അടുത്തടുത്തുള്ള രണ്ട് സസ്യകോശങ്ങളുടെ കോശഭിത്തി ഒരുമിപ്പിച്ച് ഉറപ്പിക്കുന്ന ഒരു പാളിയാണ് മിഡിൽ ലാമെല്ല. സൈറ്റോകൈനെസിസ് സമയത്ത് നിക്ഷേപിക്കപ്പെടുന്ന ആദ്യത്തെ പാളിയാണിത് . [1] കോശവിഭജനസമയത്ത് രൂപം കൊള്ളുന്ന സെൽ പ്ലേറ്റ്, ലാമെല്ലമായി വികസിക്കുന്നു. ഇത്, കാൽസ്യം പെക്റ്റേറ്റ്, മഗ്നീഷ്യം പെക്റ്റേറ്റ് എന്നിവകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. [2] ഒരു മുതിർന്ന സസ്യകോശത്തിൽ, ഇത് കോശഭിത്തിയുടെ ഏറ്റവും പുറം പാളിയാണ്. [3] [4]

കോശഭിത്തിയും മധ്യ ലാമെല്ലയും (മുകളിൽ)

സസ്യങ്ങളിൽ, പെക്റ്റിനുകൾ അടുത്തുള്ള കോശങ്ങൾക്കിടയിൽ ഏകീകൃതവും തുടർച്ചയായതുമായ ഒരു പാളി ഉണ്ടാക്കുന്നു. ഇടയ്ക്കിടെ, പ്രാഥമിക കോശഭിത്തിയിൽ നിന്ന് മധ്യ ലാമെല്ലയെ വേർതിരിച്ചറിയാൻ പ്രയാസമാണ്, പ്രത്യേകിച്ച് കട്ടിയുള്ള ദ്വിതീയ കോശഭിത്തി വികസിപ്പിക്കുന്ന സെല്ലുകളിൽ. [5]

പ്ലാന്റ്-ടിഷ്യുവിൽ മിഡിൽ ലാമെല്ലയുടെ സ്ഥാനം (ചിത്രീകരണം)

ഇതും കാണുക

തിരുത്തുക
  1. Sofradžija A., Šoljan D., Hadžiselimović R. (2007). Biologija 1. Svjetlost, Sarajevo. ISBN 9958-10-686-8.{{cite book}}: CS1 maint: multiple names: authors list (link)
  2. "Cell Organelles". A-level revision guide. S-cool. Retrieved 21 January 2013.
  3. Alberts B.; et al. (2002). Molecular Biology of the Cell, 4th Ed. Garland Science. ISBN 0-8153-4072-9.
  4. Dictionary of genetics. New York, Oxford: Oxford University Press. 1998. ISBN 0-19-50944-1-7. {{cite book}}: Unknown parameter |authors= ignored (help)
  5. Raven P. H., Johnson G. B. (2001): Biology. McGraw-Hill Science/Engineering, New York, ISBN 9780073031200.
"https://ml.wikipedia.org/w/index.php?title=മിഡിൽ_ലാമെല്ല&oldid=3422034" എന്ന താളിൽനിന്ന് ശേഖരിച്ചത്