മിനാമാത രോഗം

രസം കൊണ്ടുണ്ടാകുന്ന വിഷബാധ

മെർക്കുറി വിഷബാധയാലുണ്ടാകുന്ന രോഗമാണ് മിനമാതാ രോഗം. ഞരമ്പുകളെയാണ് ഈ രോഗം ബാധിക്കുന്നത്. രോഗബാധയുടെ ഫലമായി ശരീര വ്യാപാരത്തിലാകെ തകരാറുണ്ടാകുകയും കൈ കാലുകളിൽ മരവിപ്പ്(numbness) അനുഭവപ്പെടുകയും ചെയ്യുന്നു. പേശികൾ അയയുകയും കാഴ്ച, കേൾവി, സംസാരം എന്നിവയ്ക്ക് സാരമായ തകരാറുണ്ടവുകയും ചെയ്യും. കടുത്ത രോഗാവസ്ഥയിൽ രോഗി ഉന്മാദിയാവുകയോ പക്ഷാഘാതമുണ്ടാവുകയോ ചെയ്ത് മരണപ്പെടും. ജന്മനാൽ തന്നെ ചിലരിൽ ഈ രോഗം കണ്ടു വരുന്നു. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെയാണ് മെർക്കുറി ബാധിക്കുക.

മിനാമാത രോഗം
സ്പെഷ്യാലിറ്റിEmergency medicine Edit this on Wikidata

മിനാമാത ദുരന്തം

തിരുത്തുക

ജപ്പാനിലെ മിനാമാത നഗരമാണ് മെർക്കുറി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ ഏറെയനുഭവിച്ച നാട്. 1956 ൽ ജപ്പാനിലുണ്ടായ ദുരന്തത്തിൽ നിരവധി ആളുകൾ മരിക്കുകയുണ്ടായി. ചിസോ കോർപ്പറേഷന്റെ രാസ ഫാക്ടറിയിൽ നിന്ന് പുറത്ത് നദിയിലേക്കൊഴുക്കിയ മീതൈൽ മെർക്കുറി കലർന്ന വെള്ളമായിരുന്നു രോഗ ഹേതു. 1932 മുതൽ 1968 വരെ നിർബാധം തുടർന്ന ഈ പരിസ്ഥിതി മലിനീകരണം മിനാമാത ഉൾക്കടലിലെയും ഷിരാനൂയി കടലിലേയും മത്സ്യ സമ്പത്തിനെയാകെ ബാധിച്ചു. കക്ക, ചിപ്പി തുടങ്ങി പ്രാദേശികമായി ആളുകൾ ധാരാളമുപയോഗിച്ചിരുന്ന കടൽ വിഭവങ്ങളാകെ മെർക്കുറി വിഷബാധയ്ക്ക് വിധേയമായി. 36 വർഷത്തോളം ഈ രോഗം മൂലം മനുഷ്യനും വളർത്തു മൃഗങ്ങളും കൊല്ലപ്പെട്ടിട്ടും, ഭരണകൂടമോ കമ്പനിയോ ഇതിനെതിരെ ചെറുവിരലനക്കാൻ പോലും തയ്യാറായില്ല. പട്ടി, പൂച്ച തുടങ്ങിയവയെല്ലാം മെർക്കുറി വിഷബാധയ്ക്ക് വിധേയമായി. പൂച്ചകളെ ഏറെ ബാധിച്ച ഈ രോഗം ഡാൻസിംഗ് ക്യാറ്റ് ഫീവർ എന്നറിയപ്പെട്ടു. "[1]

2013 ലെ ലോക രാഷ്ട്രങ്ങളുടെ കൺവെൻഷനിലെ ധാരണ

തിരുത്തുക

മനുഷ്യരിൽ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്ന മെർക്കുറിയുടെ ഉപയോഗം കുറയ്ക്കാൻ ജനീവയിൽ ചേർന്ന 140 രാഷ്ട്രങ്ങളുടെ കൺവെൻഷനിൽ ധാരണയായിട്ടുണ്ട്. മെർക്കുറി നിയന്ത്രണത്തിൽ ലോകത്തെ ഏറ്റവും വലിയ ഉടമ്പടിയാണിത്. [2]

  1. Stephen J. Withrow, David M. Vail, Withrow and MacEwen's Small Animal Clinical Oncology, Elsevier: 2007, ISBN 0721605583, p. 73-4.
  2. "മെർക്കുറി ഉപയോഗം കുറയ്ക്കാൻ രാഷ്ട്രങ്ങളുടെ ധാരണ". മെട്രോ വാർത്ത. January 20, 2013. Archived from the original on 2013-01-20. Retrieved 2013 ഓഗസ്റ്റ് 6. {{cite news}}: Check date values in: |accessdate= (help)

അധിക വായനയ്ക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ മിനാമാത രോഗം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=മിനാമാത_രോഗം&oldid=4010217" എന്ന താളിൽനിന്ന് ശേഖരിച്ചത്