മാരി ലാക്കോസ്റ്റ് ഗെറിൻ-ലജോയ്
കനേഡിയൻ ഫെമിനിസ്റ്റായിരുന്നു മാരി ലാക്കോസ്റ്റ് ഗെറിൻ-ലജോയി.(ജീവിതകാലം,19 ഒക്ടോബർ 1867 - 1 നവംബർ 1945) സ്ത്രീകൾക്ക് സാമൂഹികവും രാഷ്ട്രീയവുമായ അവകാശങ്ങൾക്കായി പ്രചാരണം നടത്തിയ ഒരു സംഘടനയായ ഫെഡറേഷൻ നാഷണൽ സെന്റ് ജീൻ-ബാപ്റ്റിസ്റ്റ് കരോളിൻ ഡെസ്സോൾസ്-ബ്യൂക്കിനൊപ്പം (1907 ൽ) ചേർന്ന് സ്ഥാപിച്ചു. നിയമപരമായ പ്രവർത്തനങ്ങൾക്ക് പുറമേ, കുട്ടികൾക്കും അമ്മമാർക്കും പാൽ നൽകുക, മദ്യപാനത്തിനും അസുഖത്തിനും എതിരെ പോരാടുക, ശിശുമരണത്തെക്കുറിച്ച് അവബോധം വളർത്തുക, സ്ത്രീകളുടെ ജീവിതത്തെ ബാധിക്കുന്ന മറ്റ് പ്രശ്നങ്ങൾ തുടങ്ങിയ സാമൂഹിക കാരണങ്ങൾക്കുവേണ്ടിയും ഫെഡറേഷൻ നാഷണൽ പ്രവർത്തിച്ചു.
സ്വകാര്യ ജീവിതം
തിരുത്തുകമാരി ലൂയിസ് ഗ്ലോബെൻസ്‌കിയുടെയും അലക്സാണ്ടർ ലാക്കോസ്റ്റിന്റെയും മകളായിരുന്നു മാരി ലാക്കോസ്റ്റ്. [1] സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പ്രചരണം തുടരാനുള്ള സ്വാതന്ത്ര്യം നൽകണമെന്ന വ്യവസ്ഥയിൽ ഹെൻറി ഗെറിൻ-ലജോയി എന്ന അഭിഭാഷകനെ അവർ വിവാഹം കഴിച്ചു. വിവാഹം കഴിക്കുമ്പോൾ അവർക്ക് 20 വയസ്സായിരുന്നു. ദമ്പതികൾ നാല് മക്കളെ വളർത്തി.
കരിയർ
തിരുത്തുകസ്ത്രീകൾക്ക് കൂടുതൽ നിയമപരമായ അവകാശങ്ങൾ നൽകാനുള്ള പ്രചാരണത്തിനു പുറമേ, ക്യൂബെക്കിലെ സ്ത്രീകൾക്കായി ഫ്രഞ്ച് ഭാഷാ സർവകലാശാലാ വിദ്യാഭ്യാസത്തിനായി വാദിക്കുന്നതിലും ഗെറിൻ-ലജോയ് ഒരു പങ്കുവഹിച്ചു. 1908-ൽ ക്യൂബെക്ക് കത്തോലിക്കാ പുരോഹിതന്മാർ ആദ്യത്തെ ഫ്രാങ്കോഫോൺ വനിതാ കോളേജ് തുറക്കാൻ സമ്മതിച്ചു. 1922-ൽ ക്യൂബെക്കിലെ സ്ത്രീകളുടെ വോട്ടവകാശത്തിന് പ്രതിഷേധിച്ച് ഗെറിൻ-ലജോയ് നേതൃത്വം നൽകി. 1940 ൽ സ്ത്രീകൾക്ക് വോട്ട് നൽകിയ അവസാന കനേഡിയൻ പ്രവിശ്യയാണ് ക്യൂബെക്ക്.
ജനപ്രിയ പ്രസിദ്ധീകരണങ്ങൾ
തിരുത്തുകTraité de Droit usuel (1902), Gérin-Lajoe എല്ലാവരെയും ബാധിക്കുന്ന ദൈനംദിന നിയമത്തെക്കുറിച്ച് എഴുതുന്നു. ഭാര്യമാരായും അമ്മമാരായും ജോലിക്കാരിയായും അവരുടെ ജീവിതത്തെ നിയന്ത്രിക്കുന്ന നിയമത്തെക്കുറിച്ച് യുവതികളെ ബോധവത്കരിക്കാനുള്ള അവരുടെ ദൗത്യത്തിന്റെ ഭാഗമായിരുന്നു ഈ പുസ്തകം. ഒരിക്കൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ പുസ്തകം സ്‌കൂളുകൾക്കും വനിതാ ഗ്രൂപ്പുകൾക്കും രാഷ്ട്രീയ ഓഫീസുകൾക്കുപോലും വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരുന്നു.[2] സ്ത്രീകളുടെ അവകാശങ്ങൾ ലക്ഷ്യമാക്കിയുള്ള നിയമങ്ങൾ പരിഷ്കരിക്കാൻ ആഗ്രഹിക്കുന്ന ആക്ടിവിസ്റ്റുകളുടെ മാനുവൽ ആയി ഇത് മാറി.[2] കൂടാതെ, സ്കൂൾ പാഠ്യപദ്ധതിയിൽ നിയമ വിഷയം അവതരിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമായി ഈ പുസ്തകം ഉപയോഗിക്കാൻ അവൾ ശ്രമിച്ചു. [3]
പ്രധാന സംഘടനകൾ
തിരുത്തുകമോൺട്രിയൽ ലോക്കൽ കൗൺസിൽ ഓഫ് വിമൻ (MLCW)
1893-ൽ, ജെറിൻ-ലാജോയി നാഷണൽ കൗൺസിൽ ഓഫ് വുമൺ ഓഫ് കാനഡയുടെ (NCWC) മോൺട്രിയൽ ചാപ്റ്ററിൽ ചേർന്നു. സമകാലിക സമൂഹത്തിൽ സ്ത്രീകളുടെ അവകാശങ്ങൾ വളരെ പ്രാധാന്യമുള്ള വിഷയമായി കാണുന്ന ഒരു സംഘടിത പ്രസ്ഥാനത്തിൽ അവൾ ആദ്യമായി ചേരുകയായിരുന്നു. എന്നിരുന്നാലും, പ്രാഥമികമായി ഒരു കത്തോലിക്കാ പ്രവിശ്യയിൽ ജീവിക്കുകയും ഒരു ആംഗ്ലോഫോൺ, നോൺ-ഡിനോമിനേഷൻ ഓർഗനൈസേഷനിൽ പങ്കെടുക്കുകയും ചെയ്യുന്നത് എളുപ്പമായിരുന്നില്ല. MLCW ൽ, മോൺട്രിയൽ മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാൻ അനുവദിച്ചിരിക്കുന്ന സ്ത്രീകളുടെ വിഭാഗങ്ങൾ വർദ്ധിപ്പിക്കുന്നതിലും സ്ത്രീ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന കാമ്പെയ്‌നുകളിലും ശ്രദ്ധ കേന്ദ്രീകരിച്ച ബോധവൽക്കരണ കാമ്പെയ്‌നുകളിൽ അവർ സഹായിച്ചു. കൂടാതെ, ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്ത്രീകളുടെ അവകാശങ്ങൾക്കും ജോലിക്കുള്ള അവകാശത്തിനും വേണ്ടി അവർ പോരാടി.[4] MLCW-ലെ അവളുടെ സമയവും നിയമത്തിലുള്ള അവളുടെ താൽപ്പര്യവും സ്ത്രീകളുടെ താഴ്ന്ന പദവിയും 1902-ൽ Traité de Droit usuel എഴുതാൻ അവളെ പ്രേരിപ്പിച്ചു.
കുറിപ്പുകൾ
തിരുത്തുക- ↑ Pelletier-Baillargeon, Hélène (1985). Marie Gérin-Lajoie (in French). Montreal, Quebec: Boréal Express. p. 67. ISBN 978-2-89052-145-2.
{{cite book}}
: CS1 maint: unrecognized language (link) - ↑ 2.0 2.1 "Fédération nationale Saint-Jean-Baptiste | The Canadian Encyclopedia". www.thecanadianencyclopedia.ca. Retrieved 2021-11-23.
- ↑ "Biography – LACOSTE, MARIE (Gérin-Lajoie) – Volume XVII (1941-1950) – Dictionary of Canadian Biography". www.biographi.ca. Retrieved 2021-11-23.
- ↑ Sicotte, Anne-Marie. "LACOSTE, MARIE". Dictionary of Canadian Biography. Vol. XVII (1941-1950). Retrieved 2021-11-23.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Marie Gérin-Lajoie, née Lacoste, at The Canadian Encyclopedia, by Margaret E. McCallum, 23 October 2015
- Merna Forster: 100 Canadian Heroines. Famous and Forgotten Faces.. Dundurn, Toronto ON 2004 ISBN 9781550025149 online at Google books
- Marie Lacoste Gérin-Lajoie Archived 2018-01-18 at the Wayback Machine. at Library and Archives Canada
- Anne-Marie Sicotte: Marie Gérin-Lajoie: Conquérante de la Liberté. Montreal: Remue-ménage, 2005 [in French]; with bibliography
- Lacoste, at Dictionary of Canadian Biography, vol. 17, by Anne-Marie Sicotte (bibliography)