ആകാശവാണി മലയാള വാർത്ത വിഭാഗം അവതാരകനും സാംസ്‌കാരിക പ്രവർത്തകനുമായിരുന്നു മാവേലിക്കര രാമചന്ദ്രൻ. മൂന്നു പതിറ്റാണ്ടോളം ഡൽഹിയിലെ സാംസ്ക്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു. മലയാള സിനിമയെക്കുറിച്ച് ഇംഗ്ലീഷ് ദിനപ്പത്രങ്ങളിൽ ലേഖനങ്ങൾ എഴുതിയിരുന്നു.ആകാശവാണിയിൽ നിന്ന് വിരമിച്ചതിനു ശേഷം ഫിലിം സെൻസർ ബോർഡ് അംഗമായി പ്രവർത്തിച്ചു. വിധേയൻ, അനന്തരം, ഇന്നലെ, കുട്ടിസ്രാങ്ക് തുടങ്ങി ഒട്ടെറെ സിനിമകളിൽ അഭിനയിച്ചു.

അവിവാഹിതനായ ഇദ്ദേഹത്തെ 2012 സെപ്തംബർ 29 ന് തിരുവനന്തപുരത്ത് നിന്ന് കാണാതായി.

"https://ml.wikipedia.org/w/index.php?title=മാവേലിക്കര_രാമചന്ദ്രൻ&oldid=3941589" എന്ന താളിൽനിന്ന് ശേഖരിച്ചത്