മാസന്ദരാനി ജനത
ഇറാനിലെ കാസ്പിയൻ കടൽ പ്രദേശത്തെ തദ്ദേശീയരായ ഒരു വിഭാഗം ഇറാനിയൻ ജനതയാണ് മാസന്ദരാനി ജനത (മസാന്ദരാനി: توری مردمون , تبری مردمون),. തബരി ജനത അല്ലെങ്കിൽ തബരസ്താനി ആളുകൾ എന്നും ഇവർ അറിയപ്പെടുന്നു. അവർക്ക് ചുരുക്കത്തിൽ മാസാനികൾ എന്നും വിളിപ്പേരുമുണ്ട്. കാസ്പിയൻ കടലിൻ്റെ തെക്കൻ തീരത്ത് വസിക്കുന്ന അവർ തബരിസ്ഥാൻ എന്നറിയപ്പെടുന്ന ചരിത്ര പ്രദേശത്തിൻ്റെ ഭാഗമാണ്. അൽബോർസ് പർവതനിരകളാണ് മസന്ദരാനി ജനങ്ങൾ സ്ഥിരതാമസമാക്കിയ പ്രദേശത്തിൻ്റെ തെക്കൻ അതിർത്തി.[3][4]
Total population | |
---|---|
3 million[1] to 4 million[2] (2006) | |
Regions with significant populations | |
Province of Mazandaran and parts of the provinces of Alborz, Golestan, Tehran and Semnan in Iran | |
Languages | |
മസന്ദരാനി | |
Religion | |
ഭൂരിപക്ഷം: ഷിയാ ഇസ്ലാം ന്യൂനപക്ഷം: സുന്നി ഇസ്ലാം, ബഹാ’യി വിശ്വാസം | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
ഇറാൻ ജനത |
2019-ലെ കണക്കുകൾ പ്രകാരം മാസന്ദരാനി ജനതയുടെ ആകെ എണ്ണം 4,480,000 ആയിരുന്നു.[5] 2006-ലെ ഒരു കണക്കനുസരിച്ച്, മാസന്ദരാനകളുടെ എണ്ണം മൂന്ന് മുതൽ നാല് ദശലക്ഷം വരെയായിരുന്നു. മസന്ദരാനി ജനതയുടെ പ്രധാന മതം ഷിയാ ഇസ്ലാം ആണ്.[6] തബരി വംശീയ പശ്ചാത്തലമുള്ള മാസന്ദരാനി ജനത തബരി ഭാഷയാണ് സംസാരിക്കുന്നത്. അതിപുരാതന കാലത്ത് അവരുടെ ദേശം തപുരിയ അല്ലെങ്കിൽ തപുരിസ്ഥാൻ, തപുരികളുടെ നാട് എന്നൊക്കെയാണ് അറിയപ്പെട്ടിരുന്നത്.[7]
കാസ്പിയൻ കടലിൻ്റെ തെക്കുകിഴക്കൻ തീരത്താണ് മാസന്ദരാനി ജനതയുടെ ഭൂരിഭാഗവും താമസിക്കുന്നത്. പരമ്പരാഗതമായുള്ള അവരുടെ തൊഴിലുകൾ കൃഷിയും മത്സബന്ധനവുമാണ്. അയൽവാസികളായ ഗിലാക്കി ജനതയുമായും തെക്കൻ കൊക്കേഷ്യൻ ജനതയുമായും (ഉദാ. ജോർജിയക്കാർ, അർമേനിയക്കാർ, അസർബൈജാനികൾ) അടുത്ത ബന്ധമുള്ളവരാണ് മാസന്ദരാനികൾ.[8][9]
ഭാഷ
തിരുത്തുകമാസന്ദരാനി ഭാഷ മാസന്ദരാനി ജനങ്ങളുടെ സംസാര ഭാഷയായ വടക്കുപടിഞ്ഞാറൻ ഇറാനിയൻ ഭാഷയാണ്, എന്നിരുന്നാലും, മിക്ക മാസന്ദരാനികളും പേർഷ്യൻ ഭാഷയിലും പ്രാവീണ്യമുള്ളവരാണ്.[10][11] ഗിലാക്കി, മസന്ദരാനി ഭാഷകൾ (മറ്റ് ഇറാനിയൻ ഭാഷകൾ ഉൾപ്പെടുന്നില്ല)[12] കൊക്കേഷ്യൻ ഭാഷകളുമായി ചില ടൈപ്പോളജിക്കൽ സവിശേഷതകൾ പങ്കിടുന്നു.[13] വിദ്യാഭ്യാസത്തിൻ്റെയും ഒപ്പം മാധ്യമങ്ങളുടെയും വളർച്ചയോടെ, മാസന്ദരാനിയും മറ്റ് ഇറാനിയൻ ഭാഷകളും തമ്മിലുള്ള വ്യത്യാസം ക്രമേണ അപ്രത്യക്ഷമാകാൻ സാധ്യതയുണ്ട്..[14][15] മാസന്ദരാന ഭാഷയ്ക്ക് ഗിലാക്കിയുമായി അടുത്ത ബന്ധമുണ്ട് മാത്രമല്ല, രണ്ട് ഭാഷകൾക്കും സമാനമായ പദാവലികളുമുണ്ട്.[16]
സരാവി, അമോലി, ബാബോലി, ഘായെംഷാഹ്‌രി, ചലൂസി, നൂറി, ഷഹ്‌സവാരി,ഘസ്‌രാനി, ഷഹ്മിർസാദി, ദമാവന്ദി, ഫിറൂസ്‌കൂഹി, അസ്തറാബാദി, കടൗലി എന്നിവയാണ് മാസന്ദരാനിയുടെ ഭാഷാഭേദങ്ങൾ. സാരി, ഖായിം ഷഹർ, ബാബോൾ, അമോൽ, നൗഷഹർ, ചാലുസ്, ടോനെകബോൺ എന്നിവിടങ്ങളിലെ തദ്ദേശീയരായ ജനത മാസന്ദരാനി ഭാഷ സംസാരിക്കുന്നവരാണ്.[17][18]
ജനിതകശാസ്ത്രം
തിരുത്തുകഇറാനിലെ തെക്കൻ കാസ്പിയൻ പ്രദേശത്ത് ആധിപത്യം സ്ഥാപിച്ച മാസന്ദരാനികളും അവരുടെ അടുത്ത ബന്ധുക്കളായ ഗിലാക്കുകളും ഇറാനിയൻ ഭാഷകളുടെ വടക്കുപടിഞ്ഞാറൻ ശാഖയിൽ പെടുന്ന ഭാഷകളാണ് സംസാരിക്കുന്നത്. ഒരുപക്ഷേ നേരത്തേ തെക്കൻ കാസ്പിയനിൽ താമസമുറപ്പിച്ചിരുന്ന ഒരു ഗ്രൂപ്പിനെ പുറത്താക്കിക്കൊണ്ടായിരിക്കാം അവരുടെ പൂർവ്വികർ കോക്കസസ് മേഖലയിൽ നിന്ന് വന്നതെന്ന അഭിപ്രായത്തെ, ഭാഷാപരമായ തെളിവുകൾ പിന്തുണയ്ക്കുന്നു.[19] അതിൽ ഗിലാകി, മാസന്ദരാനി ഭാഷകൾ (മറ്റ് ഇറാനിയൻ ഭാഷകളല്ല) കൊക്കേഷ്യൻ ഭാഷകളുമായി ചില ടൈപ്പോളജിക്കൽ സവിശേഷതകൾ പങ്കിടുന്നവയാണ്.[20]
മൈറ്റോകോണ്ട്രിയൽ ഡിഎൻഎ HV1 സീക്വൻസുകളെ അടിസ്ഥാനമാക്കി, ഗിലാക്കി, മസന്ദരാനിഎന്നിവർ അവരുടെ ഭൂമിശാസ്ത്രപരവും ഭാഷാപരവുമായ അയൽക്കാരായ മറ്റ് ഇറാനിയൻ ഗ്രൂപ്പുകളോട് വളരെ സാമ്യമുള്ളതാണ്. എന്നിരുന്നാലും, അവയുടെ Y ക്രോമസോം തരങ്ങൾ ദക്ഷിണ കോക്കസസിൽ നിന്നുള്ള ഗ്രൂപ്പുകളിൽ കാണപ്പെടുന്നവയോട് ഏറെ സാമ്യമുള്ളതാണ്. കോക്കസസിൽ നിന്നുള്ള ആളുകൾ തെക്കൻ കാസ്പിയൻ പ്രദേശത്ത് സ്ഥിരതാമസമാക്കുകയും അവരിലെ സ്ത്രീകൾ പ്രാദേശിക ഇറാനിയൻ വിഭാഗങ്ങളിൽ നിന്നുള്ള ആളുകളുമായി വിവാഹബന്ധത്തിലേർപ്പെടുകയും ചെയ്തുവെന്ന് ഈ വ്യത്യാസങ്ങൾ തെളിയിക്കുന്നതായി ഗവേഷകർ വ്യാഖ്യാനിച്ചു.[21] ജോർജിയക്കാർ, അർമേനിയക്കാർ, അസർബൈജാനികൾ തുടങ്ങിയ തെക്കൻ കോക്കസസിൽ നിന്നുള്ള ജനസംഖ്യയുമായി മാസന്ദേരാനി, ഗിലാക്കി ഗ്രൂപ്പുളിലെ പുരുഷന്മാർ അടുത്ത ബന്ധമുള്ളവരാണ്.[22]
മാസന്ദരനിൽ ലയിച്ച ജനസംഖ്യ
തിരുത്തുകസഫാവിദ്, അഫ്ഷാരിദ്, ഖജർ ഭരണ കാലഘട്ടങ്ങളിൽ, മാസന്ദരനിൽ താമസമാക്കിയ അനേകം ജോർജിയക്കാരുടേയും അർമേനിയക്കാരുടേയും കോക്കസസിലെ മറ്റ് ജനവിഭാഗങ്ങളുടേയും പിൻഗാമികൾ നിലവിലും മാസന്ദരനിലുടനീളം താമസിക്കുന്നു.[23][24][25] മാസന്ദരനിലെ പല പട്ടണങ്ങളുടെയും ഗ്രാമങ്ങളുടെയും അയൽപക്കങ്ങളുടെയും പേരുകൾ "ഗോർജി" (അതായത് ജോർജിയൻ) എന്ന പേരിൻ്റെ വ്യത്യാസങ്ങൾ വഹിച്ചുകൊണ്ട് ഈ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നുവെന്നിരുന്നാലും മിക്ക ജോർജിയൻ വംശജരും മുഖ്യധാരാ മാസന്ദരൻ സംസ്കാരവുമായി ഒത്തുചേരുന്നു. പതിനേഴാം നൂറ്റാണ്ടിലെ ആലം അരയ് അബ്ബാസി എന്ന കൃതിയുടെ രചയിതാവായ ഇസ്‌കന്ദർ ബേഗ് മുൻഷി തൻറെ കൃതിയിൽ ജോർജിയൻ സെറ്റിൽമെൻ്റിൻ്റെ ചരിത്രം വിവരിക്കുന്നു. കൂടാതെ യൂറോപ്യൻ സഞ്ചാരികളായിരുന്ന ചാർഡിൻ, ഡെല്ല വാലെ എന്നിവരും ജോർജിയൻ, സർക്കാസിയൻ, അർമേനിയൻ മാസന്ദരനുകളുമായി കണ്ടുമുട്ടിയതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്.[26]
അവലംബം
തിരുത്തുക- ↑ Middle East Patterns: Places, Peoples, and Politics By Colbert C. Held, John Cummings, Mildred McDonald Held,2005, page 119.
- ↑ Iran Provinces
- ↑ Dalb, Andrew (1998). Dictionary of Languages: The Definitive Reference to More Than 400 Languages. Columbia University Press. p. 226. ISBN 978-0-231-11568-1.
- ↑ Ethnologue report for language code:mzn
- ↑ "Mazandarani". 27 February 2020.
- ↑ Borjian, Maryam (2005). "Bilingualism in Mazandaran: Peaceful Coexistence With Persian" (PDF). Language, Communities, and Education. Columbia University: 65–73. Archived from the original (PDF) on 21 September 2006.
- ↑ Borjian, Habib (2004). "Māzandarān: Language and People". Iran & the Caucasus. 8 (2). Brill: 289–291. doi:10.1163/1573384043076045. JSTOR 4030997.
- ↑ Nasidze, Ivan; Quinque, Dominique; Rahmani, Manijeh; Alemohamad, Seyed Ali; Stoneking, Mark (2006). "Concomitant Replacement of Language and mtDNA in South Caspian Populations of Iran". Current Biology. 16 (7): 668–673. Bibcode:2006CBio...16..668N. doi:10.1016/j.cub.2006.02.021. PMID 16581511. S2CID 7883334.
- ↑ Iran, Encarta Encyclopedia Iran. Archived 2009-10-28 at the Wayback Machine. 2009-10-31.
- ↑ Dalb, Andrew (1998). Dictionary of Languages: The Definitive Reference to More Than 400 Languages. Columbia University Press. p. 226. ISBN 978-0-231-11568-1.
- ↑ Borjian, Maryam (2005). "Bilingualism in Mazandaran: Peaceful Coexistence With Persian" (PDF). Language, Communities, and Education. Columbia University: 65–73. Archived from the original (PDF) on 21 September 2006.
- ↑ Nasidze, Ivan; Quinque, Dominique; Rahmani, Manijeh; Alemohamad, Seyed Ali; Stoneking, Mark (2006). "Concomitant Replacement of Language and mtDNA in South Caspian Populations of Iran". Current Biology. 16 (7): 668–673. Bibcode:2006CBio...16..668N. doi:10.1016/j.cub.2006.02.021. PMID 16581511. S2CID 7883334.
- ↑ Nasidze, Ivan; Quinque, Dominique; Rahmani, Manijeh; Alemohamad, Seyed Ali; Stoneking, Mark (2006). "Concomitant Replacement of Language and mtDNA in South Caspian Populations of Iran". Current Biology. 16 (7): 668–673. Bibcode:2006CBio...16..668N. doi:10.1016/j.cub.2006.02.021. PMID 16581511. S2CID 7883334.
- ↑ Dalb, Andrew (1998). Dictionary of Languages: The Definitive Reference to More Than 400 Languages. Columbia University Press. p. 226. ISBN 978-0-231-11568-1.
- ↑ Borjian, Maryam (2005). "Bilingualism in Mazandaran: Peaceful Coexistence With Persian" (PDF). Language, Communities, and Education. Columbia University: 65–73. Archived from the original (PDF) on 21 September 2006.
- ↑ Dalb, Andrew (1998). Dictionary of Languages: The Definitive Reference to More Than 400 Languages. Columbia University Press. p. 226. ISBN 978-0-231-11568-1.
- ↑ "Spoken L1 Language: Mazanderani". Glottolog 4.6.
- ↑ Windfuhr, G. L. (1989). "New Iranian languages: Overview". In Rüdiger Schmitt (ed.). Compendium linguarum Iranicarum. Wiesbaden: L. Reichert. p. 490.
- ↑ Nasidze, Ivan; Quinque, Dominique; Rahmani, Manijeh; Alemohamad, Seyed Ali; Stoneking, Mark (2006). "Concomitant Replacement of Language and mtDNA in South Caspian Populations of Iran". Current Biology. 16 (7): 668–673. Bibcode:2006CBio...16..668N. doi:10.1016/j.cub.2006.02.021. PMID 16581511. S2CID 7883334.
- ↑ Nasidze, Ivan; Quinque, Dominique; Rahmani, Manijeh; Alemohamad, Seyed Ali; Stoneking, Mark (2006). "Concomitant Replacement of Language and mtDNA in South Caspian Populations of Iran". Current Biology. 16 (7): 668–673. Bibcode:2006CBio...16..668N. doi:10.1016/j.cub.2006.02.021. PMID 16581511. S2CID 7883334.
- ↑ Nasidze, Ivan; Quinque, Dominique; Rahmani, Manijeh; Alemohamad, Seyed Ali; Stoneking, Mark (2006). "Concomitant Replacement of Language and mtDNA in South Caspian Populations of Iran". Current Biology. 16 (7): 668–673. Bibcode:2006CBio...16..668N. doi:10.1016/j.cub.2006.02.021. PMID 16581511. S2CID 7883334.
- ↑ Nasidze, Ivan; Quinque, Dominique; Rahmani, Manijeh; Alemohamad, Seyed Ali; Stoneking, Mark (2006). "Concomitant Replacement of Language and mtDNA in South Caspian Populations of Iran". Current Biology. 16 (7): 668–673. Bibcode:2006CBio...16..668N. doi:10.1016/j.cub.2006.02.021. PMID 16581511. S2CID 7883334.
- ↑ "Georgian communities in Persia". Retrieved 17 April 2014.
- ↑ ^ Muliani, S. (2001) Jaygah-e Gorjiha dar Tarikh va Farhang va Tammadon-e Iran. (The Georgians’ position in the Iranian history and civilization.) Esfahan: Yekta
- ↑ Brentjes, Sonja; Schüller, Volkmar (2006). "Pietro della Valle's Latin Geography of Safavid Iran (1624-1628): Introduction". Journal of Early Modern History. 10 (3): 169–219. doi:10.1163/157006506778234162. Retrieved 17 April 2014.