മാറാമല വെള്ളച്ചാട്ടം
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
ഈ ലേഖനത്തിലെ ചില ഭാഗങ്ങൾ വൈജ്ഞാനികമായ ഉള്ളടക്കത്തിനു പകരം പ്രതിപാദ്യവിഷയത്തെ ലേഖകന്റെ കാഴ്ച്ചപ്പാടുകൾക്കനുസരിച്ച് ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നു. |
സ്ഥലം : വാഗമൺ - കോട്ടയം പേര് : മർമ്മല വെള്ളച്ചാട്ടം . കോട്ടയം ജില്ലയിലെ വാഗമണ്ണിനും ഈരാറ്റുപേട്ടക്കും ഇടയിലായി, വാഗമണ്ണിൽ നിന്നും 13 കിലോമീറ്റെർ അകലെ ആയി സ്ഥിതി ചെയ്യുന്ന നയന മനോഹരമായ വെള്ളച്ചാട്ടമാണ് മർമ്മല വെള്ളച്ചാട്ടം. വാഗമണ്ണിൽ നിന്ന് ഈരാറ്റു പെട്ട റോഡിൽ വെള്ളിക്കുളം നിന്ന് ഉള്ളിലോട്ടുള്ള ഓഫ് റോഡിലൂടെ അഞ്ചു കിലോമീറ്റെർ സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിലെത്താം. ജീപ്പ് പോകുന്ന വഴിയാണ് ഇപ്പോൾ ഉള്ളത്. റോഡ് നന്നാക്കുന്ന പണികൾ നടക്കുന്നുണ്ട്. വരും കാലങ്ങളിൽ ഗതാഗത യോഗ്യം ആകും എന്ന് കരുതാം. ഞാൻ സ്വിഫ്റ്റ് കാറിൽ ആണ് പോയത്. അൽപ്പം ബുദ്ധിമുട്ടി എങ്കിലും വെള്ളച്ചാട്ടത്തിനു ഏകദേശം അര കിലോമീറ്റെർ അകലെ വരെ എത്താൻ സാധിച്ചു. ശേഷം സ്വകാര്യ റബ്ബർ എസ്റേറ്റിലൂടെ കയറി പാറകളിൽ നിന്ന് പാറകളിലേക്കു കയറി ആണ് വെള്ളച്ചാട്ടത്തിനു താഴെ എത്തുക. വളരെ മനോഹരമായ വെള്ളച്ചാട്ടം അടിച്ചുയരുന്ന വെള്ളത്തിന്റെ ശീതൻ കാറ്റിൽ ഫോട്ടോകൾ എടുക്കാൻ ഒരുപാട് ബുദ്ധിമുട്ടി. 60 അടി ഉയരത്തിൽ നിന്ന് കുതിച്ചു ചാടുന്ന ആദ്യ ചാട്ടം 20 അടി ആഴമുള്ള പൂളിലേക്കാണ് ശേഷം അവിടന്ന് ഒഴുകി താഴോട്ടു പതിക്കുന്ന വെള്ളച്ചാട്ടം കാണേണ്ടത് തന്നെ ആണ്. ഗൂഗിൾ മാപ്പിൽ റൂട്ട് ഇപ്പോൾ കിട്ടുകയില്ല.മീനച്ചിൽ പുഴയിലാണ് ഈ വെള്ളച്ചാട്ടം പോയി ചേരുന്നത്. . ലൊക്കേഷൻ : https://goo.gl/maps/xx85V47trHU2