മാർട്ടിൻ ലിങ്സ്
മാർട്ടിൻ ലിങ്സ് (24 ജനുവരി 1909 – 12 മെയ് 2005), അഥവാ അബൂബക്കർ സിറാജുദ്ധീൻ ആധുനിക ബ്രിട്ടനിൽ ജീവിച്ചിരുന്ന ചരിത്രകാരനും,ചിന്തകനും, ആംഗലേയ സാഹിത്യകാരനും, നിരൂപകനും, ഇസ്ലാമിക പണ്ഡിതനുമായിരുന്നു. ശാദുലിയ്യഃ അലവിയ്യദർഖാവിയ്യ സൂഫി സരണിയിലൂടെ അദ്ധ്യാത്മ മേഖലയിലും ഇദ്ദേഹം പ്രാഗൽഭ്യം തെളിയിച്ചിരുന്നു.[1] വില്യം ഷേക്സ്പിയർ സാഹിത്യത്തിൽ തൂലിക മികവ് പുലർത്തിയ ഇദ്ദേഹത്തിൻറെ അതി പ്രശസ്തമായ രചനയാണ് 1983 ൽ പുറത്തിറങ്ങിയ മുഹമ്മദ് :പൗരാണിക സ്രോതസ്സുകൾ അവലംബിച്ചുള്ള ജീവചരിത്രം പതിനാറിലേറെ ഭാഷകളിൽ നിരവധി പതിപ്പുകളായി ഇറങ്ങിയ ഈ പുസ്തകം ഇന്നും പ്രചാരണത്തിൽ മുൻപന്തിയിലാണ്
മാർട്ടിൻ ലിങ്സ് (അബൂബക്കർ സിറാജുദ്ദീൻ) | |
---|---|
മതം | ഇസ്ലാം |
Personal | |
ജനനം | മാഞ്ചസ്റ്റർ, ബ്രിട്ടൻ | 24 ജനുവരി 1909
മരണം | 12 മേയ് 2005 കെൻറ്, ബ്രിട്ടൻ | (പ്രായം 96)
ജീവചരിത്രം
തിരുത്തുകഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ഒരു പ്രൊട്ടസ്റ്റന്റ് കുടുംബത്തിൽ 1909 ലാണ് മാർട്ടിൻ ലിങ്സ് ജനിക്കുന്നത്.[2] ചെറുപ്പകാലത്തിലെ സഞ്ചാരത്തിൽ തത്പരനായി വളർന്ന ഇദ്ദേഹം യൗവനം ചെലവഴിച്ചത് പിതാവിന്റെ ജോലി സ്ഥലമായ അമേരിക്കയിൽ ആയിരുന്നു. ക്ലിഫ്ടൺ കോളേജിൽ പഠനം പൂർത്തിയാക്കി. ഓക്സ്ഫോർഡ് മഗ്ദലിൻ കോളേജിൽ നിന്നും ഇംഗ്ളീഷ് സാഹിത്യത്തിലും ഭാഷയിലും ബിരുദം നേടി. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ബിരുദം നേടിയതിനു ശേഷം വീതൊസസ് മാഗ്നസ് യൂണിവേഴ്സിറ്റിയിൽ നിന്നും പൗരാണിക- മധ്യ കാല ഇഗ്ളീഷ് സാഹിത്യ പഠനം പൂർത്തിയാക്കി.[2]
സാഹിത്യത്തോടും ആത്മീയ മൂല്യങ്ങളോടും ഉള്ള തല്പരത ക്രിസ്തീയ ആത്മീയസരണികളിലൂടെ സഞ്ചരിക്കാനും പിന്നീട് ഭാരതീയ വേദാന്ത സരണികൾ അടക്കം ലോകത്തിലെ വ്യത്യസ്ത ആത്മീയ പാന്ഥാവുകളെ കുറിച്ച് പഠനം നടത്താനും പ്രേരിപ്പിച്ചു. വിവിധ ക്രൈസ്തവ സരണികൾ, സൊറോസ്ട്രിയൻ, ബുദ്ധിസം, വേദാന്ത ധർമ്മം, ജൂദായിസം എന്നിങ്ങനെ വിവിധ പഥങ്ങളിൽ ഗഹനമായ അറിവുകൾ ആർജ്ജിക്കാൻ മാർട്ടിന് കഴിഞ്ഞിരുന്നു. അത്തരം അന്വേഷണ യാത്രകളിലാണ് ഫ്രഞ്ച് തത്ത്വചിന്തകൻ റെനെ ഗിനോനുമായി സന്ധിക്കാൻ ഉള്ള അവസരം മാർട്ടിൻ ലിങ്സിനു കൈവന്നത്. ഭാരതീയ തത്ത്വചിന്തയിലും വേദാന്ത പഠനത്തിലും അതീവ താല്പര്യമുള്ളയാളായിരുന്ന റെനെ ഗിനോൻ വ്യത്യസ്ത ആത്മീയ പഠനങ്ങൾക്കൊടുവിൽ സൂഫിസത്തിൽ ആകൃഷ്ടനായി ഇസ്ലാം സ്വീകരിച്ചു അബ്ദുൽ വാഹിദ് യഹ്യ എന്ന പേരിൽ വിഖ്യാതനായ അവസരത്തിലാണ് മാർട്ടിൻ ലിങ്സുമായുള്ള കൂടിക്കാഴ്ച നടക്കുന്നത്.
റെനെ ഗിനോനിലൂടെ സൂഫിസത്തെ കുറിച്ചുള്ള പഠനത്തിൽ മാർട്ടിൻ ലിങ്സ് ഏർപ്പെട്ടു. നാളുകൾക്കൊടുവിൽ മാർട്ടിൻ ലിങ്സിന് മാർഗ്ഗദർശിയായി തൻറെ ശിഷ്യനായ സൂഫി ആചാര്യൻ ഫ്രിജോഫ് ഷുവോണിനെ റെനെ ഗിനോൻ പരിചയപ്പെടുത്തി. ഈസാ നൂറുദ്ദീൻ എന്ന് സൂഫികൾക്കിടയിൽ അറിയപ്പെടുന്ന ഫ്രിജോഫ് ഷുവോണുമായി സ്വിറ്റസർ ലാൻഡിലെ ബേസിലിൽ വെച്ച് മാർട്ടിൻ ലിങ്സ് കണ്ടുമുട്ടി. ഈ കൂടിക്കാഴ്ച ഇസ്ലാം സ്വീകരിക്കുന്നതിലേക്കാണ് ലിങ്സിനെ കൊണ്ട് ചെന്നെത്തിച്ചത്. ഫ്രിജോഫ് ഷുവോണിൽ നിന്നും ശാദുലിയ്യ അലവിയ്യദർഖാവിയ്യ ത്വരീഖത്ത് സ്വീകരിച്ചു സൂഫി അദ്ധ്യാത്മ മേഖലകളിലേക്ക് മാർട്ടിൻ ലിങ്സ് ചുവടുകൾ വെച്ചു.[3]
ഔദ്യോഗികജീവിതം
തിരുത്തുകഉന്നത ബിരുദത്തിനു ശേഷം 1935-39 വരെ കൗനസ് സർവ്വകലാശാലയിൽ ആംഗലേയ ഭാഷ -സാഹിത്യ അധ്യാപക ചുമതല വഹിച്ചു. ജോലിക്കിടയിലും വിവിധ വിഷയങ്ങളിൽ അവഗാഹം നേടാനുള്ള പ്രയത്നത്തിലുമേർപ്പെട്ടു. ഇത്തരത്തിലുള്ള അന്വേഷണ പഠന യാത്രകൾക്കിടയിൽ 1939 ഇൽ മാർട്ടിൻ ലിങ്സ് ഈജിപ്തിലെ കൈറോയിലെത്തി. അവിടെ വെച്ചു സുഹൃത്ത് മരണപ്പെട്ടു. ഇതോടെ അറബിക് ഭാഷ പഠിക്കാൻ വേണ്ടി മാർട്ടിൻ ലിങ്സ് കൈറോയിൽ തങ്ങി. സൂഫിസത്തെ കുറിച്ചുള്ള പഠനങ്ങളിലേക്ക് മാർട്ടിൻ ലിങ്സ് ആഴ്ന്നിറങ്ങുന്നത് അക്കാലത്താണ്. 1940 മുതൽ 1951 വരെ കെയ്റോ സർവ്വകലാശാലയിൽ ഇംഗ്ലീഷും, ഷേക്സ്പിയർ സാഹിത്യവും പഠിപ്പിക്കുന്ന പ്രൊഫസറായി ജോലി നോക്കി.[4] ഈകാലയളവിലാണ് റെനെ ഗിനോൻ, ഫ്രിജോഫ് ഷുവോൺ എന്നീ സൂഫി ആചാര്യന്മാരുമായി മാർട്ടിൻ ലിങ്സ് സന്ധിക്കുന്നതും ഇസ്ലാം സ്വീകരിച്ചു അദ്ധ്യാത്മ മേഖലകളിലേക്ക് പ്രവേശിക്കുന്നതും.
ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് നയതന്ത്ര ഉദ്യോഗസ്ഥരുടെ ഉപദേശപ്രകാരം മാർട്ടിൻ ലിങ്സ് അടക്കമുള്ള ബ്രിട്ടീഷ് പൗരന്മാർ 1952 ഇൽ ഈജിപ്ത് വാസം മതിയാക്കി ഇംഗ്ലണ്ടിലേക്കു മടങ്ങി..[5] പഠനം പുനരാരംഭിച്ച ഇദ്ദേഹം ലണ്ടൻ സർവ്വകലാശാലയിൽ നിന്നും അറബി ഭാഷയിൽ ബാച്‌ലർ ആർട്സ് ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി. ഗവേഷണ പ്രബന്ധത്തിനു അദ്ദേഹം തിരഞ്ഞെടുത്തത് തൻറെ അദ്ധ്യാത്മ സരണിയുടെ ആചാര്യനായ അൾജീരിയൻ സൂഫി സന്യാസി അഹ്മദ് അൽ അലവിയെ ആയിരുന്നു. ഈ പ്രബന്ധം പിന്നീട് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. [2] ഡോക്ടറേറ്റ് നേടിയതിനു ശേഷം ബ്രിട്ടീഷ് മ്യൂസിയത്തിലെ ഗ്രന്ഥാലയ നോക്കിനടത്തിപ്പുകാരനായുള്ള ജോലിയിൽ പ്രവേശിച്ച മാർട്ടിൻ ബ്രിട്ടീഷ് ലൈബ്രറിയിലെ മധ്യപൗരസ്ത്യ ദേശങ്ങളിൽ നിന്നുള്ള കൈയെഴുത്തു പ്രതികളടക്കം മുഴുവൻ ശേഖരങ്ങളുടെയും ചുമതല വഹിക്കുന്ന അധികാരിയായി പിന്നീട് നിയോഗിക്കപ്പെട്ടു. [2]
സംഭാവനകൾ
തിരുത്തുകകവിതകളും , സാഹിത്യവുമായി നിരവധി പ്രഗല്ഭ രചനകൾ മാർട്ടിൻ ലിങ്സ് ലോകത്തിനു സമ്മാനിച്ചിട്ടുണ്ട്. ഷേക്സ്പീരിയൻ സാഹിത്യത്തിലെ മുടിചൂടാ മന്നനായിരുന്ന ഇദ്ദേഹം രചിച്ച ഷേക്സ്പിയർ കൃതികളുടെ പുസ്തകങ്ങൾക്ക് ആമുഖം എഴുതിയത് വെയിൽസ് രാജകുമാരൻ അടക്കമുള്ള പ്രഗല്ഭരായിരുന്നു എന്നത് ആംഗലേയ സാഹിത്യത്തിൽ ഇദ്ദേഹം നേടിയ കീർത്തിയും ആദരവും രേഖപ്പെടുത്തുന്നു.[6]
സൂഫിസവുമായി ബന്ധപ്പെട്ടുള്ള നിരവധി പുസ്തകങ്ങൾ രചിച്ചു ഇസ്ലാമിക ലോകത്തും ഇദ്ദേഹം വിഖ്യാതനായി . കാലിഗ്രഫിയും, ഖുർആൻറെ കലാദർശനവുമായി ബന്ധപ്പെടുത്തിയുള്ള ഗ്രന്ഥം അത്യന്തം ശ്രദ്ധിക്കപ്പെട്ട ഇദ്ദേഹത്തിൻറെ രചനകളിലൊന്നാണ്. മുഹമ്മദ്:പൗരാണിക സ്രോതസ്സുകൾ അവലംബിച്ചുള്ള ജീവചരിത്രം എന്ന പുസ്തകം സർവ്വകാല പ്രശസ്തിയിലേക്കുയർന്ന മറ്റൊരു രചനയാണ്. നിത്യഹരിത ശ്രേഷ്ഠ സാഹിത്യ ജീവചരിത്ര കൃതികളിലൊന്നായി നിരൂപകർ വിശേഷിപ്പിച്ച ഈ രചന നിരവധി ബഹുമതികൾ കരസ്ഥമാക്കി പ്രചാരണത്തിൽ ഇന്നും മുന്നിട്ട് നിൽക്കുന്നു. .[7] [8] യാത്രകൾ തുടർന്നു കൊണ്ടേയിരുന്നു ഇദ്ദേഹം 2005 മെയ് 12 ന് കെൻറിലെ സ്വവസതിയിൽ വെച്ച് നിര്യാതനായി.[9]
പ്രധാന രചനകൾ
തിരുത്തുക- The Underlying Religion (World Wisdom, 2007) ISBN 978-1-933316-43-7
- Splendors of Qur'an Calligraphy And Illumination (2005), Thesaurus Islamicus Foundation, Thames & Hudson, ISBN 0-500-97648-1
- A Return to the Spirit : Questions and Answers (2005), Fons Vitae, ISBN 1-887752-74-9
- Sufi Poems : A Mediaeval Anthology (2005), Islamic Texts Society, ISBN 1-903682-18-5
- Mecca: From Before Genesis Until Now (2004), Archetype, ISBN 1-901383-07-5
- The Eleventh Hour: the Spiritual Crisis of the Modern World in the Light of Tradition and Prophecy (2002), Archetype, ISBN 1-901383-01-6
- Collected Poems, revised and expanded (2002), Archetype, ISBN 1-901383-03-2
- Ancient Beliefs and Modern Superstitions (2001), Archetype, ISBN 1-901383-02-4
- What is Sufism (Islamic Texts Society, 1999) ISBN 978-0-946621-41-5[10]
- The Secret of Shakespeare : His Greatest Plays seen in the Light of Sacred Art (1998), Quinta Essentia, distributed by Archetype, (hb), ISBN 1-870196-15-5
- Sacred Art of Shakespeare : To Take Upon Us the Mystery of Things (Inner Traditions, 1998) 0892817178
- A Sufi saint of the twentieth century: Shaikh Ahmad al-°Alawi, his spiritual heritage and legacy (Islamic Texts Society, 1993) ISBN 0-946621-50-0
- Symbol & Archetype : A Study of the Meaning of Existence (1991, 2006), Fons Vitae Quinta Essentia series, ISBN 1-870196-05-8
- Muhammad: His Life Based on the Earliest Sources (Islamic Texts Society, 1983) ISBN 978-0-946621-33-0 (World-UK edn) / ISBN 978-1-59477-153-8 (US edn)
- The Quranic Art of Calligraphy and Illumination (World of Islam Festival Trust, 1976) ISBN 0-905035-01-1
- The Heralds, and other Poems 1970
- The Elements, and Other Poems (1967), Perennial Books
- The Book of Certainty: The Sufi Doctrine of Faith, Wisdom and Gnosis signed as Abu Bakr Siraj ad-Din. Cambridge, Islamic Texts Society, 1992 (1st ed. 1952).
അവലംബങ്ങൾ
തിരുത്തുക- ↑ , a follower of the Alawiyya Sufi tariqa Islamic scholar concerned with spiritual crisis
- ↑ 2.0 2.1 2.2 2.3 Martin, Douglas (2005-05-29). "Martin Lings, a Sufi Writer on Islamic Ideas, Dies at 96". The New York Times. ISSN 0362-4331. Retrieved 2016-04-01.
- ↑ Martin Lings, A Return to the Spirit, Fons Vitae, Kentucky, 2005, pp. 4–5.
- ↑ Eaton, Gai (27 May 2005). "Obituary: Martin Lings". The Guardian. London. Retrieved 2 April 2013.
- ↑ Arabic obituary in Al-Ahram International Edition, 11 June 2005. Transl. in A Return to the Spirit, Fons Vitae, Kentucky, 2005, pp. 87–90.
- ↑ The Secret of Shakespeare: His Greatest Plays Seen in the Light of Sacred Art, Quinta Essentia, Cambridge, 1996.
- ↑ Sedgwick, Mark (2004-06-03). Against the Modern World: Traditionalism and the Secret Intellectual History of the Twentieth Century (in ഇംഗ്ലീഷ്). Oxford University Press. p. 8. ISBN 9780199744930.
- ↑ "Muhammad : His Life Based on the Earliest Sources by Martin Lings". Archived from the original on 2008-07-24. Retrieved 2019-05-04.
- ↑ Eaton, Gai (2005-05-26). "Martin Lings". The Guardian (in ബ്രിട്ടീഷ് ഇംഗ്ലീഷ്). ISSN 0261-3077. Retrieved 2016-04-01.
- ↑ Sedgwick, Mark (2004-06-03). Against the Modern World: Traditionalism and the Secret Intellectual History of the Twentieth Century (in ഇംഗ്ലീഷ്). Oxford University Press. p. 245. ISBN 9780199744930.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Obituary from the Guardian (May 27, 2005)
- Obituary from the New York Times (May 29, 2005)
- Archetype Books publisher of books by Martin Lings
- Author page at the Matheson Trust
- Fons Vitae Publishing – Books by Martin Lings
- Titles by Martin Lings
- Works of Martin Lings in Hungarian
- Shakespeare's Spirituality: An Interview With Dr. Martin Lings
- for Matmedia Productions film Circling the House of God featuring Martin Lings