ത്യാഗരാജസ്വാമികൾ ശ്രീരഞ്ജനിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് മാരുബൽഗ

വരികളും അർത്ഥവും

തിരുത്തുക
  വരികൾ അർത്ഥം
പല്ലവി മാരുബൽഗ ഗുന്നാവേമിരാ
മാമനോരമണ
ലക്ഷ്മീദേവിയുടെ മനസ്സിനെ സന്തോഷിപ്പിക്കുന്നവനേ
അങ്ങെന്താണ് പ്രതികരിക്കാത്തത്?
അനുപല്ലവി ജാരചോര ഭജനജേസിതിനാ
സാകേതസദന
അല്ലയോ അയോധ്യാവാസിയായ ഭഗവാനേ
ഞാൻ കള്ളന്മാരെയോ അസന്മാർഗ്ഗികളെയോ ഭജിച്ചോ?
ചരണം ദൂരഭാരമന്ദു നാഹൃദ-
യാരവിന്ദമന്ദു നെലകൊന്ന
ദാരിനെരിഗി സന്തസില്ലി-
നട്ടി ത്യാഗരാജനുത
ത്യാഗരാജനാൽ ആരാധിക്കപ്പെടുന്നവനായ അവിടുന്ന് ഒരേസമയം
വളരെയധികം ദൂരത്തും തന്റെ ഹൃദയമാകുന്ന താമരയിലും
വസിക്കുന്നതിന്റെ രഹസ്യമറിയാവുന്നതിനാൽ അതിയായി
സന്തോഷിക്കുന്ന ത്യാഗരാജനാൽ പ്രകീർത്തിക്കപ്പെടുന്ന ഭഗവാനേ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാരുബൽഗ&oldid=3670652" എന്ന താളിൽനിന്ന് ശേഖരിച്ചത്