മാളവിക സരുക്കായ്
ഭാരതീയയായ ഭരതനാട്യം നർത്തകിയും കോറിയോഗ്രാഫറുമാണ് മാളവിക സരുക്കായ് .[1][2][3] 2002 ൽ സംഗീത നാടക അക്കാദമി പുരസ്കാരവും,[4] 2003-ൽ പത്മശ്രീ പുരസ്കാരവും ലഭിച്ചു.[5]
മാളവിക സരുക്കായ് | |
---|---|
ജനനം | 1959 തമിഴ്നാട് |
തൊഴിൽ | ഭരതനാട്യം നർത്തകി |
അറിയപ്പെടുന്നത് | ഭരതനാട്യം |
പുരസ്കാരങ്ങൾ | പത്മശ്രീ |
വെബ്സൈറ്റ് | web site |
ജീവിതരേഖ
തിരുത്തുക1959-ൽ തമിഴ്നാട്ടിൽ ജനിച്ചു.[6] ഏഴു വയസു മുതൽ തഞ്ചാവൂർ ശൈലി പിൻതുടർന്നിരുന്ന കല്യാണ സുന്ദരം പിള്ളയുടെയും രാജരത്തിനത്തിന്റെയും പക്കൽ നൃത്തം പഠിച്ചു തുടങ്ങി.[7][8][9] കേളു ചരൺ മഹാപാത്രയുടെയും രമണി രഞ്ജൻ ജേനായുടെയും അടുത്ത് ഒഡീസിയും പരിശീലിച്ചു.[7][8][9] 12 ആം വയസിൽ മുംബൈയിൽ അരങ്ങേറ്റം കുറിച്ചു.[7][10] ഇന്ത്യയിലും വിദേശത്തും നിരവധി വേദികളിൽ ഭരതനാട്യം അവതരിപ്പിച്ചു.[11][12] [13][14] ലിങ്കൺ സെന്റർ ഫോർദ പെർഫോമിംഗ് ആർട്സ്, ന്യൂയോർക്ക്, ജോൺ ഓഫ് കെന്നഡി സെന്റർ ഫോർ പെർഫോമിംഗ് ആർട്സ് തുടങ്ങിയ ഇടങ്ങളിലെല്ലാം നൃത്തം അവതരിപ്പിച്ചു.[15] [16][17] ഇവരുടെ ജീവിതം 'സമർപ്പണം' എന്ന പേരിൽ ഡോക്യുമെന്ററിയായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. [7][8][13] ഡാൻസിംഗ് എന്ന പേരിൽ ബി.ബി.സി. യും ഒൻപതു മണിക്കൂർ ദൈർഘ്യമുള്ള ടെലിവിഷൻ ചിത്രം നിർമ്മിച്ചിട്ടുണ്ട്. [7][8][10] 'ദ അൺസീൻ സീക്വൻസ് - എക്സ്പ്ലോറിംഗ് ഭരതനാട്യം ത്രൂ ദ ആർട്ട് ഓഫ് മാളവിക സരുക്കായ്'എന്ന പേരിൽ മറ്റൊരു ഡോക്യുമെന്ററിയും ഇവരെക്കുറിച്ചിട്ടുണ്ട്.[10]
പുരസ്കാരങ്ങൾ
തിരുത്തുക2002 ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരവും തമിഴ്നാട് സർക്കാരിൽ നിന്ന് കലൈമാമണി പുരസ്കാരവും ലഭിച്ചു.[4][7] മൃണാളിനി സാരാഭായ് പുരസ്കാരം,[13] നൃത്ത്യചൂഡാമണി ബിരുദം, സൻസ്കൃതി അവാർഡ്, ഹരിദാസ് സമ്മേളൻ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട് .[2][7] 2003 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.[2][5][7]
അവലംബം
തിരുത്തുക- ↑ "INK Talks". INK Talks. 2015. Retrieved February 8, 2015.
- ↑ 2.0 2.1 2.2 "Kennedy Center". Kennedy Center. 2015. Retrieved February 8, 2015.
- ↑ "Walk The Talk with Malavika Sarukkai". NDTV. February 2006. Retrieved February 8, 2015.
- ↑ 4.0 4.1 "Sangeet Natak AKademi Award". Sangeet Natak AKademi. 2015. Archived from the original on 2015-05-30. Retrieved February 8, 2015.
- ↑ 5.0 5.1 "Padma Awards" (PDF). Padma Awards. 2015. Archived from the original (PDF) on 2017-10-19. Retrieved February 6, 2015.
- ↑ Vijaya Ramaswamy (2007). Historical dictionary of the Tamils. Lanham, Md. : Scarecrow Press. ISBN 9780810853799.
- ↑ 7.0 7.1 7.2 7.3 7.4 7.5 7.6 7.7 "Indian Arts". Indian Arts. 2015. Archived from the original on 2015-09-24. Retrieved February 8, 2015.
- ↑ 8.0 8.1 8.2 8.3 "Bengal Foundation". Bengal Foundation. 2015. Archived from the original on 2015-02-08. Retrieved February 8, 2015.
- ↑ 9.0 9.1 Malavika Sarukkai (2015). Interview. Interview with Veejay Sai. http://www.artindia.net/veejay9.html. ശേഖരിച്ചത് February 8, 2015.
- ↑ 10.0 10.1 10.2 "Blouin Art Info". Blouin Art Info. 2015. Archived from the original on 2015-02-08. Retrieved February 8, 2015.
- ↑ "Malavika Sarukkai: A tribute to Thimmakka". INKTalks. 13 November 2013. Retrieved February 8, 2015.
- ↑ "Padmashri Malavika Sarukkai Performs Bharatanatyam - Yaksha 2014". Isha Foundation. 21 February 2014. Retrieved February 8, 2015.
- ↑ 13.0 13.1 13.2 "Canary Promo". Canary Promo. 2015. Archived from the original on 2015-02-08. Retrieved February 8, 2015.
- ↑ "TOI India performance". TOI. 27 June 2012. Retrieved February 8, 2015.
- ↑ "Huffington Post". Huffington Post. 21 December 2013. Retrieved February 8, 2015.
- ↑ "New York Times". New York Times. 18 November 2012. Retrieved February 8, 2015.
- ↑ "Pulse Connects". Pulse Connects. 2015. Archived from the original on 2015-02-08. Retrieved February 8, 2015.
പുറം കണ്ണികൾ
തിരുത്തുക- "Malavika Sarukkai: A tribute to Thimmakka". INKTalks. 13 November 2013. Retrieved February 8, 2015.
- "Padmashri Malavika Sarukkai Performs Bharatanatyam - Yaksha 2014". Isha Foundation. 21 February 2014. Retrieved February 8, 2015.
- "Walk The Talk with Malavika Sarukkai". NDTV. February 2006. Retrieved February 8, 2015.