മാളവിക അയ്യർ

ഒരു മോട്ടിവേഷണൽ സ്പീക്കരും, സാമൂഹികപ്രവർത്തകയും, മോഡലും ആണ് മാളവിക

വിധിയുടെ പ്രഹരത്തിൽ നിന്ന് ഭയന്ന് പിന്മാറാതെ ജീവിത്തിൽ പോരാടി മുന്നേറിവന്ന ഒരു ധീര ഇന്ത്യൻ വനിതയാണ് മാളവിക അയ്യർ. അവർ ഒരു മോട്ടിവേഷണൽ സ്പീക്കരും, സാമൂഹികപ്രവർത്തകയും, മോഡലും ആണ്. മോട്ടിവേഷണൽ സ്പീക്കറായും മറ്റും തിളങ്ങുന്ന മാളവികയെ ഒരിക്കൽ യു.എന്നിലും പ്രസംഗിക്കാൻ ക്ഷണിച്ചിരുന്നു[1].ഇന്ന് അറിയപ്പെടുന്ന മോട്ടിവേഷണൽ സ്പീക്കറും പാചക കലാകാരിയും മോഡലുമൊക്കെയാണ് മാളവിക. നോർവെ, ഇന്തോനേഷ്യ, സൗത്ത് ആഫ്രിക്ക തുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽ മോട്ടിവേഷണൽ സ്പീക്കറായി സംസാരിച്ചിട്ടുണ്ട്[2].

മാളവിക അയ്യർ
ജനനം
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസംസാമ്പത്തികശാസ്ത്രത്തിൽ ബിരുദം, സോഷ്യൽ വർക്കിൽനിന്ന് ബിരുദാനന്തരബിരുദവും, എം ഫില്ലും
അറിയപ്പെടുന്നത്അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന മോട്ടിവേഷണൽ സ്പീക്കർ, സാമൂഹികപ്രവർത്തക, ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായി പോരാടുന്നവൾ, മോഡൽ
മാതാപിതാക്ക(ൾ)ബി. കൃഷ്ണൻ
ഹേമ കൃഷ്ണൻ
പുരസ്കാരങ്ങൾമികച്ച മോഡൽ സ്റ്റുഡന്റ് അവാർഡ്,

ആദ്യകാല ജീവിതം

തിരുത്തുക

തമിഴ്‌നാട്ടിലെ കുംഭകോണത് ബി.കൃഷ്ണനും ഹേമ കൃഷ്ണനും മകളായി 1989ൽ മാളവികയുടെ ജനനം. പിന്നീട് രാജസ്ഥാനിലെ ബിക്കാനീറിലേക്ക് താമസം മാറി. മാതാപിതാക്കൾക്കൊപ്പം രാജസ്ഥാനിലെ ബിക്കാനീറിൽ താമസിക്കുന്ന കാലത്തായിരുന്നു ആ അപകടം. 2002 മെയ് 26 ആയിരുന്നു ആ ദുരന്തദിനം. ഗ്രനേഡ് പൊട്ടിത്തെറിച്ച്‌ ഇരു കൈപ്പത്തികളും നഷ്ടപ്പെടുമ്ബോൾ വെറും പതിമൂന്ന് വയസ്സുമാത്രമായിരുന്നു മാളിവികയ്ക്ക്. പ്രോജക്ട് വർക്കിന്റെ ഭാഗമായി എന്തോ അന്വേഷിച്ച് പരതുകയായിരുന്ന മാളവികയ്ക്ക് വഴിയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട ഗ്രനേഡ് ലഭിച്ചു. അതു കൈയിൽ ഇരുന്ന് പൊട്ടിത്തെറിച്ചു. പിന്നീടാണ് അതു ഗ്രനേഡ് ആയിരുന്നുവെന്നും തന്റെ കൈകൾ നഷ്ടമായെന്നും അവൾക്ക് ബോധ്യമായത്. അപകടത്തെ തുടർന്ന് ചെന്നൈയിൽ രണ്ടുവർഷത്തോളം ചികിത്സയിലായിരുന്നു മാളവിക. 18 മാസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിൽ അവൾ ജീവിതത്തിലേക്ക് തിരികെ ചുവടുവെച്ചുതുടങ്ങി.

വിദ്യാഭ്യാസം

തിരുത്തുക

കൈപ്പത്തികളില്ലാത്ത മാളവിക തന്റെ കൈത്തണ്ടകളിൽ റബർബാൻഡു കൊണ്ടു പേന കെട്ടി വച്ച് വീണ്ടും അവൾ കൊച്ചുകുട്ടികളെപ്പോലെ എഴുതിപ്പഠിച്ചു[3]. പത്താം ക്ലാസ്സ് പരീക്ഷ പ്രൈവറ്റായാണ് മാളവിക എഴുതിയത്. പത്താംതരം പരീക്ഷയിൽ അഞ്ഞൂറിൽ 483 മാർക്കും വാങ്ങി ഒന്നാം റാങ്ക് വാങ്ങി. തുടർന്ന്‌ ഉപരിപഠനത്തിനായി മാളവിക ഡൽഹിയിലേക്ക് തിരിച്ചു. സെന്റ് സ്റ്റീഫൻ കോളേജിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി. തുടർന്ന് ഡൽഹി സ്‌കൂൾ ഓഫ് സോഷ്യൽ വർക്കിൽനിന്ന് ബിരുദാനന്തരബിരുദവും മദ്രാസ് സ്‌കൂൾ ഓഫ് സോഷ്യൽവർക്കിൽനിന്ന് എം ഫില്ലും നേടി[4].

"https://ml.wikipedia.org/w/index.php?title=മാളവിക_അയ്യർ&oldid=3807109" എന്ന താളിൽനിന്ന് ശേഖരിച്ചത്