യൂറോപ്പ്, പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിലുള്ള ഔഷധച്ചെടിയാണ് മാർഷ്മെലോ (marshmallow). പണ്ട് ഈ ചെടിയുടെ വേരിൽനിന്ന് ഈജിപ്തുകാർ തൊണ്ടവേദനയ്ക്കും മറ്റും ഔഷധം ഉണ്ടാക്കിയിരുന്നു. അന്നൊക്കെ ഈജിപ്തിലെ ഫറവോമാർക്കും പ്രഭുക്കന്മാർക്കും മാത്രമാണ് മാർഷ്മെലോലഭിച്ചിരുന്നത്. ഈ വിശിഷ്ടവിഭവം ദൈവത്തിനുള്ള കാഴ്ചയായും സമർപ്പിച്ചിരുന്നു.

മാർഷ്മെല്ലോ
മാർഷ്മെല്ലോ
Details
TypeConfectionery
Main ingredient(s)പഞ്ചസാര, ജെലാറ്റിൻ, വെള്ള
VariationsFood coloring, sprinkles

എന്നാൽ, ഇന്നത്തെ മാർഷ്മെലോ (Marshmallow) മിഠായികൾക്ക് ഈ ചെടിയുമായി ബന്ധമൊന്നുമില്ല. പഞ്ചസാര, വെള്ളം, ജെലാറ്റിൻ എന്നിവ ചോളപ്പശയിൽ ചേർത്താണ് ഇവ ഉണ്ടാക്കുന്നത്. ഇതിലെ ജെലാറ്റിൻ തൊണ്ടയുടെ കരകരപ്പ് മാറ്റാൻ സഹായിക്കുന്നു. ജെലാറ്റിൻ മൃഗക്കൊഴുപ്പിൽനിന്ന് ഉണ്ടാക്കുന്നതിനാൽ ഇതൊരു "നോൺ വെജിറ്റേറിയൻ മിഠായി ആയാണ് കണക്കാക്കുന്നത്. മഞ്ഞ, പിങ്ക് നിറങ്ങളിൽ കോഴിക്കുഞ്ഞുങ്ങളുടെ ആകൃതിയിലുള്ള മിഠായികളാണ് "മാർഷ്മെലോ പീപ്പ്സ്'.

ബഹിരാകാശ സഞ്ചാരികളുടെയും മറ്റും മൂക്കിലെ രക്തക്കുഴലുകൾ മർദ്ദവ്യത്യാസം മൂലം പൊട്ടുന്നത് ഒഴിവാക്കാൻ മാർഷ്മെലോ മിഠായികൾ മൂക്കിൽ വയ്ക്കാറുണ്ട്. മാർദ്ദവമുള്ള ഇവ ശ്വാസം എടുക്കാൻ തടസ്സമാവുകയും ഇല്ല.

"https://ml.wikipedia.org/w/index.php?title=മാർഷ്മെല്ലോ&oldid=4020530" എന്ന താളിൽനിന്ന് ശേഖരിച്ചത്