മാർഗരറ്റ് വാക്കർ
മാർഗരറ്റ് വാക്കർ (മാർഗരറ്റ് അബിഗയിൽ വാക്കർ അലക്സാണ്ടർ എന്നു മുഴുവൻ പേര്, ജീവിതകാലം: ജൂലൈ 7, 1915 – നവംബർ 30, 1998) ഒരു അമേരിക്കൻ കവയിത്രിയും എഴുത്തുകാരിയുമായിരുന്നു. ഷിക്കാഗോയിലെ ആഫ്രിക്കൻ-അമേരിക്കൻ സാഹിത്യ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു അവർ അവരുടെ പ്രധാന രചനകളിൽ അവാർഡുകൾ ലഭിച്ച “For My People” (1942) എന്ന കവിതയും അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്തെ തെക്കൻ മേഖല പശ്ചാത്തലമാക്കി 1966 ൽ പ്രസിദ്ധീകരിച്ച “Jubilee എന്ന നോവലും ഉൾപ്പെടുന്നു.
Margaret Walker | |
---|---|
പ്രമാണം:Margaret Walker.jpg | |
ജനനം | Birmingham, Alabama, US | ജൂലൈ 7, 1915
മരണം | നവംബർ 30, 1998 Chicago, Illinois | (പ്രായം 83)
തൊഴിൽ | Poet, novelist |
ദേശീയത | US |
ശ്രദ്ധേയമായ രചന(കൾ) | For My People (1942) Jubilee (1966) |
പങ്കാളി | Firnist Alexander |
കുട്ടികൾ | Four |
ജീവിതരേഖ
തിരുത്തുകമാർഗരറ്റ് വാക്കർ അലബാമയിലെ ബർമിംഗ്ഹാമിൽ സിഗിസ്മണ്ട് സി. വാക്കറുടെയും മരിയോൺ (ഡോസിയർ) വാക്കറുടെയും മകളായി ജനിച്ചു. ഒരു കുട്ടിയായിരിക്കുമ്പോൾത്തനെ മാർഗരറ്റ്, മാതാവിൽനിന്ന് തത്ത്വശാസ്ത്രവും കവിതയെഴുതാനുള്ള കഴിവും സ്വായത്തമാക്കിയിരുന്നു.മാർഗരറ്ര് വാക്കർ കുട്ടിയായിരിക്കുമ്പോൾ കുടുംബം ന്യൂ ഓർലിയൻസിലേയ്ക്കു താമസം മാറ്റിയിരുന്നു. അവർ സ്കൂൾ പഠനവും കോളജ് പഠനവും അവിടെ തുടരുകയും ചെയ്തശേഷം ചിക്കാഗോയിലേയ്ക്കു മാറി.
1935 ൽ മാർഗരറ്റ് വാക്കർ തൻറെ ബാച്ച്ലർ ഓഫ് ആർട്സ് ബിരുദം നോർത്ത്‍വെസ്റ്റേൺ യൂണിവേർസിറ്റിയിൽനിന്ന് നേടി. തെക്കൻ മേഖലകളിലെ എഴുത്തുകാരുടെ കൂട്ടായ്മയ്മയിൽ റിച്ചാർഡ് റൈറ്റ്, അർന ബോൺടെംസ്, ഫെൻറോണ് ജോൺസൺ, തിയൊഡോർ വാർഡ്, ഫ്രാങ്ക് മാർഷൽ ഡേവിസ് എന്നിവരോടൊപ്പം അംഗമായിരുന്നു. 1942 ൽ യൂണിവേഴ്സിറ്റി ഓഫ് അയോവയിൽ നിന്നും സർഗ്ഗാത്മക എഴുത്തിന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 1965 ൽ പി.എച്ച്.ഡി. എടുക്കുന്നതിനായി അവിടേയ്ക്കു തിരിച്ചുവരുകയും ചെയ്തു.
മാർഗരറ്റ് വാക്കർ 1943 ൽ ഫർണിസ്റ്റ് അലക്സാണ്ടറെ വിവാഹം കഴിക്കുകയും അദ്ദേഹത്തോടൊപ്പം മിസിസിപ്പിയിലേയ്ക്കു പോകുകയും ചെയ്തിരുന്നു. അവർക്ക് നാലു കുട്ടികളായിരുന്നു ഉണ്ടായിരുന്നത്.
രചനകൾ
തിരുത്തുക- For My People. Ayer. 1942. ISBN 978-0-405-01902-9. (reprint 1968)
- October Journey. Broadside Press. 1973. ISBN 978-0-910296-96-0.
- This Is My Century: New and Collected Poems. University of Georgia Press. 1989. ISBN 978-0-8203-1135-7.
- Jubilee. Houghton Mifflin Harcourt. 1999. ISBN 978-0-395-92495-2.
- Maryemma Graham, ed. (1990). How I Wrote Jubilee and Other Essays on Life and Literature. Feminist Press. ISBN 978-1-55861-004-0.
- Maryemma Graham, ed. (2002). Conversations with Margaret Walker. University Press of Mississippi. ISBN 978-1-57806-512-7.