മാവേലിക്കോണം ഭഗവതീ ക്ഷേത്രം

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ നഗരൂർ വില്ലേജിലെ നെടുമ്പറമ്പ് എന്ന ദേശത്തു സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണു മാവേലിക്കോണം ഭഗവതീ ക്ഷേത്രം. ദുർഗ്ഗയാണു ഇവിടത്തെ പ്രതിഷ്ട. കേരളത്തിലെ  ഒരു പക്ഷേ ഇന്ത്യയിലെ തന്നെ ഏറ്റവും  ദൈർഘ്യമേറിയതും വിപുലമായതുമായ ഗരുഡൻ തൂക്കം എന്ന ആചാരം തുടരുന്ന ഏക ക്ഷേത്രമാണിത്.[അവലംബം ആവശ്യമാണ്] കഥകളിയിൽ ഉപയോഗിക്കുന്ന ഗരുഡന്റെ അതേ വേഷവിധാനങ്ങൾ ആണു ഇവിടെ ഉപയോഗിക്കുന്നത്.[അവലംബം ആവശ്യമാണ്] അതു കൊണ്ടു തന്നെ ചിലവേറിയ തൂക്കം ആണിവിടെ.[അവലംബം ആവശ്യമാണ്] കുംഭമാസത്തിലെ ശിവരാത്രി മുതൽ 10 നാൾ നീണ്ടു നിൽക്കുന്ന ഉത്സവം കാർത്തിക നാളിൽ അവസാനിക്കുന്നു. തെക്കൻ കേരളത്തിൽ കൊല്ലങ്കോട് , ശാർക്കര എന്നിവിടങ്ങളിൽ നടക്കുന്ന ഗരുഡൻ തൂക്കത്തെക്കാൾ വിപുലവും വ്യത്യസ്തവുമായ രീതിയിൽ ഇവിടെ തൂക്കം അനുഷ്ഠിക്കുന്നു.[അവലംബം ആവശ്യമാണ്]

ഐതിഹ്യം

തിരുത്തുക

മാവേലിക്കര എന്ന ദേശത്തു നിന്നും നഗരൂരിലെ ചെമ്മള്ളിക്കോണം എന്ന സ്ഥലത്ത് എത്തിയ ദേവി  അവിടെ നിന്നും നടന്നു ഈ ക്ഷേത്രമിരിക്കുന്ന സ്ഥലത്ത് എത്തി കുടിയിരുന്നു എന്നാണു ഐതിഹ്യം. മാവേലിക്കര , ചെമ്മള്ളിക്കോണം എന്നീ സ്ഥനാമങ്ങൾ കൂടിച്ചേർന്നു ഈ സ്ഥലത്തിനു മാവേലിക്കോണം എന്ന നാമം സിദ്ധിച്ചു.