മാർഗരെറ്റ് ക്രേവൻ (March 13, 1901 – July 19, 1980) അമേരിക്കൻ എഴുത്തുകാരിയായിരുന്നു.

മാർഗരെറ്റ് ക്രേവൻ
പ്രമാണം:Margaret Craven (writer).jpg
ജനനം(1901-03-13)മാർച്ച് 13, 1901
ഹെലീന, മൊണ്ടാന, യുഎസ്
മരണംജൂലൈ 19, 1980(1980-07-19) (പ്രായം 79)
Sacramento, California
തൊഴിൽJournalist, short story writer, novelist
ദേശീയതAmerican
GenreShort stories, novels
ശ്രദ്ധേയമായ രചന(കൾ)I Heard the Owl Call My Name

ജീവചരിതം തിരുത്തുക

മാർഗരെറ്റ് ആർതർ ജെ. ക്രേവന്റെയും എമിലി കെ. ക്രേവന്റെയും മകളായിരുന്നു. അവരുടെ ജനനശേഷം അവരുടെ കുടുംബം മോണ്ടാന വിട്ട് വാഷിങ്ടണിലെ ബെല്ലിങ്‌ഹാമിലേയ്ക്കു താമസം മാറ്റി. [1]

ബെല്ലിങ്‌ഹാമിൽ തന്റെ സ്കൂൾ ജീവിതം പൂർത്തിയാക്കിയ മാർഗരെറ്റ് ക്രേവൻ, സ്റ്റാൻഫോഡ് സർവ്വകലാശാലയിൽ ചരിത്രം പഠിച്ചു.

1924ൽ തന്റെ ബിരുദം നേടിയശേഷം അവർ മെർക്കുറി ഹെറാൾഡിലെ മാനേജിങ് എഡിറ്ററുടെ സിക്രട്ടറിയായി. അവർ പതുക്കെ ആ പത്രത്തിൽ ആദ്യം തന്റെ ഇനിഷ്യൽ ഉപയോഗിച്ചും പിന്നീട് സ്വന്തം പേരിലും എഡിറ്റോറിയലുകൾ എഴുതി. എഡിറ്ററുടെ മരണശേഷം, മാർഗരെറ്റ് പാലോ അൾട്ടോയിലേയ്ക്കു തിരികെപ്പോയി. അവിടെ അവർ മാസികകൾക്കുവേണ്ടി ചെറുകഥകൾ എഴുതിനൽകി. [2] 1941ൽ സണ്ടേ ഐവനിങ് പോസ്റ്റ് അവരുടെ കഥകൾ സ്വീകരിക്കാൻ തുടങ്ങി. അടുത്ത 20 വർഷത്തോളം അവർ ആ പത്രത്തിനായി കഥകൾ എഴുതി. ഈ സമയം അവരുടെ കണ്ണിന്റെ കാഴ്ചശക്തി ബാക്ടീരിയൽ ഇൻഫെക്ഷൻ കാരണം തകരാറിലായി. എന്നാൽ 1960ൽ കാഴ്ച്ചശക്തി വീണ്ടെടുത്തു.

തുടർന്ന് അവർ റെഡ് ഇന്ത്യനുകളെ സന്ദർശിക്കാനിടയായി അതോടെ അവരെപ്പറ്റി പഠിച്ച അവർ അവരെപ്പറ്റി കഥകൾ എഴുതി. ഇന്ത്യൻ ഔട്പോസ്റ്റ് അത്തരം കഥയാണ്. അവർ Kwakwaka'wakw (Kwakiutl)എന്ന ആദിവാസികളെ സന്ദർശിക്കുകയും അവരെപ്പറ്റി ഐ ഹേഡ് ത ഓവൽ കാൾ മൈ നെയിം എന്ന നോവൽ എഴുതുകയും ചെയ്തു.

മാർഗരെറ്റ് ക്രേവന്റെ പുസ്തകങ്ങൾ തിരുത്തുക

  • I Heard the Owl Call My Name. Toronto: Clark Irwin, 1967.
  • Walk Gently This Good Earth. New York: Putnam, 1977.
  • Again Calls the Owl. New York: Putnam, 1980.
  • The Home Front. New York: Putnam, 1981.

അവലംബം തിരുത്തുക

  1. Parents' names taken from US Census, 1910, Whatcom Co., Washington
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-06. Retrieved 2017-03-20.
"https://ml.wikipedia.org/w/index.php?title=മാർഗരെറ്റ്_ക്രേവൻ&oldid=3991592" എന്ന താളിൽനിന്ന് ശേഖരിച്ചത്