മാർഗരറ്റ് ആൽ‌വ

(മാർഗരറ്റ് ആൽവ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നാല് തവണ രാജ്യസഭാംഗം, ഒരു തവണ ലോക്സഭാംഗം, മുൻ സംസ്ഥാന ഗവർണർ, മുൻ കേന്ദ്രമന്ത്രി, കോൺഗ്രസ് പാർട്ടിയുടെ വക്താവ് എന്നീ നിലകളിൽ പ്രവർത്തിച്ച കർണാടകയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് മാർഗരറ്റ് ആൽവ.(ജനനം: 14 ഏപ്രിൽ 1942) 2022-ലെ ഉപ-രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായ ജഗദീപ് ധൻകറിനെതിരെ പ്രതിപക്ഷത്തിൻ്റെ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.[1][2][3] [4][5]

മാർഗരറ്റ് ആൽവ
ഗവർണർ, രാജസ്ഥാൻ
ഓഫീസിൽ
2012-2014
മുൻഗാമിശിവരാജ് പാട്ടീൽ
പിൻഗാമിരാം നായിക്
ഗവർണർ, ഉത്തരാഖണ്ഡ്
ഓഫീസിൽ
2009-2012
മുൻഗാമിബി.എൽ.ജോഷി
പിൻഗാമിഅസീസ് ഖുറേഷി
ലോക്സഭാംഗം
ഓഫീസിൽ
1999-2004
മുൻഗാമിഅനന്തകുമാർ ഹെഗ്ഡേ
പിൻഗാമിഅനന്ത്കുമാർ ഹെഗ്ഡേ
മണ്ഡലംഉത്തര കന്നഡ
രാജ്യസഭാംഗം
ഓഫീസിൽ
1992-1998,1986-1992,1980-1986,1976-1980
മണ്ഡലംകർണാടക
വ്യക്തിഗത വിവരങ്ങൾ
ജനനം (1942-04-14) 14 ഏപ്രിൽ 1942  (82 വയസ്സ്)
മംഗളൂരു, ദക്ഷിണ കന്നഡ ജില്ല, കർണാടക
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിനിരഞ്ജൻ അൽവ
കുട്ടികൾ3 sons, 1 daughter
As of 10 നവംബർ, 2022
ഉറവിടം: ലോക്സഭ

ജീവിതരേഖ

തിരുത്തുക

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ മംഗലൂരു നഗരത്തിൽ പോൾ ആൻറണി നസ്രത്തിൻ്റെയും എലിസബത്തിൻ്റെയും മകളായി 1942 ഏപ്രിൽ 14ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബാംഗ്ലൂരിലെ മൗണ്ട് കാർമ്മൽ കോളേജിൽ നിന്ന് ബിരുദവും ബാംഗ്ലൂർ യൂണിവേഴ്സിറ്റി ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി. അഭിഭാഷകയായി ഔദ്യേഗിക ജീവിതമാരംഭിച്ച മാർഗരറ്റ് 1975 മുതൽ 1978 വരെ ഡൽഹിയിലെ വൈ.ഡബ്ല്യു.സി.എ(യങ് വിമൻ ക്രിസ്ത്യൻ അസോ.) സംസ്ഥാന പ്രസിഡൻറായും പ്രവർത്തിച്ചു.

രാഷ്ട്രീയ ജീവിതം

തിരുത്തുക

1969-ൽ കോൺഗ്രസ് പാർട്ടിയിൽ അംഗമായതോടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1972-ൽ എ.ഐ.സി.സി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1975-ൽ എ.ഐ.സി.സിയുടെ ജോയിൻ്റ് സെക്രട്ടറിയായ മാർഗരറ്റ് 1974 മുതൽ 1998 വരെ തുടർച്ചയായി 24 വർഷം കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. 1984 മുതൽ 1989 വരെയും 1991 മുതൽ 1996 വരെയും സംസ്ഥാന ചുമതലയുള്ള കേന്ദ്ര മന്ത്രിയായും 1999 മുതൽ 2004 വരെ ഉത്തര കന്നഡയിൽ നിന്നുള്ള ലോക്സഭാംഗമായും പ്രവർത്തിച്ചു.

2004-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തര കന്നഡയിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും ബി.ജെ.പിയുടെ അനന്ത് കുമാർ ഹെഗ്ഡേയോട് പരാജയപ്പെട്ടു. 2009 മുതൽ 2014 വരെ ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിൽ ഗവർണറായും പ്രവർത്തിച്ച മാർഗരറ്റ് 2022-ലെ ഉപ-രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായ ജഗദീപ് ധൻകറിനെതിരെ പ്രതിപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.[6][7]

പ്രധാന പദവികളിൽ

  • 1969 : കോൺഗ്രസ് പാർട്ടി അംഗം
  • 1972-1973 : എ.ഐ.സി.സി അംഗം, കൺവീനർ കർണാടക പ്രദേശ് കോൺഗ്രസ് വിമൻസ് ഫ്രൻറ്
  • 1974-1980 : രാജ്യസഭാംഗം, (1)
  • 1975-1976 : കൺവീനർ, കോൺഗ്രസ് പാർലമെൻ്ററി പാർട്ടി
  • 1975-1977 : ജോയിൻ്റ് സെക്രട്ടറി, എ.ഐ.സി.സി
  • 1978-1980 : ജനറൽ സെക്രട്ടറി, കർണാടക പി.സി.സി
  • 1980-1986 : രാജ്യസഭാംഗം, (2)
  • 1983-1985 : വൈസ് ചെയർമാൻ, രാജ്യസഭ
  • 1983-1988 : ദേശീയ കൺവീനർ, മഹിളാ കോൺഗ്രസ്
  • 1984-1985 : സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രി
  • 1985-1989 : സംസ്ഥാന ചുമതലയുള്ള കേന്ദ്ര മന്ത്രി
  • 1986-1992 : രാജ്യസഭാംഗം, (3)
  • 1991-1996 : സംസ്ഥാന ചുമതലയുള്ള കേന്ദ്ര മന്ത്രി
  • 1992-1998 : രാജ്യസഭാംഗം, (4)
  • 1993-1995 : ഡെപ്യൂട്ടി ചീഫ് വിപ്പ്, രാജ്യസഭ
  • 1999-2004 : ലോക്സഭാംഗം, ഉത്തര കന്നഡ
  • 2000-2001 : ചെയർമാൻ, വനിതാ ശാക്തീകരണ കമ്മിറ്റി
  • 2004-2009 : ജനറൽ സെക്രട്ടറി, എ.ഐ.സി.സി
  • 2009-2012 : ഗവർണർ, ഉത്തരാഖണ്ഡ്
  • 2012-2014 : ഗവർണർ, രാജസ്ഥാൻ
  • 2014 : ഗവർണർ, ഗുജറാത്ത് & ഗോവ[8]

പുരസ്കാരങ്ങൾ

  • മൈസൂർ യൂണിവേഴ്സിറ്റിയുടെ ബിരുദ ഡോക്ട്രേറ്റ് (1989)
  • മഹിള ശിരോമണി അവാർഡ് (1991)
  • രാജീവ് ഗാന്ധി എക്സലൻസ് അവാർഡ് (1991)
"https://ml.wikipedia.org/w/index.php?title=മാർഗരറ്റ്_ആൽ‌വ&oldid=3818220" എന്ന താളിൽനിന്ന് ശേഖരിച്ചത്