മാർഗരറ്റ് ഹാംബർഗ്
മാർഗരറ്റ് ആൻ "പെഗ്ഗി" ഹാംബർഗ് (ജനനം ജൂലൈ 12, 1955, ചിക്കാഗോ, ഇല്ലിനോയിസ് ) ഒരു അമേരിക്കൻ വൈദ്യനും പൊതുജനാരോഗ്യകാര്യ നിർവ്വാഹകയുമാണ്. ഇംഗ്ലീഷ്:Margaret Ann "Peggy" Hamburg. അമേരിക്കൻ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് സയൻസിന്റെ (AAAS) ഭരണസമിതി ചെയർ ആയി അവർ സേവനമനുഷ്ഠിക്കുന്നു [3] കൂടാതെ ഇന്റർ അക്കാദമി പാർട്ണർഷിപ്പിന്റെ (ഐഎപി) സഹ അദ്ധ്യക്ഷയുംകൂടിയാണ്. [4] 2009 മെയ് മാസം മുതൽ 2015 ഏപ്രിൽ മാസം വരെ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ [5] 21-ാമത്തെ കമ്മീഷണറായി അവർ സേവനമനുഷ്ഠിച്ചു.
പെഗ്ഗി ഹാംബർഗ് | |
---|---|
Commissioner of Food and Drugs | |
ഓഫീസിൽ May 22, 2009 – April 3, 2015 | |
രാഷ്ട്രപതി | ബരാക്ക് ഒബാമ |
മുൻഗാമി | ആൻഡ്രൂ വോൺ എസ്ചെൻബാക്ക് |
പിൻഗാമി | റോബർട്ട് കാലിഫ് |
Assistant Secretary of Health and Human Services for Planning and Evaluation | |
ഓഫീസിൽ 1997–2001 | |
രാഷ്ട്രപതി | ബിൽ ക്ലിന്റൺ |
മുൻഗാമി | പീറ്റർ എഡൽമാൻ[1] |
പിൻഗാമി | ബോബി ജിൻഡാൽ[2] |
Health Commissioner of New York City | |
ഓഫീസിൽ December 24, 1991 – April 15, 1997 Acting: June 11, 1991 – December 24, 1991 | |
Mayor | David Dinkins Rudy Giuliani |
മുൻഗാമി | വുഡി മിയേഴ്‌സ് |
പിൻഗാമി | ബെഞ്ചമിൻ മോജിക്ക |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഷിക്കാഗോ, ഇല്ലിനോയി, യു.എസ്. | ജൂലൈ 12, 1955
രാഷ്ട്രീയ കക്ഷി | ഡെമോക്രാറ്റിക് |
പങ്കാളി | പീറ്റർ ബ്രൗൺ |
ബന്ധുക്കൾ | Beatrix Hamburg (Mother) David A. Hamburg (Father) |
വിദ്യാഭ്യാസം | Harvard University (BA, MD) |
ജീവിതരേഖ
തിരുത്തുകഡോക്ടർമാരായ ബിയാട്രിക്സ് ഹാംബർഗിന്റെയും ഡേവിഡ് എ ഹാംബർഗിന്റെയും മകളാണ് മാർഗരറ്റ് . വാസ്സർ കോളേജിൽ [6] യേൽ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ നിന്ന് ബിരുദം നേടിയ ആദ്യ ആഫ്രിക്കൻ-അമേരിക്കൻ വനിതയായിരുന്നു അവളുടെ അമ്മ. [7] അവളുടെ പിതാവ് ന്യൂയോർക്കിലെ കാർനെഗീ കോർപ്പറേഷന്റെ പ്രസിഡണ്ട് എമറിറ്റസ് [8] ആയും 1984 ൽ [9] AAAS ന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
വിദ്യാഭ്യാസം
തിരുത്തുകമാർഗരറ്റ് 1977-ൽ ഹാർവാർഡ് കോളേജിൽ നിന്ന് ബിരുദം നേടി, 1983 [10] ൽ ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ നിന്ന് എം.ഡി.യും നേടി. ന്യൂയോർക്ക് ഹോസ്പിറ്റൽ-കോർണൽ മെഡിക്കൽ സെന്ററിൽ മെഡിക്കൽ റെസിഡൻസി പരിശീലനം പൂർത്തിയാക്കിയ അവർ ഇന്റേണൽ മെഡിസിനിൽ ബോർഡ് സർട്ടിഫൈ ചെയ്തിട്ടുണ്ട്.
കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ധനുമായ പീറ്റർ ഫിറ്റ്‌ഷു ബ്രൗണിനെയാണ് മാർഗരറ്റ് വിവാഹം കഴിച്ചത്. 1992 മെയ് [11] -ന് ഇരുവരും വിവാഹിതരായി. റെനേയ്സൻസ് ടെക്നോളജീസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് പീറ്റർ. [12] പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 2016 കാമ്പെയ്‌നിന്റെ [13] [14] ദാതാക്കളാണ് രെനേയ്സൻസ് ടെക്‌നോളജീസ് ജീവനക്കാർ. ദമ്പതികൾക്ക് ഒരുമിച്ച് രണ്ട് കുട്ടികളുണ്ട്.
ലോകത്തിലെ ഏറ്റവും ശക്തരായ 100 സ്ത്രീകളുടെ പട്ടികയിൽ മാർഗരറ്റ് മൂന്ന് തവണ സ്ഥാനം നേടി-2011-ൽ 21-ാം റാങ്കും 2012-ൽ 61-ാം റാങ്കും 2013-ൽ [15] 59-ാം സ്ഥാനവും.
റഫറൻസുകൾ
തിരുത്തുക- ↑ "PN530 - Nomination of Margaret Ann Hamburg for Department of Health and Human Services, 105th Congress (1997-1998)". www.congress.gov. 30 October 1997.
- ↑ "PN249 - Nomination of Piyush Jindal for Department of Health and Human Services, 107th Congress (2001-2002)". www.congress.gov. 25 May 2001.
- ↑ "Organization and Governance". American Association for the Advancement of Science (in ഇംഗ്ലീഷ്). Retrieved 2019-04-16.
- ↑ Partnership (IAP), the InterAcademy. "World's science academies gather in Korea to elect new chairs, welcome new members, and stand up for sustainable development". www.interacademies.org (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2022-04-21.
- ↑ FDA head Margaret Hamburg to resign in March; Ostroff to be acting chief (Washington Post article-February 5, 2015)
- ↑ Streett, Laura (February 11, 2014). "Vassar's First Black Students". The Gargoyle Bulletin. Vassar College. Retrieved April 23, 2016.
- ↑ Peart, Karen N. (May 27, 2011). "School of Medicine honors its first African-American women graduates". Yale News. Yale University. Retrieved April 23, 2016.
- ↑
{{cite news}}
: Empty citation (help) - ↑ Lederberg, Joshua (1983-07-29). "David A. Hamburg: President-Elect of AAAS". Science (in ഇംഗ്ലീഷ്). 221 (4609): 431–432. Bibcode:1983Sci...221..431L. doi:10.1126/science.221.4609.431. ISSN 0036-8075. PMID 17755464.
- ↑ "Margaret Hamburg | University of Washington - Department of Global Health". globalhealth.washington.edu. Retrieved 2022-04-04.
- ↑ "AllGov - Officials". www.allgov.com. Retrieved 2022-04-04.
- ↑
{{cite news}}
: Empty citation (help) - ↑ "Top Contributors, federal election data for Donald Trump, 2016 cycle". Open Secrets. Retrieved 19 December 2017.
- ↑ "Top Contributors, federal election data for Hillary Clinton, 2016 cycle". Open Secrets. Retrieved 19 December 2017.
- ↑ "Margaret a Hamburg, American Association for the Advancement of Science: Profile and Biography". www.bloomberg.com. Retrieved 2022-04-04.