മിന്ന കാന്ത്
ഒരു ഫിന്നിഷ് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമാണ് മിന്ന കാന്ത്. ഏഴു മക്കളുടെ അമ്മയായ കന്റ് ഭർത്താവിന്റെ മരണശേഷം എഴുതാൻ ആരംഭിച്ചു. സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്ന ഒരു സംസ്കാരത്തിന്റെ പശ്ചാത്തലത്തിന് എതിരായിരുന്നു കന്റിന്റെ രചനകൾ. ദി പാസ്റ്റർസ് ഫാമിലി ആണ് മികച്ച നടകകൃതി. 2007 മാർച്ച് 19 ന് മിന്നാ കന്റിന് സ്വന്തമായി ഫ്ലാഗ് ഡേ ലഭിച്ചു. ഫിൻലൻഡിൽ ഫ്ലാഗ് ഡേ ലഭിച്ച ആദ്യ വനിതയാണ് മിന്നാ കന്റ്. ഈ ദിവസം സാമൂഹിയ സമത്വത്തിന്റെ ദിനമായിൽ ഫിൻലൻഡിൽ ആചരിക്കുന്നു.
Minna Canth | |
---|---|
ജനനം | 19 March 1844 Tampere, Finland |
മരണം | 12 മേയ് 1897 Kuopio, Finland | (പ്രായം 53)
തൊഴിൽ | writer |
മാതാപിതാക്ക(ൾ) | Gustaf Vilhelm Johnsson Lovisa Ulrika Archelin |
ജീവിതരേഖ
തിരുത്തുകബാല്യം
തിരുത്തുകഗുസ്റ്റാഫ് വിൽഹെല്മ് ജോൺസണിന്റെയും ഭാര്യ ഉൽറികയുടെയും മകളായി തംപേരിൽ ജനിച്ചു. മിന്നായുടെ മൂന്ന് സഹോദരങ്ങളിൽ മൂത്തവനായ അഡോൾഫ് ചെറുപ്പത്തിലേ മരിച്ചു. ഗുസ്റ്റാഫും അഗസ്റ്റയും ആണ് മറ്റു സഹോദരങ്ങൾ. 1853 ൽ മുഴുവൻ കുടുബം കുയോപ്യയിലേക്ക് താമസം മാറി.[1] ആ കാലഘട്ടത്തിൽ സ്ത്രീകൾക്ക് കിട്ടാവുന്ന ഏറ്റവും മികച്ച വിദ്യാഭ്യാസം കന്റിന് ലഭിച്ചു. കുയോപ്യയിൽ വരുന്നതിനു മുൻപ് ഫൈൻലായസോൺ ഫാക്ടറിയിലെ ജോലിക്കാരുടെ മക്കൾക്ക് പഠിക്കാനുള്ള സ്കൂളിൽ ആയിരുന്നു വിദ്യാഭ്യാസം. കുയോപ്യയിൽ നിരവധി ഗേൾസ് സ്കൂളിൽ പഠിച്ചു. അപ്പർ ക്ലാസ് കുട്ടികൾക്കുള്ള സ്കൂളിൽ വരെ കന്റ് പഠിച്ചു. 1893ൽ ഫിൻലൻഡിൽ സ്ത്രീകൾക്ക് ആദ്യമായി ഉയർന്ന വിദ്യാഭ്യാസം നൽകിയ സ്കൂളായ ജിവാസ്കില ടീച്ചർ സെമിനാരിയിൽ പഠനം ആരംഭിച്ചു.[2][3]
ഔദ്യോഗിക ജീവിതം
തിരുത്തുക1865 ൽ തന്റെ പ്രകൃതിശാസ്ത്ര അദ്ധ്യാപകനായ ജൊഹാൻ ഫെർദിനാണ്ട് കന്റിനെ വിവാഹം ചെയ്യുകയും സെമിനാരിയിൽ നിന്നും പഠനം ഉപേക്ഷികയും ചെയ്തു. 1866-1880 ഉള്ളിൽ ഏഴു കുട്ടികൾക്ക് ജന്മം നൽകുകയും ഭർത്താവ് എഡിറ്ററായി ജോലി ചെയുന്ന പത്രത്തിന് വേണ്ടി എഴുതുകയും ചെയ്തു. സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് എഴുത്തകയും മിതത്വത്തിന് വേണ്ടി വാദികയും ചെയ്തു. അതുകാരണം ജോലിയിൽ നിന്നും പുറത്താക്കപ്പെട്ടു. വൈകാതെ തന്നെ പൈയെന്നെയിൽ (Päijänne) ജോലി ലഭിക്കുകയും തന്റെ ആദ്യ ഫിക്ഷൻ രചന പ്രസിദ്ധീകരിക്കുകയും ചെയ്തു.[4]
പ്രധാന കൃതികൾ
തിരുത്തുകമിന്നാ കന്റിന്റെ പ്രധാന രചനകളാണ് Työmiehen vaimo (The Workers Wife), Anna Liisa എന്നി നടകകൃതികൾ.
Työmiehen vaimo യിലെ പ്രധാന കഥാപാത്രമായ ജോഹന്ന റിസ്റ്റോ എന്ന മദ്യപാനിയെ വിവാഹം ചെയ്യുകയും അയാൾ അവളുടെ പണം മുഴുവൻ ധൂർത്തടിക്കുകയും ചെയ്യും. അവളുടെ പണം നിയമപരമായി അവന്റെതായതിനാൽ അവൾക്ക് അവനെ തടയാൻ സാധിച്ചില്ല. ഈ നാടകം കാരണം കുറച്ചു മാസങ്ങൾക്ക് ശേഷം പാർലമെന്റ് സ്പേറേഷൻ ഓഫ് പ്രോപ്പർട്ടി എന്ന ഒരു പുതിയ നിയമം പാസാക്കി.
Anna Liisa പതിനഞ്ച് വയസ്സുള്ള ഒരു പെൺകുട്ടിയുടെ ദുരന്തങ്ങളുടെ കഥ പറയുന്നു.
ദി ബര്ഗലറി ആൻഡ് ദി ഹൗസ് ഓഫ് റോയ്നില്ലെ റിച്ചാർഡ് ഇമ്പോള തർജ്ജിമ ചെയ്തു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-22. Retrieved 2017-04-06.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-05-19. Retrieved 2017-04-06.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-05-19. Retrieved 2017-04-06.
- ↑ http://www.helsinki.fi/sukupuolentutkimus/klassikkogalleria/canth/