പ്രമുഖ അറബി എഴുത്തുകാരിയും ഫെമിനിസ്റ്റുമായിരുന്നു മാരി ഹജമി (English: Mary Ajami ).

1988ൽ സിറിയയിലെ ഡമസ്‌കസിൽ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു. ഡമസ്‌കസിലെ ഐറിഷ്, റഷ്യൻ മിഷനറി സ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. 1906ൽ ബെയ്‌റൂത്തിലെ അമേരിക്കൻ സർവ്വകലാശാലയിൽ നിന്ന് നേഴ്‌സിങ് പഠനം പൂർത്തിയാക്കി.[1]. 1920ൽ ഡമസ്‌കസ് വിമൺസ് ലിറ്ററസി ക്ലബ്ബ് സ്ഥാപിച്ചു. കവയിത്രി, പത്രപ്രവർത്തക എന്നീ നിലകളിൽ ലൈല എന്ന പേരിൽ എഴുതി. 1910ൽ അൽ അറൗസ് എന്ന വനിത സാഹിത്യ മാഗസിൻ സ്ഥാപിച്ചു. ഇതു പതിനൊന്ന് വർഷം മുടക്കമില്ലാതെ പുറത്തിറങ്ങി.

  1. Juha, Mishal (2001). ميشال جحا. Beirut: Riay El-Rayyes Books S.A.R.L. p. 11. ISBN 9953-21-045-4.
"https://ml.wikipedia.org/w/index.php?title=മാരി_ഹജമി&oldid=2787632" എന്ന താളിൽനിന്ന് ശേഖരിച്ചത്