മിട്ടി ഡാം
ഗുജറാത്തിലെ കച്ച് ജില്ല അബ്ദസ താലൂക്കിലെ മിട്ടി നദിയിൽ നിർമ്മിച്ച കോൺക്രീറ്റ് അണക്കെട്ടാണ് മിട്ടി അണക്കെട്ട്. വർഷത്തിലെ ചിലമാസങ്ങളിൽ മാത്രം ഒഴുകുന്ന ഒരു അരുവിയാണ് മിട്ടി നദി. ഡാമിലെ ജലസംഭരണിയുടെ വൃഷ്ടിപ്രദേശം 468.78 ചതുരശ്ര കിലോമീറ്റർ (1,15,840 ഏക്കർ) ആണ്.[1][2] ട്രാംബൌ ഗ്രാമത്തിനടുത്താണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. 1983ലാണ് ഈ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.[3] 4405 മീറ്റർ നീളമുള്ള ഈ അണക്കെട്ടിന് 17.40 ദശലക്ഷം ക്യുബിക് മീറ്റർ ആകെ സംഭരണശേഷിയുണ്ട്. ഇതിൽ 2.68 ദശലകഷം ക്യുബിക് മീറ്റർ ഡെഡ് സ്റ്റോറേജാണ്. 14.72 ദശലക്ഷം ക്യുബിക് മീറ്ററാണ് ഈ ഡാമിന്റെ ഉപയോഗയോഗ്യമായ സംഭരണശേഷി.[3][2]
Mitti Dam | |
---|---|
രാജ്യം | India |
നിർദ്ദേശാങ്കം | 23°20′16″N 68°49′50″E / 23.33778°N 68.83056°E |
കുറിപ്പുകൾ
തിരുത്തുക- ↑ Lakhpat, India, Sheet NF 42-2 (topographic map, scale 1:250,000), Series U-502, United States Army Map Service, July 1956
- ↑ 2.0 2.1 Jain, S. Sharad Kumar; Agarwal, Pushpendra K.; Singh, V. Vijay P. (2007). Hydrology and Water Resources of India. Dordrecht, Netherlands: Springer Verlag. p. 750. ISBN 978-1-4020-5179-1.
- ↑ 3.0 3.1 "Mitti D02052". India-WRIS (Water Resources Information System of India). Archived from the original on 5 June 2013.