മാവേലിക്കര പി. സുബ്രഹ്മണ്യം

2021ലെ കേരള സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ് ലഭിച്ച സംഗീതജ്ഞനാണ് മാവേലിക്കര പി. സുബ്രഹ്മണ്യം. കർണ്ണാടക സംഗീതത്തിലെ മികവിനായിരുന്നു പുരസ്കാരം.[1]

ജീവിതരേഖ

തിരുത്തുക

ഏഴാം വയസ്സിൽ മാതാപിതാക്കളിൽ നിന്നുമാണ്‌ കർണ്ണാടക സംഗീതത്തിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കിയത്‌.ഏറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ അദ്ദേഹം ചെറിയ പ്രായത്തിൽ തന്നെ കച്ചേരികൾ നടത്തിയിട്ടുണ്ട്‌.തിരുവനന്തപൂരം ശ്രീ സ്വാതി തിരുന്നാൾ കോളേജിൽ നിന്നും ഗാനഭൂഷണം ഫസ്റ്റ്‌ ക്ലാസോടെയും ഗാനപ്രവീണ ഒന്നാം റാങ്കോടും പാസ്സായി.കേരളത്തിലും ഇന്ത്യയിലുമായി നിരവധി വേദികളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്‌. അടക്കം നിരവധി പുരസ്‌കാരം നേടിയിട്ടുണ്ട്‌.

പുരസ്കാരങ്ങൾ

തിരുത്തുക
  • 2021ലെ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം (2021)[2]
  • 2015 ലെ കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ്‌
  1. https://archive.org/details/ksna-award-2021-press-release
  2. https://www.deshabhimani.com/news/kerala/news-kerala-12-03-2022/1006794

പുറം കണ്ണികൾ

തിരുത്തുക