പുണ്യമായ പല്ലക്കാണ് മികോഷി (Japanese: 神輿). ഉത്സവകാലത്ത് പ്രധാന ദേവാലയത്തിൽ നിന്നും താത്കാലിക ദേവാലയത്തിൽ അവിത്തെ കാമി  -യെ(ദൈവം) മാറ്റുവാനോ, അല്ലെങ്കിൽ പുതിയ ദേവാലയത്തിലേക്ക് കാമി യെ പ്രതിഷ്ടിക്കുവാനോ ഉള്ള വാഹനമായാണ് ഷിൻതോ വിശ്വാസികൾ വിശ്വസിക്കുന്നത്. തൂണുകളും, ചുമരുകലും, മേൽക്കൂരയും വരാന്തയുമടങ്ങുന്ന ഒരു ചെറിയ കെട്ടിട രീതിയിലാണ് മികോഷി നിർമ്മിക്കുക.

ഹിയോഷി-തായ്ഷ യുടെ മികോഷി
ഹിമേജിയിലെ , നാദ-നൊ-കെൻക മറ്റ്സൂരി യുടെ മികോഷി ഫൈറ്റിംഗ്
തൊക്കുഗാവ ലെയാഷു മികോഷി

ബഹുമാനാർത്ഥം മികോഷി  എന്ന് പദത്തിൽ - (お) ചേർത്ത് ഒമികോഷി (お神輿) എന്നും പറയാറുണ്ട്.

രൂപങ്ങൾ

തിരുത്തുക
 
ജപ്പാനിലെ ജാക്ക് മറ്റ്സൂരിയിലെ (ഉത്സവം) മികോഷി.

പ്രധാനമായും ചതുരം,ഷഠ്ഭുജം, അഷ്ഠഭൂജം എന്നീ ആകൃതികളാണ്  ഇവയ്ക്കുള്ളത്. അവ രണ്ടോ നാലോ തൂണുകളിായി നിൽക്കുന്നതു. ആഡംബരമായി ഇവയെ അലങ്കരിക്കാറുണ്ട്. മേൽക്കൂരയിൽ ഫീനിക്സ് കൊത്തുപണി കാണാം.

ഉത്സവങ്ങൾ‍

തിരുത്തുക

മറ്റ്സൂരി യോടനുബന്ധിച്ച് (ഉത്സവം) മികോഷി യെ അവിടത്തെ ജനങ്ങൾ തോളുകളിലേറ്റി തെരുവുകൾ‍ തോറും നടക്കാറുണ്ട്. അവിടത്തെ ദേവാലയത്തിൽ നിന്നാണ് അവർ മികോഷി യെ കൊണ്ടുവരുന്നത്. പല ഇടങ്ങളിലും തെരുവുകളിലൂടെ യാത്ര ചെയ്തശേഷം പ്രത്യേക സ്ഥലങ്ങളിൽ വിശ്രമത്തിനായി വക്കുന്നു, ഇത്തരത്തിൽ വിശ്രമത്തിനായ് വയ്ക്കാനുള്ള പ്രത്യേക ഇരുപ്പിടങ്ങളെ ഉമ (കുതിര) എന്നാണ് പറയുന്നത്. കുറച്ച് നേരത്തിന് ശേഷം അവർ ദേവാലയത്തിലേക്കുതന്നെ തിരിച്ചെത്തിക്കുന്നു. ചില ഇടങ്ങളിൽ മികോഷിയെ  അടുത്തുള്ള ജലാശയത്തിൽ മുക്കുന്ന രീതിയുണ്ട്. ചില ഉത്സവങ്ങളിൽ മികോഷിയ്ക്കുള്ളിലെ കാമി യെ (ദൈവത്തെ) പ്രീതിപ്പെടുത്താനായി വശങ്ങളിൽ നിന്ന് മികോഷി  ഏന്തുന്നവർ വീശികാണിക്കാറുണ്ട്.

തോളിൽ വയ്ക്കുന്ന രീതി

തിരുത്തുക

ഹീറ-കറ്റ്സുഗി (平担ぎ) ആണ് തോളിൽ വയ്ക്കാൻ ജപ്പാനിൽ പ്രധാനമായും ഉപയോഗിക്കുന്ന രീതി. വാഷൂയ്  (わっしょい)  എന്ന് മികോഷി എന്തുന്നവർ മന്ത്രിക്കുന്നു.

മറ്റ് രീതികൾ

ഒരു പ്രാദേശിക ദേവാലയത്തിലെ മികോഷിയെ ജനങ്ങൾ ഏന്തുന്നു.
  • ഏദോമെ (江戸前) "Edo style" എന്ന രീതി അസാക്കുസ സാൻജ ഉത്സവത്തിൽ മികോഷി ഏന്തുന്നതിന് ഉപയോഗിക്കുന്ന രീതിയാണ്. ഏന്തി നടക്കുന്നതോടൊപ്പം , യാ സോയി യാ, സാ, സോറിയ എന്നിങ്ങനെ പറയുന്നു. ഇടതും വലതും തോളിൽ മാറ്റി മാറ്റി അവർ മികോഷി കൊണ്ടുപോകുന്നു. 
  • ദോക്കോയ് ドッコイകനാഗാവ യിലെ മികോഷി ഏന്തുന്ന രീതിയാണ്. രണ്ട് തൂണുകൾ ഉള്ള മികോഷിയാണ് ഇവരേന്തുന്നത്. അവർ മുകളിലേക്കും താഴേക്കുമായി ഓളത്തിൽ കൊണ്ടുപോകുന്നു , എദോമെ രീതിയേക്കാൾ നിന്നും വളരെ പതുക്കെയാണ് ഇത്. ദോക്ക്യ ദോക്ക്യ് ദോക്കോയ് സോറിയ എന്ന സംഗീതം അവർ പാടുന്നു. ജിങ്ക് എന്നാണ് ഈ പാട്ടിന് പേര്.
  • ഒദാവാറ രീതി 小田原担ぎ ഒദാവാറയിൽ കണ്ടുവരുന്നു. ഇവിടെ രണ്ട് മികോഷി കൾ കണ്ടുമുട്ടുന്നു. അവർ ഒയ്സാ, കൊറാസ, കൊറിസാ എന്ന് പാടുന്നു. കിയാറി എന്നാണ് ഈ പാട്ടിന് പേര്. 
  • യുണൈറ്റഡ് രീതിയിൽ ഒരു റോഡിന്റ വലിപ്പത്തിലുള്ള മികോഷി യെ ഉപയോഗിക്കുന്നു, വശങ്ങളിൽ നിന്ന് മുഴുവൻ വേഗത ഉപയോഗിച്ചാണ് വളവുകളിൽ മികോഷിയെ തിരിക്കുന്നത്.

ചരിത്രം

തിരുത്തുക

വിനയം എന്നർത്ഥം വരുന്ന മി എന്ന പദത്തിൽ നിന്നും പല്ലക്ക് എന്നർത്ഥം വരുന്ന കോഷി എന്നീ ജാപ്പനസ് പദത്തിൽ നിന്നാണ് മികോഷി എന്ന പദം രൂപപ്പെട്ടത്. മികോഷി യുടെ ആവിർഭവിച്ചു എന്നതിന് കൃത്യമായ തെളിവുകളില്ല. എന്നാൽ ഇങ്ങനത്തെ കഥകൾ നിലനിൽക്കുന്നു.

നായാട്ടും, ഒത്തുചേരലും നിലനിൽപ്പിന് അടിസ്ഥാലമായിരിക്കുമ്പോൾ തുടർച്ചയായി വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ടിയിരുന്നു. കൊയ്ത്തുത്സവകാലത്ത് ഉത്സവത്തിന് ഭാഗമായി ഒരു ആൽത്തറ അവർ പണിതു, ഓരോ പ്രാവശ്യവും സഞ്ചരിക്കുമ്പോൾ അവയെ വിവിധ കഷ്ണങ്ങളാക്കി കൊണ്ടുപോയി. പിന്നീട് ഒരിടത്ത് സ്ഥിര താമസം ആക്കിതുടങ്ങിയപ്പോൾ അതത് സ്ഥലങ്ങളിൽ ദേവാലയങ്ങൾ രൂപം കൊണ്ട് അവയ്ക്കായി ആൽത്തറകൾ മികോഷി കളായി, സഞ്ചരിക്കുന്ന ദേവാലയങ്ങളായി രൂപപ്പെടുന്നു.

ഉസ ഹാച്ചിമങ്കു യിൽ ഇംപിരിക്കൽ കോർട്ടാണ് ആദ്യത്തെ മികോഷി ഉണ്ടാക്കിയതെന്ന് പറയപ്പെടുന്നു. 702 -ൽ ഉണ്ടായ ക്യൂഷു യിലെ കലാപത്തിൽ സമാധാനത്തിനായി പ്രാർത്ഥിക്കാൻ ഉണ്ടാക്കിയതാണ് ഇത്. തോദാജിയിലെ ബുദ്ധ ശില നിർമ്മിക്കുന്ന സമയത്ത് ഉസ ഹാച്ചിമങ്കുയിലെ പുരോഹിത (പെൺ) നാറ സന്ദർശിച്ചു. ചൈനീസ് ഫീനിക്സ് എന്നറിയപ്പെടുന്ന ഹോ-ഒ മേൽക്കൂരയിൽ ഘടുപ്പിച്ചുട്ടുള്ള മികോഷിയുായിട്ടാണ് അവർ വന്നത്. അന്നത് റെന്യോ എന്നാണ് വിളിച്ചിരുന്നത്. ഇന്ന് നമ്മൾ കാണുന്ന മികോഷിയുടെ ആദ്യകാല രൂപമായാണ് റെന്യോ യെ കണക്കാക്കപ്പെടുന്നു. [1]

ഹിയാൻ കാലഘട്ടത്ത് (794 - 1185 ) ഷിഗ യിലെ ഹിയോഷി തായിഷ ക്യോത്തോ യിലെ കിതാനോ തെൻമാങ്കു അവരവരുടെ മികോഷി നിർമ്മിക്കാൻ തുടങ്ങി. മുകളിൽ ഒരു പക്ഷി ശില, തോറി-ഗെയിറ്റ്, തമാഗാക്കി (മികോഷി ക്ക് ചുറ്റുമുള്ള മതിൽ) , പാരപെറ്റ്സ് എന്നിവ ചേർത്തുകൊണ്ടാണ് അവരത് നിർമ്മിച്ചത്. ശേഷം മികോഷി സംസ്കാരം ഷിഗ മുഴുവൻ വ്യാപിക്കുകയും, പിന്നീട് നാര ക്യോത്ത് ജപ്പാൻ മുഴുവൻ എത്തുകയും ചെയ്തു.[2]

ഹോ-ഒ (ചൈനീസ് ഫീനിക്സ്)

തിരുത്തുക

"ഒരിക്കൽ ഹോ-ഒ (ചൈനീസ് ഫീനിക) ആകാശത്തിലൂടെ പറക്കാൻ തുടങ്ങുമ്പോൾ കലഹഭരിതമായ ഈ ലോകത്ത് സമാധാനം നിറക്കുന്ന മനുഷ്യൻ ഭൂമിയിൽ‍ പ്രത്യക്ഷപ്പെടും"

ഹോ-ഒ മിക്ക കിഴക്ക്ൻ ഏഷ്യ രാജ്യങ്ങളിലും ജപ്പാനുൾപ്പടെ അലങ്കാരമായിട്ടാണ് ഉപയോഗിക്കുന്നത്. ഒരുപാട് കഥകളിലും, നന്മയുടെ ചിഹ്നങ്ങളിലും, നിരവധദി മികോഷികളിലും ഹൊ-ഒ -നെ കാണാറുണ്ട്.[3]

എല്ലാ മികോഷികളിലും ഹൊ-ഒ മാത്രമല്ല മേൽക്കൂരയിൽ അലങ്കാരമായി വക്കാറ്. ഗിബോഷി യെയും അവിടെ കാണാറുണ്ട്. ഷിൻതോ ദേവാലങ്ങൾ, ബുദ്ധ ദേവാലയങ്ങൾ, പാലങ്ങൾ, പ്രാചീന കെട്ടിടങ്ങൾ എന്നിടങ്ങളിലെല്ലാം ഗിബോഷിയെ കാണാം. [4]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-05-03. Retrieved 2018-11-11.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-05-03. Retrieved 2018-11-11.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-05-03. Retrieved 2018-11-11.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-05-03. Retrieved 2018-11-11.
  • Sokyo Ono, William P. Woodward, Shinto - The Kami Way, Charles E. Tuttle Company, Tokyo 1992, ISBN 4-8053-0189-94-8053-0189-9
  • Basic Terms of Shinto, Kokugakuin University, Institute for Japanese Culture and Classics, Tokyo 1985

അധിക ലിങ്കുൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മികോഷി&oldid=3641115" എന്ന താളിൽനിന്ന് ശേഖരിച്ചത്