ഇന്ത്യയിലെ മാധ്യമപ്രവർത്തകയാണ് മിനി മേനോൻ. ബ്ലൂംബർഗ് ടിവി ഇന്ത്യയുടെ എക്സിക്യൂട്ടീവ് എഡിറ്ററാണ്.

Mini Menon
Mini Menon.jpg
വിദ്യാഭ്യാസംGraduation St. Stephen's College, Delhi
Masters in Communication Research, University of Pune
തൊഴിൽCo-Founder & Editor at Live History India

വ്യക്തിവിവരംതിരുത്തുക

ജമ്മുവിൽ മലയാളി കുടുംബത്തിലാണ് ജനനം. അച്ഛൻ ലെഫ്റ്റനന്റ് ജനറൽ പി.ഇ.മേനോൻ. അച്ഛൻ പട്ടാളത്തിലായിരുന്നതിനാൽ വിവിധ സ്ഥലങ്ങളിലായിട്ടായിരുന്നു പഠനം. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം. കമ്മ്യൂണിക്കേഷൻ റിസർച്ചിൽ പുണെ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. 2001-ൽ ചീവനിങ് സ്കോളർഷിപ്പോടെ ബ്രിട്ടനിൽ ബ്രോഡ്കാസ്റ്റ് ജേണലിസം പഠിച്ചു. 1996-ൽ ഫെമിന മിസ് ഇന്ത്യ ഏഷ്യ പസഫിക് ആയി തിരഞ്ഞെടുക്കപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=മിനി_മേനോൻ&oldid=3391320" എന്ന താളിൽനിന്ന് ശേഖരിച്ചത്