മാർഗരറ്റ് റൂത്ത് റെഡ്പാത്ത്
ഒരു വിരമിച്ച ഓസ്‌ട്രേലിയൻ ശസ്ത്രക്രിയാ വിദഗ്ധയും റേഡിയേഷൻ ഓങ്കോളജിസ്റ്റുമാണ് മാർഗരറ്റ് റൂത്ത് റെഡ്പാത്ത് AO (ജനനം 1 ഏപ്രിൽ 1940) . അവർ ഓസ്‌ട്രേലിയയിലും യുണൈറ്റഡ് കിംഗ്ഡത്തിലും പാലിയേറ്റീവ് കെയറിൻറെ പ്രഥമപ്രവർത്തകയായി പ്രവർത്തിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ ആംഗ്ലിക്കൻ ചർച്ചിൽ, പ്രത്യേകിച്ച് മെൽബണിലെ സെന്റ് പോൾസ് ദേവാലയത്തിൽ മുതിർന്ന വൈദികയെന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. റെഡ്പാത്തിന് ഓർഡർ ഓഫ് ഓസ്‌ട്രേലിയ മെഡൽ ലഭിച്ചതു കൂടാതെ മെൽബൺ സർവ്വകലാശാല ഒരു ഡോക്ടർ ഓഫ് മെഡിക്കൽ സയൻസ് ബിരുദവും (ഹോണറിസ് കോസ) നൽകി.[1]
വിദ്യാഭ്യാസം
തിരുത്തുകറെഡ്പാത്ത് മെൽബണിലെ പ്രെസ്ബിറ്റീരിയൻ വനിതാ കലാലയത്തിൽ പഠനത്തിന് ചേർന്നു. മെൽബണിലെ അവരുടെ പഴയ കൊളീജിയൻമാരുടെ പട്ടികയിൽ "ശ്രദ്ധേയയായ പൂർവ്വവിദ്യാർത്ഥി" എന്ന പേര് അവർക്ക് ലഭിച്ചു. 1964-ൽ മെൽബൺ സർവ്വകലാശാലയിൽ നിന്ന് എംബിബിഎസ് ബിരുദം നേടി.[2]
ബഹുമതികളും പുരസ്കാരങ്ങളും
തിരുത്തുക1994-ൽ, റെഡ്പാത്തിും, അവരുടെ ഭർത്താവ് ബ്രൂസ് റെഡ്പാത്തിും, മെൽബൺ അച്ചീവർ അവാർഡ് നൽകി അംഗീകരിക്കപ്പെട്ടു.[3]
2003 ലെ ഓസ്‌ട്രേലിയ ദിനത്തിൽ, "ഓസ്‌ട്രേലിയയിൽ പാലിയേറ്റീവ് കെയർ സേവനങ്ങൾ ആരംഭിക്കുന്നതിലും സ്ഥാപിക്കുന്നതിലും സമൂഹത്തിനു വേണ്ടിയുള്ള സേവനത്തിനായി, പ്രൊഫഷണൽ പ്രാക്ടീസ് മേഖലയിലെ ഒരു അദ്ധ്യാപകൻ എന്ന നിലയിലും മെച്ചപ്പെട്ട സേവനങ്ങളുടെ അഭിഭാഷകയെന്ന നിലയിലും റെഡ്പാത്ത് ഓർഡർ ഓഫ് ഓസ്‌ട്രേലിയയിൽ ഒരു ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ടു. [1]
മെൽബൺ യൂണിവേഴ്‌സിറ്റിയിലെ മെഡിസിൻ, ഡെന്റിസ്ട്രി, ഹെൽത്ത് ഫാക്കൽറ്റിയുടെ ഡോക്ടർ ഓഫ് മെഡിക്കൽ സയൻസ് (ഹോണറിസ് കോസ) റെഡ്പാത്തിന് ലഭിച്ചു.[2]
അവലംബം
തിരുത്തുക- ↑ 1.0 1.1 "AUSTRALIA DAY 2003 HONOURS". Commonwealth of Australia Gazette. 26 Jan 2003.
- ↑ 2.0 2.1 Fioritti, Nathan (2016-11-22). "The Reverend Dr Ruth Redpath AO". Faculty of Medicine, Dentistry and Health Sciences. Retrieved 2019-03-01.
- ↑ "Melbourne Achiever Award | Committee for Melbourne". melbourne.org.au. Retrieved 2019-03-01.
External links
തിരുത്തുക- Cancer Council Victoria
- "Redpath, Margaret Ruth (1940-)", Trove, National Library of Australia.