മിന്റോ ഒഫ്താൽമിക് ഹോസ്പിറ്റൽ
ബാംഗ്ലൂരിലെ ഒരു സർക്കാർ നേത്രരോഗ സ്പെഷ്യാലിറ്റി ആശുപത്രിയാണ് മിന്റോ ഒഫ്താൽമിക് ഹോസ്പിറ്റൽ. മിന്റോ ഒഫ്താൽമിക് ഹോസ്പിറ്റൽ ഒരു റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി ആണ്. 1896-ൽ സ്ഥാപിതമായ ഇത് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സ്പെഷ്യാലിറ്റി നേത്ര ആശുപത്രികളിൽ ഒന്നായി മാറി. 1896-ൽ ചിക്കപ്പേട്ട പ്രദേശത്ത് ആരംഭിച്ച ആശുപത്രി 1897-ൽ ലാൽബാഗ് ലോഡ്ജിലേക്ക് മാറ്റുകയും പിന്നീട് 1913-ൽ മൈസൂർ രാജാവായിരുന്ന നൽവാഡി കൃഷ്ണരാജ വാഡിയാർ നാലാമന്റെ ഭരണകാലത്ത് നിർമ്മിച്ച ഇന്നത്തെ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. ഇത് ബാംഗ്ലൂർ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്, കൂടാതെ ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനവുമാണ്.
Minto Ophthalmic Hospital | |
---|---|
Geography | |
Location | India |
History | |
Opened | 1896 |
Links | |
Lists | Hospitals in India |
300 കിടക്കകളുള്ള, ത്രിതീയ നേത്രരോഗ ആശുപത്രിയാണിത്. കമ്മ്യൂണിറ്റി ഒഫ്താൽമോളജി, കോർണിയ & ഐ ബാങ്ക്, റിഫ്രാക്റ്റീവ് സർജറി, ഗ്ലോക്കോമ ക്ലിനിക്ക്, സ്ക്വിന്റ്, ഒക്കുലോപ്ലാസ്റ്റി & ന്യൂറോഫ്താൽമോളജി ക്ലിനിക്ക്, ലോ വിഷ്വൽ എയ്ഡ്സ് ക്ലിനിക്ക്, വിട്രിയോ-റെറ്റിനൽ & യുവിയ ക്ലിനിക്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഈ സ്ഥാപനത്തിന്റെ തുടക്കം മുതൽ നൂറുകണക്കിന് നേത്രരോഗ വിദഗ്ധർ പരിശീലനം നേടിയിട്ടുണ്ട്. ഒരു തൃതീയ റഫറൽ സെന്റർ ആയ മിന്റോ ഒഫ്താൽമിക് ഹോസ്പിറ്റൽ, കർണാടകയിലെയും അതിന്റെ അയൽ സംസ്ഥാനങ്ങളിലെയും ദരിദ്രർക്കും അതി ദരിദ്രർക്കും സബ്സിഡി നിരക്കിൽ അതിന്റെ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. [1]
അവലംബം
തിരുത്തുക- ↑ "Bangalore Medical College and Research Institute, Bangalore-560 002". www.bmcri.org. Archived from the original on 2021-10-11. Retrieved 2023-01-20.
മറ്റ് ഉറവിടങ്ങൾ
തിരുത്തുകClinical phenotype and linkage analysis of the congenital fibrosis of the extraocular muscles in an Indian family (ഒരു ഇന്ത്യൻ കുടുംബത്തിലെ എക്സ്ട്രാക്യുലർ പേശികളുടെ അപായ ഫൈബ്രോസിസിന്റെ ക്ലിനിക്കൽ ഫിനോടൈപ്പും ലിങ്കേജ് വിശകലനവും)]
- A RARE CASE OF PROPTOSIS IN A NEW-BORN CHILD (ഒരു നവജാത ശിശുവിൽ പ്രോപ്റ്റോസിസിന്റെ ഒരു അപൂർവ കേസ്). ബ്രിട്ടീഷ് ജേണൽ ഓഫ് ഒഫ്താൽമോളജി. 1927 ഫെബ്രുവരി;11(2):79
- Childhood blindness in a rural population of southern India: prevalence and aetiology (ദക്ഷിണേന്ത്യയിലെ ഒരു ഗ്രാമീണ ജനസംഖ്യയിലെ ബാല്യകാല അന്ധത: വ്യാപനവും രോഗകാരണവും) - ഒഫ്താൽമിക് എപ്പിഡെമിയോൾ. 2008 മെയ്-ജൂൺ;15(3):176-82