കാറ്റലോഗർ, റഫറൻസ് ലൈബ്രേറിയൻ, ബിബ്ലിയോഗ്രാഫർ , അദ്ധ്യാപിക എന്നീ നിലകളിൽ പ്രസിദ്ധയാണ് മിന്നീ ഏർൾ സിയേഴ്സ് (Minnie Earl Sears) (17 നവംബർ 1873 – 28 നവംബർ 1933)[1]. സിയേഴ്സ് ലിസ്റ്റ് ഓഫ് സബ്ജക്ട് ഹെഡിങ് എന്ന സബ്ജക്ട് ഹെഡിങ് സമ്പ്രദായത്തിന്റെ കർത്താവാണ്. ലൈബ്രറി ഓഫ് കോൺഗ്രസ്സ് സബ്ജക്ട് ഹെഡിങ്ങിന്റെ ലളിത രൂപം എന്ന് സിയേഴ്സ് ലിസ്റ്റ് ഓഫ് സബ്ജക്ട് ഹെഡിങ്ങിനെ വിശേഷിപ്പിക്കുന്നു[2].

Minnie Earl Sears
ജനനം(1873-11-17)നവംബർ 17, 1873
മരണംനവംബർ 28, 1933(1933-11-28) (പ്രായം 60)
തൊഴിൽLibrarian

ജീവചരിത്രവും സേവനങ്ങളും തിരുത്തുക

1873 നവമ്പർ 17 ന് ഇന്ത്യാനയിലെ ലഫായട്ടെയിൽ (അമേരിക്ക) മിന്നീ ഏർൾ സിയേഴ്സ് ജനിച്ചു. 1893 ൽ പർഡ്വെ സർവ്വകലാശാലയിൽ നിന്നും ശാസ്ത്രത്തിൽ ബിരുദം നേടി. ബിരുദം നേടുമ്പോൾ ക്ലാസ്സിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയായിരുന്നു മിന്നീ ഏർൾ സിയേഴ്സ്. തുട‍ർന്ന് രണ്ട് വർഷത്തിനുശേഷം ഇതേ സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്തമാക്കി. 

1900 ൽ ഇല്ലിനോയ്സ് സർവ്വകലാശാലയിൽ നിന്നും ഗ്രന്ഥാലയശാസ്ത്രത്തിൽ ബിരുദം നേടി. ലൈബ്രറി കാറ്റലോഗിങിൽ തൽപ്പരയായ മിന്നീ ഏർൾ സിയേഴ്സ് ബ്രിൻ മൗർ കോളേജ് ലൈബ്രറി (1903-1907) , മിന്നിസോറ്റ ലൈബ്രറി (1909-1914) എന്നിവിടങ്ങളിൽ കാറ്റലോഗുവിഭാഗം തലവനായി സേവനമനുഷ്ടിച്ചു. 1914-20 കാലഘട്ടത്തിൽ ന്യൂയോർക്ക് പബ്ലിക് ലൈബ്രറി യിൽ റഫറൻസ് കാറ്റലോഗ് അസ്സിസ്റ്റന്റായും സേവനമനുഷ്ടിച്ചു. 1923 ൽ എച്ച്.ഡബ്ല്യൂ. വിൽസൺ കൂട്ടായ്മയിൽ എഡിറ്റോറിയൽ ജീവനക്കാരിയായി സേവനം തുടങ്ങി. അവിടെ മിന്നീ ഏർൾ സിയേഴ്സിന് കാറ്റലോഗിങ്ങിലും ഗവേഷണത്തിലുമുള്ള തന്റെ വൈദഗ്ദ്ധ്യം തെളിയിക്കാൻ സാധിച്ചു. എച്ച്. ഡബ്ല്യൂ. വിൽസൺ കൂട്ടായ്മ പുറത്തിറക്കിയ ചിൽഡ്രൻസ് എൻസൈക്ലോപീഡിയയു‍ടെ മൂന്നും നാലും പതിപ്പുകൾ (1925, 1930), സോങ് ഇൻറക്സ് (1926), എ. എൽ. എ. സ്റ്റാന്റേർഡ് കാറ്റലോഗ് ഫോർ ഹൈസ്കൂൾ ലൈബ്രറീസ് (1932), എ. എൽ. എ. സ്റ്റാന്റേർഡ് കാറ്റലോഗ് ഫോർ പബ്ലിക് ലൈബ്രറീസ് (1927-1933), എസ്സെ ആന്റ് ജനറൽ ലിറ്റെറേച്ചർ ഇൻറക്സ് (1931-1933), ജോർജ്ജ് ഇലിയറ്റ് ഡിക്ഷണറി എന്നീ പ്രധാന ഗ്രന്ഥങ്ങളൊക്കെ മിന്നീ ഏർൾ സിയേഴ്സ് എഡിറ്റ് ചെയ്തതിട്ടുണ്ട്. 1923 ൽ ആണ് ലിസ്റ്റ് ഓഫ് സബ്ജക്ട് ഹെഡിങ് ഫോർ സ്മാൾ ലൈബ്രറീസ് പ്രധാന ഗ്രന്ഥം പുറത്തിറങ്ങിയത്, 1991 ൽ പുറത്തിറക്കിയ ഇതിന്റെ പതിനാലാം പതിപ്പിൽ മിന്നീ ഏർൾ സിയേഴ്സിന്റെ ഓർമക്കായി തലക്കെട്ടിൽ വ്യത്യാസം വരുത്തി സിയേഴ്സ് ലിസ്റ്റ് ഓഫ് സബ്ജക്ട് ഹെഡിങ് എന്നാക്കി. 


1927-1931 കാലയളവിൽ കൊളമ്പിയ സർവ്വകലാശാലയിൽ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ച മിന്നീ ഏർൾ സിയേഴ്സ് ആണ് ആദ്യമായി കാറ്റലോഗിൽ ബിരുദം എന്ന പാഠ്യക്രമം രൂപപ്പെടുത്തിയത്. 1933 നവമ്പർ 28 ന് മിന്നീ ഏർൾ സിയേഴ്സ് മരിച്ചു. 1932 മുതൽ മരിക്കുന്നതുവരെ എ. എൽ. എ. കാറ്റലോഗ് റൂൾ ഭേദഗതികൾ വരുത്താനും തെറ്റുകൾ തിരുത്താനുമുള്ള ഉപദേശക സമിതിയിൽ അംഗമായിരുന്നു.

അവലംബം തിരുത്തുക

  1. "Minnie Earl Sears." Almanac of Famous People. Gale, 2011. Biography In Context. Web. 7 Oct. 2013.
  2. World Encyclopedia of Library and Information Services

പുറത്തേക്കുള്ള ലിങ്കുകൾ തിരുത്തുക

  • "Minnie Earl Sears: The Woman behind Sears List". Retrieved 1 November 2008.
"https://ml.wikipedia.org/w/index.php?title=മിന്നീ_ഏർൾ_സിയേഴ്സ്&oldid=3419005" എന്ന താളിൽനിന്ന് ശേഖരിച്ചത്