിക്കുന്നു.[3]
അവലംബം
തിരുത്തുക- ↑ "International Day for the Elimination of Violence against Women".
- ↑ Rohter, Larry (15 February 1997). "The Three Sisters, Avenged: A Dominican Drama". New York Times.
- ↑ "International Day for the Elimination of Violence against Women". United Nations. Retrieved 23 December 2010.