മുംബയിലെ അറിയപ്പെടുന്ന സാഹിത്യകാരി.

മിനി തങ്കച്ചി എസ്സ് എന്ന് പൂർവ്വനാമം.

മഹാരാഷ്ട്രയിലെ കല്യാണിൽ താമസിക്കുന്നു

ആനുകാലികപ്രസിദ്ധീകരണങ്ങളിൽ കഥകൾ, കവിതകൾ, യാത്രാവിവരണങ്ങൾ, ലേഖനങ്ങൾ മുതലായവ എഴുതാറുണ്ട്.

ഇടുക്കിജില്ലയിലെ കാഞ്ചിയാർ സ്വദേശിയാണ്.

സ്കൂൾ പ്രഥമാദ്ധ്യാപകനായിരുന്ന ശ്രീ എ ജി പീതാംബരന്റെയും(തൃക്കൊടിത്താനം പീതാംബരൻ) ശ്രീമതി ശോഭനയുടെയും ദ്വിതീയപുത്രി. ശൈലജ തങ്കച്ചി, രശ്മി തങ്കച്ചി എന്നിവർ സഹോദരിമാർ.

ഭർത്താവ്, സെന്റർ റെയിൽവേ ഉദ്യോഗസ്ഥനായ ശ്രീ എം ‌‍ഡി മോഹനൻ. ഏകപുത്രൻ മുരുകേശ് മോഹനൻ ഉദ്യോഗാർത്ഥം ജപ്പാനിൽ താമസിക്കുന്നു. .

പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ

1. അവിസ്മരണീയ യാത്രകൾ (അമർനാഥ്, കശ്മീർ, ഭൂട്ടാൻ യാത്രാവിവരണം)

2. യാത്രാസ്മൃതികൾ ( അവിസ്മരണീയ യാത്രകൾ- പരിഷ്കരിച്ച രണ്ടാം പതിപ്പ്)

3. ഉത് സ്‌കുഷി നിഹോൺ (Beautiful Japan) - ജപ്പാൻ യാത്രാവിവരണം

4. യൂറോപ്പ് - ഒരു മായാമോഹിനി (യൂറോപ്പ് യാത്രാവിവരണം)

5. ഇത്തിരി യാത്രകൾ, ഒത്തിരി വിസ്മയങ്ങൾ - ഭാരതത്തിലെ വിവിധസ്ഥലങ്ങളിലൂടെ നടത്തിയ യാത്രകളുടെ വിശേഷങ്ങൾ

6. ആകാശം കാണുന്ന വീട് (കഥാസമാഹാരം )

7. തൊട്ടാവാടിപൂക്കൾ ( കവിതാസമാഹാരം )

കൂടാതെ ഇരുപതിലധികം കഥാ, കവിതാ സമാഹാരങ്ങളിൽ രചനാപങ്കാളിത്തം

"https://ml.wikipedia.org/w/index.php?title=മിനി_മോഹനൻ&oldid=3688777" എന്ന താളിൽനിന്ന് ശേഖരിച്ചത്