മാലിക് ബദ്രി. ഇസ്ലാമിക മനശ്ശാസ്ത്രത്തിൽ ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ പണ്ഡിതനായിരുന്നു സുഡാൻകാരനായ മാലിക് ബദ്‌രി. ആധുനിക ഇസ്ലാമിക മനശാസ്ത്രത്തിന്റെ പിതാവ് എന്ന പേരിൽ ഇദ്ദേഹം അറിയപ്പെടുന്നു.[1]

ജീവിത രേഖ

തിരുത്തുക

1932-ൽ സുഡാനിലെ റുഫാ പട്ടണത്തിൽ ജനനം. പിതാവായ ശൈഖ് ബാബികർ ബദരി സുഡാനിൽ അറിയപ്പെടുന്ന പണ്ഡിതനായിരുന്നു. 1956-ൽ ബയ്റൂത്തിലെ അമേരിക്കൻ യൂനിവേഴ്സിറ്റിയിൽനിന്ന് മനശ്ശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കി. തുടർന്ന് ബ്രിട്ടനിലെ ലെസ്റ്റർ യൂനിവേഴ്സിറ്റിയിൽനിന്ന് യഥാക്രമം 1958-ൽ ബിരുദാനന്തര ബിരുദവും 1961-ൽ പി.എച്ച്.ഡിയും പൂർത്തിയാക്കി. 1967-ൽ മനശ്ശാസ്ത്രത്തിൽ സ്പെഷലൈസേഷനു പുറമെ, ശ്രദ്ധേയമായ നിരവധി ഗവേഷണ പഠനങ്ങൾ പ്രസിദ്ധീകരിച്ചു. ഇന്റർനാഷ്‌നൽ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി മലേഷ്യബയ്റൂത്തിലെ അമേരിക്കൻ യൂനിവേഴ്സിറ്റി, യൂനിവേഴ്സിറ്റി ഓഫ് ജോർദാൻ, തുടങ്ങി നിരവധി യൂനിവേഴ്സിറ്റികളിൽ പ്രഫസറായി ജോലി ചെയ്തു. ഇസ്ലാമിക് സൈക്കോളജിയിൽ നിരവധി ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. 2021 ഫെബ്രുവരി 8 ന് അന്തരിച്ചു.[2]

  1. "The father of modern Islamic Psychology: Dr Malik Badri's legacy" (in ഇംഗ്ലീഷ്). Retrieved 2021-03-12.
  2. "പ്രഫ. മാലിക് ബദ്‌രി ഇസ്‌ലാമിക പ്രസ്ഥാനങ്ങെള അടുത്തറിഞ്ഞ മനശ്ശാസ്ത്രജ്ഞൻ". prabodhanam.net. Archived from the original on 2022-05-17. Retrieved 2021-03-12.
"https://ml.wikipedia.org/w/index.php?title=മാലിക്_ബദ്രി&oldid=3984866" എന്ന താളിൽനിന്ന് ശേഖരിച്ചത്