മാ നിഷാദ (ശ്ലോകം)
രാമായണം (വാല്മീകി)
ലോകത്തിലെ ആദ്യത്തെ ശ്ലോകമായി പറയപ്പെടുന്ന ശ്ലോകം. ഒരു വേടൻ രണ്ടു ക്രൌഞ്ചപ്പക്ഷികളിലൊന്നിനെ കൊല്ലുന്നതു കണ്ട ശോകത്തിൽ (ദുഃഖത്തിൽ) നിന്നു് വാല്മീകി രചിച്ച ശ്ലോകം ആണു് ഇതെന്നാണു് ഐതിഹ്യം. ഇതിനെത്തുടർന്നാണു രാമായണം എഴുതിയതു് എന്നും പറയപ്പെടുന്നു.[1]
സംസ്കൃതത്തിൽ ഏറ്റവുമധികം പ്രചാരത്തിലുള്ള അനുഷ്ടുപ്പ് വൃത്തത്തിലെ ആദ്യത്തെ ശ്ലോകവുമാണിതു്.
ശ്ലോകം:
തിരുത്തുക- മാ നിഷാദ, പ്രതിഷ്ഠാം ത്വ-
- മഗമഃ ശാശ്വതീസമാഃ
- യത് ക്രൌഞ്ചമിഥുനാദേക-
- മവധീഃ കാമമോഹിതം.
അർത്ഥം:
തിരുത്തുകഈ ശ്ലോകത്തിനു് രണ്ടർത്ഥമുണ്ടു്.
- അരുതു് കാട്ടാളാ. ക്രൗഞ്ചപ്പക്ഷികളിൽ, കാമമോഹിതനായിരുന്നതിനെ കൊന്നതുകൊണ്ടു് നീ നിത്യകാലത്തോളം മഹത്ത്വം പ്രാപിക്കാതെ പോകട്ടേ.
- മഹാലക്ഷ്മിയിൽ വസിക്കുന്നവനേ (മഹാവിഷ്ണോ), കാമമോഹിതനായ രാക്ഷസനെ (രാവണനെ) കൊന്നതു കൊണ്ടു് അങ്ങു് ശാശ്വതമായ പദം പ്രാപിച്ചു.