ബിരുദാനന്തരബിരുദം

(മാസ്റ്റേഴ്സ് ഡിഗ്രി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബിരുദാനന്തരബിരുദം എന്നത് ഒരു വിദ്യാഭ്യാസ യോഗ്യതയാണ്. സാ‍ധാരണയായി ബിരുദം നേടിയതിനു ശേഷം ഒരു പഠനശാഖയിലോ തൊഴിൽമേഖലയിലോ ഉപരിപഠനം പൂർത്തിയാക്കി നേടുന്ന യോഗ്യതയാണ് ബിരുദാനന്തരബിരുദം. ശാസ്ത്രവിഷയങ്ങളിൽ നേടുന്ന ബിരുദാനന്തരബിരുദം മാസ്റ്റർ ഓഫ് സയൻസ് (Master of Science - MSc അല്ലെങ്കിൽ MS) എന്നും മാനവികവിഷയങ്ങളിൽ നേടുന്ന ബിരുദാനന്തരബിരുദം മാസ്റ്റർ ഓഫ് ആർട്‌സ് (Master of Arts - MA)എന്നുമാണ് അറിയപ്പെടുന്നത്. ചില സർവകലാശാലകൾ MSc ബിരുദവും മറ്റു ചിലത് MA ബിരുദവും നല്കിപ്പോരുന്ന ചില വിഷയങ്ങളുമുണ്ട്.

വിഭാഗങ്ങൾ

തിരുത്തുക

തൊഴിലധിഷ്ഠിത ബിരുദാനന്തര ബിരുദം

തിരുത്തുക
  1. മാസ്റ്റർ ഓഫ് എൻ‌ജിനീയറിങ്ങ് (ME)
  2. മാസ്റ്റർ ഓഫ് ടെൿനോളജി (M Tech)
  3. മാസ്റ്റർ ഓഫ് ബിസിനസ് അഡ്‌മിനിസ്ട്രേഷൻ (MBA)
  4. മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (MSW)
  5. മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ അപ്ലിക്കേഷൻസ് (MCA)
  6. മാസ്റ്റർ ഓഫ് ലോസ് (Legum Magister അല്ലെങ്കിൽ Master of Laws - LLM)
  7. മാസ്റ്റർ ഓഫ് സർജറി (MS) - ഇന്ത്യയിൽ വൈദ്യശാസ്ത്രരംഗത്ത് ശസ്ത്രക്രിയയുമായി ബന്ധമുള്ള വിഷയങ്ങളിൽ നല്കിപ്പോരുന്നത്. ശസ്ത്രക്രിയേതരവിഷയങ്ങളിൽ MD (Medicinae Doctor) എന്ന ബിരുദമാണ് നല്കുന്നത്. MS അഥവാ MD നേടിക്കഴിഞ്ഞ് കൂടുതൽ വിദഗ്ദ്ധപഠനം നടത്താനായി Mch അഥവാ DM (ഡോക്ടർ ഓഫ് മെഡിസിൻ) എന്ന ബിരുദവുമുണ്ട്.
  8. മാസ്റ്റർ ഓഫ് കമ്മ്യൂണിക്കേഷൻ & ജേർണലിസം (MCJ)

പരമ്പരാഗത ബിരുദാനന്തര ബിരുദം

തിരുത്തുക
  1. മാസ്റ്റർ ഓഫ് ആർട്സ് (MA)
  2. മാസ്റ്റർ ഓഫ് സയൻസ് (MSc)
  3. മാസ്റ്റർ ഓഫ് കൊമേഴ്‌സ് (M Com)


"https://ml.wikipedia.org/w/index.php?title=ബിരുദാനന്തരബിരുദം&oldid=3922357" എന്ന താളിൽനിന്ന് ശേഖരിച്ചത്