സ്ത്രീകൾ കാലിൽ അണിയുന്ന ആഭരണം ആണ് മിഞ്ചി. തള്ളവിലരിനോട് ചേർന്ന ചെറുവിരലിലാണ് ഇത് സാധാരണ അണിയുന്നത്. ഇത് ലോഹം കൊണ്ടോ അല്ലാതെയോ ഉണ്ടാക്കുന്നു. വിവാഹം കഴിഞ്ഞ സ്ത്രീകൾ ആണ് സാധാരണ മിഞ്ചി ധരിക്കാറ്. എന്നാൽ കേരളത്തിൽ വിവാഹം കഴിയാത്തവരും ഇത് ഉപയോഗിക്കുന്നു.