മാൻഡോ ഡാലിയാനിസ്
മാൻഡോ അഡമാൻഡിയ ഡാലിയാനിസ്-കരംബാറ്റ്സാകി (Μαντώ Νταλιάνη-Καραμπατζάκη); 1920-1996) ഒരു ഗ്രീക്ക് വൈദ്യനും മനോരോഗചികിത്സകയും ഗവേഷകയുമായിരുന്നു.
ജീവചരിത്രം
തിരുത്തുകഏഷ്യാമൈനറിൽ ഒട്ടോമൻ സാമ്രാജ്യത്തിലെ പല്ലദാരി (Παλλαδάρι) എന്ന ഗ്രാമത്തിലാണ് മാൻഡോ ഡാലിയാനിസ് ജനിച്ചത്. ഇന്നത്തെ പടിഞ്ഞാറൻ തുർക്കിയിലെ ആധുനി ബർസ നഗരത്തിന് പുറത്തായിരുന്നു ഈ നഗരം സ്ഥിതിചെയ്തിരുന്നത്.
1922-ൽ നടന്ന മൈനർ ഏഷ്യാ വംശഹത്യയിൽ രണ്ടുവയസ്സുള്ള കുട്ടിയേയുംകൊണ്ട് അവളുടെ മാതാപിതാക്കൾ തെസ്സലോനിക്കിയിലേക്കും തുടർന്ന് ഗ്രീസിലേക്കും ഓടിപ്പോകുകയും ഡാലിയാനിസ് അവിടെ വളരുകയും ചെയ്തു. പ്രാഥമിക വിദ്യാലയത്തിലും ഹൈസ്കൂളിലും അവൾ അത്യുത്സാഹിയായ വിദ്യാർത്ഥിനിയായിരുന്നു. വൈദ്യശാസ്ത്ര പഠനത്തിൽ തൽപരയായ അവർ അക്കാലത്ത് വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തിന് സൌകര്യമുള്ള ഏഥൻസിലെ ഏക വിദ്യാലയമായിരുന്ന സ്കൂൾ ഓഫ് മെഡിസിനിൽ പ്രവേശനത്തിന് അപേക്ഷിച്ചു. 1938-ൽ ഡാലിയാനിസ് വൈദ്യശാസ്ത്ര വിദ്യാലയത്തിൽ ചേർന്നുവെങ്കിലും അവളുടെ മാതാവിന് അസുഖം വന്നതിനാൽ അവരെ പരിചരിക്കേണ്ടിവന്നതോടൊപ്പം 1941-1944 ലെ ജർമ്മൻ അധിനിവേശവും കൂടിയായപ്പോൾ പഠനം വൈകുകയും 1947-ൽ മാത്രം വൈദ്യശാസ്ത്ര പഠനം പൂർത്തിയാക്കി ഒരു വൈദ്യനായിത്തീരുകയും ചെയ്തു. 1945 സെപ്തംബറിൽ, ഒരു ഡോക്ടറും ഏഥൻസിലെ സോട്ടിരിയ ഹോസ്പിറ്റലിൽ വച്ച് മെഡിക്കൽ പഠനത്തിനിടെ പരിചയപ്പെട്ട വ്യക്തിയുമായ ഡിമിട്രിസ് ഡാലിയാനിസിനെ (Δημήτρης Νταλιάνης)[1] അവർ വിവാഹം കഴിച്ചു.
ജയിൽവാസം
തിരുത്തുകരണ്ടാം ലോകമഹായുദ്ധത്തിനു ശേഷവും തുടർന്നുള്ള 1946-1949 ലെ ഗ്രീക്ക് ആഭ്യന്തരയുദ്ധകാലത്തും നിയമവിരുദ്ധമായ ഇടതുപക്ഷ പ്രവർത്തനങ്ങളുടെ പേരിൽ അവൾ അറസ്റ്റ് ചെയ്യപ്പെടുകയും 1949 ഏപ്രിൽ 13 ന് ഏതൻസിലെ അവെറോഫ് ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു (Φυλακές Αβέρωφ, 1971-ൽ അത് തകർക്കപ്പെട്ടു). രണ്ട് വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക് അവരുടെ കുട്ടികളെ ജയിലിലേയ്ക്ക് ഒപ്പം കൊണ്ടുവരാൻ അനുവദിക്കുന്ന ഒരു വനിതാ ജയിലായിരുന്നു അവെറോഫ് ജയിൽ. മാൻഡോ ഒരു മെഡിക്കൽ ഡോക്‌ടറായിരുന്നതിനാൽ ജയിലിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം പരിരക്ഷിക്കാൻ അവൾ നിയുക്തയായിരുന്നു. 21 മാസത്തിന് ശേഷം ഒരു കുറ്റവും ചുമത്താതെ അവൾ ജയിലിൽനിന്ന് വിട്ടയയ്ക്കപ്പെട്ടു.
വൈദ്യശാസ്ത്ര മേഖല
തിരുത്തുക1955-ൽ മാൻഡോ തൻറെ കുടുംബത്തോടൊപ്പം ആദ്യം ഇംഗ്ലണ്ടിലേക്കും 1960-ൽ സ്വീഡനിലേക്കും താമസം മാറി. സോഡർട്ടൽജെയിലെ PBU (Psykiatriska Barn-och Ungdomsvården), (സൈക്യാട്രിക് ചൈൽഡ് ആൻഡ് യൂത്ത് ക്ലിനിക്കുകൾ) എന്നിവിടങ്ങളിൽ ഒരു ബാല മനോരോഗചികിത്സകയായി ജോലി ചെയ്തതിനേത്തുടർന്ന് സ്വീഡനിലെ മെർസ്റ്റയിലും ഒടുവിൽ 1980-ൽ ഗ്രീസിൽ ആവിർഭവിച്ച ജനാധിപത്യത്തിൻറെ തുടക്കത്തിൽ, തടവിലാക്കപ്പെട്ടിരുന്ന നിരവധി കുടുംബങ്ങളേയും അവളുടെ സഹവാസികളേയും കണ്ടെത്തുകയും അവരുടെ തടവറയിലെ ജീവിതത്തെക്കുറിച്ച് അഭിമുഖം നടത്താമെന്നുള്ള വിശ്വാസത്തിൽ ഗ്രീസിലേയ്ക്കും പോകുകയു ചെയ്തു. 100-ലധികം അമ്മമാരെയും അവരുടെ കുടുംബങ്ങളെയും ജീവിതപങ്കാളികളെയും മക്കളെയും പേരക്കുട്ടികളെയും എല്ലാം കൂടി ഏകദേശം 1,000 പേരെയാണ് മാൻഡോ എ ഡാലിയാനിസ് അഭിമുഖം നടത്തിയത്. 1994-ൽ, 1946-49-കളിലെ ഗ്രീക്ക് ആഭ്യന്തരയുദ്ധകാലത്ത് അമ്മമാരോടൊപ്പം തടവിലാക്കപ്പെട്ട കുട്ടികളെക്കുറിച്ചുള്ള Children in Turmoil during the Greek civil war 1946-49: today's adults : a longitudinal study on children confined with their mothers in prison[2] എന്ന തലക്കെട്ടിലുള്ള സ്വീഡനിലെ സ്റ്റോക്ക്ഹോമിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ തന്റെ പ്രബന്ധത്തെ അവർ ന്യായീകരിച്ചു. താമസിയാതെ 1996-ൽ മാൻഡോ മരണമടയുകയും, After the War Was Over: Reconstructing the Family, Nation, and State in Greece[3] എന്ന തലക്കെട്ടോടെയും ചരിത്രപരമായ വീക്ഷണകോണിലുള്ള മാൻഡോ ഡാലിയാനിസിൻറെ പ്രബന്ധത്തിന്റെ സംഗ്രഹം അടങ്ങിയിരിക്കുന്ന ഒരു പുസ്തകം മാർക്ക് മസോവർ എഡിറ്റ് ചെയ്‌ത പ്രസിദ്ധീകരിക്കപ്പെട്ടു.
അവലംബം
തിരുത്തുക- ↑ Video: Τις δυσκολίες που βρήκε η Μ. Νταλιάνη για να μπορέσει να συναντήσει τις συγκρατούμενές της από τις φυλακές Αβέρωφ περιγράφει ο σύζυγός της, Δ. Νταλιάνης.
- ↑ Children in Turmoil during the Greek civil war 1946-49: today's adults : a longitudinal study on children confined with their mothers in prison A. Mando Dalianis-Karambatzaki, Stockholm ISBN 91-628-1281-5
- ↑ After the War Was Over: Reconstructing the Family, Nation, and State in Greece edited by Mark Mazower