മാർഗരറ്റ് വൈസ് ബ്രൌൺ (ജീവിതകാലം: മെയ് 23, 1910 – നവംബർ 13, 1952) ഒരു അമേരിക്കൻ എഴുത്തുകാരിയും ബാലസാഹിത്യകാരിയുമായിരുന്നു. അവരുടെ പുസ്തകങ്ങളിൽ ചിത്രകഥാപുസ്തകങ്ങളായ "Goodnight Moon", "The Runaway Bunny" എന്നിവയും ഉൾപ്പെടുന്നു. ഇവ രണ്ടിലും ചിത്രങ്ങൾ വരച്ചത് ക്ലമൻറ് ഹർഡ് ആയിരുന്നു.

Margaret Wise Brown
പ്രമാണം:Margaret Wise Brown.png
ജനനംMay 23, 1910
Brooklyn, New York, U.S.
മരണംനവംബർ 13, 1952(1952-11-13) (പ്രായം 42)
Nice, France
തൂലികാ നാമംTimothy Hay
Golden MacDonald
Juniper Sage (with Edith Thacher Hurd)
തൊഴിൽWriter, editor
ദേശീയതAmerican
വിദ്യാഭ്യാസംDana Hall School, 1928
പഠിച്ച വിദ്യാലയംHollins College, 1932
GenreChildren's literature
ശ്രദ്ധേയമായ രചന(കൾ)
പങ്കാളിBlanche Oelrichs
James Stillman 'Pebble' Rockefeller Jr.

ജീവിതരേഖ തിരുത്തുക

മാതാപിതാക്കളുടെ മൂന്നു കുട്ടികളിൽ നടുവിലുള്ളയാളായിരുന്നു മാർഗരറ്റ്. മാതാപിതാക്കൾ രമ്യതയിലായിരുന്നില്ല. ന്യൂയോർക്കിലെ ബ്രൂക്ൿലിനു സമീപമുള്ള ഗ്രീൻപോയിൻറിലാണ് അവർ ജനിച്ചത്. അവർ ബെഞ്ചമിൻ ഗ്രാറ്റ്‍സ് ബ്രൌണിൻറെ (ഒരു അമേരിക്കൻ രാഷ്ട്രീയനേതാവായിരുന്ന ഇദ്ദേഹം സെനറ്ററും മിസൌറിയുടെ ഇരുപതാമത്തെ ഗവർണറുമായിരുന്നു) പേരക്കുട്ടിയായിരുന്നു. മാതാപിതാക്കൾ ഇന്ത്യയിലും കണക്റ്റിക്കട്ടിലെ കാൻറർബറിയിലും ജീവിച്ചപ്പോൾ 1923 ൽ മാർഗരറ്റ് സ്വിറ്റ്സർലൻറലെ ലൌസാന്നെയിലുളള ചാറ്റ്യൂ ബ്രില്ല്യൻറ്‍മോണ്ട് ബോർഡിംഗ് സ്കൂളിൽ ചേർന്നു പഠനം നടത്തുകയായിരുന്നു.[1][2] 1925 ൽ അവർ ദ ക്യൂ ഫോറസ്റ്റ് സ്കൂളിൽ ചേർന്നു [3] ശേഷം മസാച്ചുസെറ്റ്ലിലെ വെല്ലസ്ലിയിലുള്ള ഡാന ഹാൾ സ്കൂളിലും പഠനം തുടർന്നു. 1928 ൽ ബിരുദമെടുത്തശേഷം വിർജീനിയയിലെ റോണോക്കെയിലെ ഹോള്ളിൻസ് കോളജിൽ ഉപരിപഠനത്തിനു ചേർന്നു. 1932 ൽ ഹോള്ളിൻസ് കോളജിൽനിന്ന് ഇംഗ്ലീഷിൽ ബി.എ. ബിരുദമെടുത്തതിനുശേഷം ഒരു അദ്ധ്യാപികയായി ജോലിക്കു ചേരുകയും ചിത്രരചന അഭ്യസിക്കുകയും ചെയ്തിരുന്നു. ന്യൂയോർക്ക് നഗരത്തിലെ ബാങ്ക് സ്ട്രീറ്റ് എക്സ്പിരിമെൻറൽ സ്കൂളിൽ ജോലി ചെയ്തുകൊണ്ടിരിക്കെ അവർ കുട്ടികൾക്കുള്ല ഗ്രന്ഥങ്ങളുടെ രചന ആരംഭിച്ചു.

മാർഗരറ്റ് ബ്രൌണിൻറെ ആദ്യ കുട്ടികളുടെ ഗ്രന്ഥം ഹാർപർ & ബ്രദേർസ് 1937 ൽ പ്രസിദ്ധീകരിച്ച "When the Wind Blew" ആണ്.

അവലംബം തിരുത്തുക

  1. Marcus 20-21.
  2. Mainiero, 254.
  3. Marcus, 21
"https://ml.wikipedia.org/w/index.php?title=മാർഗരറ്റ്_വൈസ്_ബ്രൌൺ&oldid=2927269" എന്ന താളിൽനിന്ന് ശേഖരിച്ചത്