മിക്സഡ് എപ്പിത്തീലിയൽ ട്യൂമർ ഓഫ് ഓവറി

അണ്ഡാശയത്തിലെ അഞ്ചു പ്രാധനപ്പെട്ട കോശങ്ങളായ മൂസിനസ്, എൻഡോമെട്രിയോയ്‌ഡ്. ക്ലിയർ സെൽ, ബ്രെന്നെർ/റ്റ്രാൻസിഷണൽ എന്നിവ കൂടിക്കലർന്നുണ്ടാകുന്ന തരം മുഴകളാണ് മിക്സഡ് എപ്പിത്തീലിയൽ ട്യൂമർ ഓഫ് ഓവറി. ഇംഗ്ലീഷ്:Mixed epithelial ovarian tumours. ലോകാരോഗ്യസംഘടനയ്ക്ക് അനുസരിച്ച് ഈ മുഴകളിലെ ചെറിയ അംശം 10% എങ്കിലും ഉണ്ടായിരുന്നാലേ അതിനെ മിക്സഡ് ട്യൂമർ എന്നു വിളിക്കാൻ സാധിക്കൂ.[1] ഇവയിൽ ചില തരം മുഴകൾ അർബുദത്തിനു കാരണമാകാറുണ്ട്. [2]

വർഗ്ഗീകരണം തിരുത്തുക

അണ്ഡാശയത്തിലെ മിക്സഡ് എപ്പിത്തീലിയൽ ട്യൂമറിന്റെ ഉത്ഭവം അല്പം വിവാദപരമാണ്. കുർമാൻ, മാല്പിക എന്നീ ശാസ്ത്രജ്ഞന്മാർ ഇവ മറ്റു മുഴകളിൽ നിന്നുരുത്തിരിയാതെ നേരെ തന്നെ ഉണ്ടാവുന്നവയാണ് എന്ന് കരുതുന്നു. അവർ മിക്സഡ് എപ്പിത്തീലിയൽ ട്യൂമറിനെ അവയുടെ പ്രവർത്തനത്തെ അടിസ്ഥാനമാക്കി രണ്ടായി തരം തിരിച്ചിട്ടുണ്ട്.[3]

  • ടൈപ്പ് 1. ലോ ഗ്രേഡ് എൻഡോമെറ്റ്രിയോയ്ഡ്, ക്ലിയർ സെൽ, മുസീനസ് കോശങ്ങൾ അല്ലെങ്കിൽ ട്രാൻസിഷണൽ കോശങ്ങൾ ഉള്ളവയും മന്ദഗതിയിൽ വളരുന്നവയുമാണ്.
  • ടൈപ്പ് 2. വളരെധികം ആക്രമണോത്സുകമായതും പെട്ടന്ന് ഉരുത്തിരിയുന്നതുമായ ട്യൂമറുകൾ ആണിവ. ഹൈ ഗ്രേഡ് സീറസ് കാർസിനോമ, കൃത്യമായി രൂപപ്പെടാാത്ത കാർസിനോമ, അർബുദകരമായ മീസോഡെർമൽ മിക്സഡ് റ്റ്യൂമർ എന്നിവ ഉൾപ്പെടുന്നവയാണീ വിഭാഗം. [4]

റഫറൻസുകൾ തിരുത്തുക

  1. A, Tavassoli F. (2003). "World Health Organization Classification of Tumors". Pathology and Genetics of Tumors of the Breast and Female Genital Organs. 97.
  2. Zhang, Lin M.D., Ph.D.; Velazquez, Miriam D.O.; Wang, Xiaohong M.D., Ph.D.; Masand, Ramya M.D.; Deavers, Michael M.D.; Zhang, Songlin M.D., Ph.D. (May 2021.). "Ovarian Mixed Epithelial Carcinoma With Extensive Bilateral Fallopian Tubes Metastases by the Low-grade Serous Carcinoma Component Mimicking Serous Tubal Intraepithelial Carcinoma: Case Presentation and Literature Review". International Journal of Gynecological Pathology 40(3):p , May 2021. {{cite journal}}: Check date values in: |date= (help)CS1 maint: multiple names: authors list (link)
  3. Shashikant ADLEKHA and Tandra CHADHA. "Malignant Mixed Epithelial Tumour of Ovary-Serous Papillary Cystadenocarcinoma and Transitional Cell Carcinoma with Tubo-Ovarian Torsion: A Rare Tumour with Rare Presentation". Malays J Med Sci. (2013 Oct): 79–82.
  4. C Tornos 1, E G Silva, S M Khorana, T W Burke (2023 ജനുവരി 9). "High-stage endometrioid carcinoma of the ovary. Prognostic significance of pure versus mixed histologic types". Am J Surg Pathol . (7): doi: -: 687-93. doi:10.1097/00000478-199407000-00004. PMID 199407000-00004. {{cite journal}}: Check |pmid= value (help); Check date values in: |year=, |date=, and |year= / |date= mismatch (help)CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)