മാർ‌ഗറി കോർ‌ബെറ്റ് ആഷ്ബി

ബ്രിട്ടീഷ് സഫ്രാജിസ്റ്റും ലിബറൽ രാഷ്ട്രീയക്കാരിയും ഫെമിനിസ്റ്റും

ഒരു ബ്രിട്ടീഷ് സഫ്രാജിസ്റ്റും ലിബറൽ രാഷ്ട്രീയക്കാരിയും ഫെമിനിസ്റ്റും അന്തർ‌ദ്ദേശീയവാദിയുമായിരുന്നു ഡേം മാർ‌ഗറി ഐറിൻ‌ കോർ‌ബെറ്റ് ആഷ്ബി, ഡി‌ബി‌ഇ (19 ഏപ്രിൽ 1882 - 15 മെയ് 1981) .

ഡേം മാർ‌ഗറി കോർ‌ബെറ്റ് ആഷ്ബി

Margery Corbett Ashby (1923).jpg
1923 ൽ ആഷ്ബി
വിമൻസ് ലിബറൽ ഫെഡറേഷൻ പ്രസിഡന്റ്
ഔദ്യോഗിക കാലം
1928–1929
മുൻഗാമിമാർഗരറ്റ് വിൻട്രിംഹാം
പിൻഗാമിഎലനോർ അക്ലാൻഡ്
വ്യക്തിഗത വിവരണം
ജനനം
മാർ‌ഗറി ഐറിൻ‌ കോർ‌ബെറ്റ്

19 April 1882
മരണം15 May 1981
ദേശീയതബ്രിട്ടീഷ്
പങ്കാളി(കൾ)
ബ്രയാൻ ആഷ്ബി (വി. 1910)
മക്കൾമൈക്കൽ ആഷ്ബി
ജോലിPolitician

പശ്ചാത്തലംതിരുത്തുക

ഈസ്റ്റ് ഗ്രിൻസ്റ്റെഡിന്റെ ലിബറൽ എംപിയായിരുന്ന ബാരിസ്റ്റർ ചാൾസ് കോർബറ്റിന്റെയും ലിബറൽ ഫെമിനിസ്റ്റും യുക്ക്ഫീൽഡിലെ പ്രാദേശിക കൗൺസിലറുമായ മാരി (ഗ്രേ) കോർബറ്റിന്റെയും മകളായി ഈസ്റ്റ് സസെക്സിലെ ഡാൻ‌ഹില്ലിലാണ് കോർ‌ബെറ്റ് ജനിച്ചത്.മാർ‌ഗറി വിദ്യാഭ്യാസം വീട്ടിൽ ആയിരുന്നു. അവരുടെ ഗൃഹാദ്ധ്യാപിക ഫെമിനിസ്റ്റ് പോളിമാത്ത് ലിന എകെൻസ്റ്റൈൻ ആയിരുന്നു. എക്കൻ‌സ്റ്റൈൻ‌ അവരുടെ ചങ്ങാതിയാകുകയും അവരുടെ ജോലിയെ സഹായിക്കുകയും ചെയ്‌തു. [1]

കേംബ്രിഡ്ജിലെ ന്യൂഹാം കോളേജിൽ വിദ്യാർത്ഥിനിയായി ക്ലാസിക്കൽ ട്രിപ്പോസ് പാസായി. എന്നാൽ യൂണിവേഴ്സിറ്റി അക്കാലത്ത് സ്ത്രീ വിദ്യാർത്ഥികൾക്ക് ബിരുദം നൽകിയിരുന്നില്ല. അവർ 1910 ൽ അഭിഭാഷകനായ ബ്രയാൻ ആഷ്ബിയെ വിവാഹം കഴിച്ചു. അവരുടെ ഏകമകൻ, മൈക്കൽ ആഷ്ബി (1914-2004) ഒരു ന്യൂറോളജിസ്റ്റായിരുന്നു. 1957 ലെ സീരിയൽ കില്ലർ ജോൺ ബോഡ്കിൻ ആഡംസിന്റെ വിചാരണയിൽ വിദഗ്ദ്ധസാക്ഷിയായി തെളിവ് നൽകിയിരുന്നു. [2]

അവലംബംതിരുത്തുക

  1. Sybil Oldfield, 'Eckenstein, Lina Dorina Johanna (1857–1931)', Oxford Dictionary of National Biography, Oxford University Press, 2004; online edn, September 2014 Profile, oxforddnb.com; accessed 1 October 2015.
  2. Cullen, Pamela V., A Stranger in Blood: The Case Files on Dr John Bodkin Adams, London, Elliott & Thompson, 2006; ISBN 1-904027-19-9

പുറംകണ്ണികൾതിരുത്തുക

പാർട്ടിയുടെ ഗണതന്ത്ര കാര്യാലയങ്ങൾ
മുൻഗാമി
Margaret Wintringham
President of the Women's Liberal Federation
1928–1929
പിൻഗാമി
Eleanor Acland